Sunday, 7 October 2012

Re: [www.keralites.net] Sex Racket

 

എത്ര കാലമായി ഏതൊക്ക കേള്‍ക്കുന്നു എന്നിട്ടും ഗള്‍ഫിലേക്ക് വരുവാന്‍
ദ്രിതി കാണിക്കുന്നവര്‍ പിന്നെയും കുഴിയില്‍ അകപ്പെടുന്നു , ഇന്ന് ഒരു ജോലിക്ക്
പോകുന്നതിനു മുംബ് കുറച്ചൊക്ക ജോലിയെ കുറിച്ച അറിഞ്ഞു കൂടെ ?
മിക്കവാറും സ്വാര്‍ത്ഥ താല്‍പര്യവും, പോക്കറ്റ്‌ നിറക്കാനും നോക്കുമ്പോള്‍
അതില്‍ ബാലിയാടാവുനത് നിരപരാധി ആവും അകപ്പെടുക , ചിലപ്പോള്‍
ഇതൊക്ക ചെയ്യുന്നവര്‍ ഇവരൊക്ക കുറച്ചൊക്ക സ്വധിനിക്കാന്‍
കഴിയുന്നവരകാം , എത്രയോ പുരുഷന്മാര്‍ വിദേശത്ത ജോലിക്ക് പോയി
പറഞ്ഞ ജോലി കിട്ടാതെ അലയുന്ന അവസ്ഥയാണ് പ്രതേകിച് പ്രവാസിയുടെ
വ്യസനം , ഈ വ്യസനം കാണാന്‍ ഒരു നേതാവോ രാഷ്ട്രീയക്കാരോ
പ്രതേകിച് മിനക്കെടാറില്ല എന്നുള്ള ഒരു സത്യം എല്ലാവര്ക്കും അറിയാം
ഗള്‍ഫില്‍ ജോലി ചെയ്യ്ന്നവന്‍ ഉയര്‍ന്ന ജീവിതം നയിക്കുനവരാണോ ?
ഒരു സര്‍വ്വേ നടത്തി സര്‍ക്കാര്‍ അറിയണം ? പ്രവാസി ഇവിടെ കഷ്റെപെടുന്നത്
നാട്ടില്‍ ജോലി കിട്ടാന്‍ പ്രയാസപെടുമ്പോള്‍ നാടും വീടും വിട്ട അവന്‍ അലയുന്നു
അതില്‍ അവന്‍ ബാലിയാടാകുന്നു
ഇതില്‍ കുറ്റം ചെയ്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന പ്രവാസിക്ക്
അവരുടെ പ്രശ്നഗള്‍ക്ക് പരിഹാരം കണ്ടെത്തി പരിഹരിക്കണം ഇവിടെ പ്രശ്നം പരിഹരിക്കെടത് പാവപ്പെട്ട സാധാരണ ക്കാരായ പ്രവാസിയുടെ പ്രശ്നഗല്‍ക്കാന്

 
From: Mohammed alnabihy <malnabihy@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Sunday, October 7, 2012 1:21 PM
Subject: [www.keralites.net] Sex Racket
 

ഗള്‍ഫ് സെക്‌സ് റാക്കറ്റ്: മുഖ്യപ്രതി ലിസി സോജനുവേണ്ടി ലുക്കൗട്ട് നോട്ടീസ്

Fun & Info @ Keralites.net
നെടുമ്പാശ്ശേരി: കേരളത്തിലും ഗള്‍ഫിലുമായി പ്രവര്‍ത്തിക്കുന്ന വന്‍ സെക്‌സ് റാക്കറ്റിലെ പ്രധാന പ്രതിക്കുവേണ്ടി കേരള പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി കരുമാത്തറ മഠത്തില്‍വിളാകം വീട്ടില്‍ ലിസി സോജനെ (43) പിടികൂടാനാണ് ക്രൈംബ്രാഞ്ച് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇവരുടെ കൂട്ടാളിയായ കൊടുങ്ങല്ലൂര്‍ സ്വദേശി സേതുലാലിനായും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
ഇപ്പോള്‍ ഗള്‍ഫിലുള്ള ഇവരുടെ ഫോട്ടോയും വിവരങ്ങളും ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലെയും എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറി. ഇവരെ പിടികൂടുന്നതിനായി ഇന്റര്‍പോളിന്റെ സഹായവും തേടും. സെക്‌സ് റാക്കറ്റ് ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്ന പുനലൂര്‍ സ്വദേശിനി ശാന്ത (48)യെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണ് പ്രധാന പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.
ഗള്‍ഫില്‍ അനാശാസ്യകേന്ദ്രം നടത്തുന്ന ലിസി സോജന്‍ സെക്‌സ് റാക്കറ്റുകളില്‍ അശ്വതി എന്നും ഇടപാടുകാരുടെയിടയില്‍ ലീന ബഷീര്‍ എന്നുമാണത്രെ അറിയപ്പെടുന്നത്. ജോലി വാഗ്ദാനം ചെയ്ത് കഴക്കൂട്ടംസ്വദേശിനിയായ 19 വയസ്സുകാരിയെ ഗള്‍ഫിലെത്തിച്ച് പീഡനത്തിനിരയാക്കിയത് പുറത്തറിഞ്ഞതോടെയാണ് സെക്‌സ് റാക്കറ്റിനെക്കുറിച്ചുള്ള വിവരം പുറംലോകമറിയുന്നത്.
പോലീസ് പിടിയിലായ ശാന്തയാണ് കഴക്കൂട്ടംസ്വദേശിനിയെ ജോലി വാഗ്ദാനംചെയ്ത് പ്രലോഭിപ്പിച്ച് ഗള്‍ഫിലെ സെക്‌സ്‌റാക്കറ്റിന് കൈമാറിയത്. കഴക്കൂട്ടംസ്വദേശിനിയെ വ്യാജ പാസ്‌പോര്‍ട്ടുമായി കൊച്ചി വിമാനത്താവളത്തില്‍നിന്നും കടത്തിവിടുകയായിരുന്നു. ദുബായിലെത്തിയ യുവതിയെ അനാശാസ്യകേന്ദ്രത്തില്‍ താമസിപ്പിച്ച് നിരവധിപേര്‍ക്ക് കാഴ്ചവെച്ചു.
രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതി വ്യാജ പാസ്‌പോര്‍ട്ടുപയോഗിച്ച് യാത്രചെയ്തതിന് വിമാനത്താവളത്തില്‍ പിടിയിലായി. തുടര്‍ന്ന്, ചോദ്യംചെയ്തപ്പോഴാണ് ഗള്‍ഫിലെ സെക്‌സ്‌റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment