Saturday, 4 August 2012

[www.keralites.net] ഓവേറിയന്‍ കാന്‍സര്‍

 

ഓവേറിയന്‍ കാന്‍സര്‍ അറിയാനും സൂക്ഷിക്കാനും

Fun & Info @ Keralites.net

കാന്‍സര്‍ - പ്രതിവിധികള്‍ക്കായി ശാസ്‌ത്രലോകത്തിന്റെ വര്‍ഷങ്ങളായുള്ള നിരന്തരശ്രമങ്ങള്‍. പുറത്തു വരുന്ന വാര്‍ത്തകളില്‍ സ്‌ത്രീകള്‍, പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ കാന്‍സറിന്‌ ഇരയാകുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ ഏതു സമയത്തും വില്ലനായി കാന്‍സര്‍ എത്തിയേക്കാം.സ്‌ത്രീകളില്‍ വളരെയധികം കണ്ടുവരുന്ന കാന്‍സറുകളില്‍ ഒന്നാണ്‌ അണ്ഡാശയ കാന്‍സര്‍. ഓവറികളില്‍ എന്തെങ്കിലും വളര്‍ച്ചകളോ സിസ്‌റ്റുകളോ കാണപ്പെടുന്നതാണിത്‌. ഓവറികളില്‍ മാത്രമല്ല അണ്ഡവാഹിനിക്കുഴലിലും ഇത്തരം സിസ്‌റ്റുകള്‍ കാണപ്പെടാം. ഇത്തരം കാന്‍സറുകളെ പൊതുവില്‍ ഗൈനക്കോളജിക്‌ കാന്‍സര്‍ വിഭാഗത്തിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

രോഗലക്ഷണങ്ങള്‍

മിക്കവാറും രോഗം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞായിരിക്കും രോഗം നിര്‍ണയിക്കുന്നതും ചികിത്സിക്കുന്നതും. ആദ്യ കാലഘട്ടത്തില്‍ കാണപ്പെടുന്ന ലക്ഷണങ്ങളൊക്കെ എല്ലാവരും തന്നെ അവഗണിക്കാറാണു പതിവ്‌. അല്ലെങ്കില്‍ മാസമുറയുടെ ലക്ഷണങ്ങള്‍ എന്ന പേരില്‍ അത്ര ശ്രദ്ധ കൊടുക്കില്ല. ഇതുകൊണ്ടാണു പലപ്പോഴും രോഗം മൂര്‍ച്‌ഛിക്കാന്‍ കാരണമാകുന്നത്‌.

വയറ്റില്‍ അസ്വസ്‌ഥതയുണ്ടാകുക, അസഹ്യമായ നടുവേദന, കാലുവേദന, വയറുവേദന എന്നിവ അനുഭവപ്പെടുക, അടിവയറ്റിലെന്തോ ഭാരമിരിക്കുന്നതുപോലെ തോന്നുക, എപ്പോഴും മൂത്രമൊഴിക്കാന്‍ വരിക, മലബന്ധമുണ്ടാവുക, ആവശ്യമില്ലാതെ ക്ഷീണമനുഭവപ്പെടുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്‌. കൂടാതെ പെല്‍വിക്‌ റീജിയണില്‍ വേദനയെടുക്കുക, അമിത രക്‌തസ്രാവം, ഭാരക്കുറവുണ്ടാകുക എന്നതും ഇക്കാലഘട്ടത്തിലുണ്ടാകും. ഒരുമാസത്തില്‍ പലതവണ ഇത്തരം ലക്ഷണങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഡോക്‌ടറെ കാണാന്‍ മറക്കരുത്‌.

കാരണങ്ങള്‍

ഒട്ടുമുക്കാലും കേസുകളില്‍ അണ്ഡാശയ കാന്‍സറുണ്ടാകാനുള്ള കാരണം അജ്‌ഞാതമാണ്‌. എന്നാല്‍, വേറെ ചില സാഹചര്യങ്ങളില്‍ അണ്ഡാശയ കാന്‍സറുണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്‌. പ്രായമായ സ്‌ത്രീകളില്‍, പ്രത്യേകിച്ചും ആദ്യ തലമുറയിലോ രണ്ടാം തലമുറയിലോ ബന്ധമുള്ള ആര്‍ക്കെങ്കിലും നേരത്തെ അര്‍ബുദം പിടിപെട്ടിട്ടുണ്ടെങ്കില്‍ അണ്ഡാശയ കാന്‍സറുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. കൂടാതെ കുട്ടികള്‍ ഉണ്ടാവാത്ത സ്‌ത്രീകളിലും എന്‍ഡോമെട്രിയോസിസ്‌ പോലെയുള്ള രോഗങ്ങള്‍ ഉള്ള സ്‌ത്രീകളിലും ആര്‍ത്തവവിരാമത്തോടനുബന്ധിച്ച്‌ 'ഈസ്‌ട്രജന്‍ റീപ്ലേസ്‌മെന്റ്‌ തെറാപ്പി' ചെയ്‌ത സ്‌ത്രീകളിലും കാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്‌.

എത്രത്തോളം കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നുവോ അണ്ഡാശയ കാന്‍സറിനുള്ള സാധ്യത അത്രത്തോളം കുറവാണ്‌. ചെറിയ പ്രായത്തില്‍ (21-25 ഇടയില്‍) തന്നെ ഗര്‍ഭിണിയാവുന്നതും പ്രായം കൂടിയതിനു ശേഷം ഗര്‍ഭിണിയാകുന്നതും കാന്‍സര്‍ ഉണ്ടാവുന്നതു തടയുന്നു. മാത്രമല്ല ഹോര്‍മോണ്‍ അളവു കുറഞ്ഞ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം. അണ്ഡവാഹിനിക്കുഴല്‍ സര്‍ജറിയിലൂടെ നീക്കം ചെയ്‌ത സ്‌ത്രീകളിലും കാന്‍സറിനുള്ള സാധ്യത കുറവാണ്‌. പത്തുവര്‍ഷം തുടര്‍ച്ചയായി ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിച്ച സ്‌ത്രീകളില്‍ അണ്ഡാശയ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത 60 ശതമാനം കുറവാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

പ്രത്യുത്‌പാദനത്തിനു സഹായിക്കുന്നത്‌ അണ്ഡാശയത്തിലെ അണ്ഡങ്ങളും ഹോര്‍മോണുകളും ചേര്‍ന്നാണ്‌. അണ്ഡാശയവും അണ്ഡവാഹിനിക്കുഴലും നീക്കം ചെയ്യുമ്പോള്‍ ശരീരത്തിലെ ഇസ്‌ട്രജന്റെയും പ്രൊജസ്‌ടെറോണിന്റെയും അളവു കുറയുന്നതുവഴി ബ്രസ്‌റ്റ് കാന്‍സറും ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്‌. എന്നാല്‍, പരമ്പരാഗതമായി കുടുംബത്തില്‍ ആര്‍ക്കെങ്കിലും കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ അത്‌ അടുത്ത തലമുറയിലേക്കു കടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌.

മദ്യപാനം, പുകവലി

ഒരു പരിധിവരെ മദ്യപാനം അണ്ഡാശയ കാന്‍സറിനു കാരണമാകുമെന്നു പറയുമെങ്കിലും ഇതുവരെ അക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍, മദ്യപാനവും പുകവലിയും പ്രത്യുല്‌പാദനത്തെ ബാധിക്കും. പ്രത്യുത്‌പാദന അവയവങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കാതിരിക്കുകയും അമിത മദ്യപാനം വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളുണ്ടാവാന്‍ കാരണമാവുകയും ചെയ്യും. കൂടാതെ ശരീരത്തിലെ ഹോര്‍മോണിന്റെ അളവിനെയും ഇതു ബാധിക്കും.

പാലും പാലുല്‌പന്നങ്ങളും

പാലും അണ്ഡാശയ കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്നു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. രണ്ടു ഗ്ലാസില്‍ കൂടുതല്‍ പാല്‍ കുടിക്കുന്ന സ്‌ത്രീകളില്‍ അണ്ഡാശയ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച്‌ ഇരട്ടിയാണ്‌. ആവശ്യത്തിന്‌ വൈറ്റമിന്‍ ഡി കിട്ടാത്ത സ്‌ത്രീകളിലും കാന്‍സര്‍ സാധ്യത കൂടുതലാണ്‌.ടാല്‍കം പൗഡറിന്റെ ഉപയോഗം, കൊഴുപ്പു നിറഞ്ഞ ഭക്ഷണസാധനങ്ങള്‍, മുണ്ടിനീര്‌ തുടങ്ങിയവയും അണ്ഡാശയ കാന്‍സറുണ്ടാകാന്‍ കാരണമാകുന്നു.

രോഗനിര്‍ണയം എങ്ങനെ?

ഇടയ്‌ക്കിടെ നടത്തുന്ന സാധാരണ ശരീരപരിശോധന വഴി അണ്ഡാശയ കാന്‍സര്‍ കണ്ടുപിടിക്കാന്‍ സാധിക്കില്ല. വളരെ വിദഗ്‌ധമായ പരിശോധനകള്‍ ഇതിനാവശ്യമാണ്‌. സി.ടി. സ്‌കാന്‍, എക്‌സ്റേ തുടങ്ങിയവയാണ്‌ ഇതിനുള്ള മാര്‍ഗം. എന്നാല്‍, ചില ശരീര പരിശോധനയിലൂടെ അണ്ഡാശയ കാന്‍സറുണ്ടോയെന്ന്‌ ഒരു ഡോക്‌ടര്‍ക്കു കണ്ടുപിടിക്കാം.

ആദ്യഘട്ട പരിശോധനയില്‍ രോഗമുള്ളതായി തോന്നിയാല്‍ രക്‌തം പരിശോധിപ്പിക്കാം. തുടര്‍ന്നു ബയോപ്‌സി ചെയ്‌തു കാന്‍സര്‍ തന്നെയാണോ എന്നുറപ്പിക്കാം. അണ്ഡാശയ കാന്‍സര്‍ ഒന്ന്‌, രണ്ട്‌ സ്‌റ്റേജുകളില്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്‌. മിക്കവാറും മൂന്നാമത്തെ സ്‌റ്റേജിലാണ്‌ അറിയാന്‍ കഴിയുക. രോഗത്തിന്റെ കാലപ്പഴക്കം അനുസരിച്ച്‌ അണ്ഡാശയ കാന്‍സറിനെ പലതായി തരം തിരിച്ചിട്ടുണ്ട്‌. ഇതില്‍ ഏറ്റവും സാധാരണയായി കാണുന്നത്‌ ന്ഥഗ്മത്സക്ഷന്റ്യനു നുണ്മദ്ധന്ധനുദ്ധന്റന്ഥന്ധത്സഗ്നണ്ഡന്റ ന്ധഗ്മണ്ഡഗ്നത്സ ആണ്‌. ഗര്‍ഭപാത്രത്തിലെയും അണ്ഡാശയത്തിലെയും ഉപരിതലത്തില്‍ കാണപ്പെടുന്നതിനാലാണിത്‌. എന്നാല്‍, എല്ലാത്തിന്റെയും രോഗനിര്‍ണയം ഏകദേശം ഒരുപോലെയാണ്‌.

സ്‌റ്റേജുകള്‍

പ്രധാനമായും അണ്ഡാശയ കാന്‍സറിനു നാല്‌ അവസ്‌ഥകളാണുള്ളത്‌. അതില്‍ ഒന്നാമത്തെയോ രണ്ടാമത്തെയോ സ്‌റ്റേജില്‍ രോഗം കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്‌. വിദഗ്‌ധമായ പരിശോധനകള്‍ക്കും ബയോപ്‌സിക്കും ശേഷമാണു രോഗം ഏത്‌ അവസ്‌ഥയിലാണ്‌ എന്നു നിര്‍ണയിക്കുന്നത്‌.

ഒന്നും രണ്ടും സ്‌റ്റേജുകളില്‍ ലക്ഷണങ്ങളും കുറവായിരിക്കും. മൂന്നാമത്തെ സ്‌റ്റേജിലാണു നടുവേദന, വയറുവേദന തുടങ്ങിയവ ഉണ്ടാകുന്നത്‌. നാലാമത്തെ സ്‌റ്റേജില്‍ എത്തുമ്പോഴേക്കും രോഗം അതിന്റെ മൂര്‍ധന്യഭാവം പൂണ്ടിരിക്കും. സ്‌ക്രീനിംഗ്‌ വഴി രോഗം ഏതവസ്‌ഥ വരെ എത്തിയെന്നു കണ്ടുപിടിക്കാം. എന്നാല്‍, തുടര്‍ച്ചയായി സ്‌ക്രീനിംഗ്‌ ചെയ്യുന്ന സാധാരണ ഡോക്‌ടര്‍മാര്‍ പ്രോത്സാഹിപ്പിക്കാറില്ല.

ചികിത്സാരീതികള്‍

ചികിത്സാരീതികളില്‍ സാധാരണ സര്‍ജറി, കീമോതെറാപ്പി, റേഡിയോ തെറാപ്പി എന്നിവയാണ്‌ ഉപയോഗിക്കുന്നത്‌. രോഗം മൂര്‍ച്‌ഛിച്ച്‌ ഓവറിയില്‍ സിസ്‌റ്റുകളും മറ്റും വലുതാവുമ്പോഴാണു സര്‍ജറി ചെയ്യാറുള്ളത്‌. ഫ്‌ളൂയിഡുകള്‍ നിറഞ്ഞ സിസ്‌റ്റുകള്‍ ഓവറിയിലും ഗര്‍ഭപാത്രത്തിലും വളരുന്നതു ശരീരത്തിനു ദോഷം ചെയ്യുന്നതിനാലാണ്‌ അവ വേഗത്തില്‍ സര്‍ജറി ചെയ്‌തു നീക്കം ചെയ്യുന്നത്‌.അപകടകാരികളായ ടൂമറുകള്‍ക്കാണു കീമോതെറാപ്പിയെടുക്കുന്നത്‌. കാന്‍സറിന്റെ അവസാന ഘട്ടത്തിലാണെങ്കില്‍ കീമോതെറാപ്പിയും സര്‍ജറിയും ഒരുമിച്ചു ചെയ്യാറുണ്ട്‌. അണ്ഡാശയ കാന്‍സറുകളില്‍ സാധാരണ സര്‍ജറി കഴിഞ്ഞാണു കീമോ തെറാപ്പി ചെയ്യുന്നത്‌.

റേഡിയേഷന്‍ തെറാപ്പി സാധാരണയായി അത്ര പ്രചാരത്തിലില്ല. കാരണം റേഡിയേഷന്‍ എടുക്കുന്നതിന്റെ വശങ്ങളിലുള്ള ബാക്കി അവയവങ്ങള്‍ക്ക്‌ ഇതൊട്ടും സുരക്ഷിതമല്ല. കാന്‍സര്‍ കോശങ്ങളെ പാടെ നശിപ്പിക്കേണ്ടതിനാല്‍ റേഡിയേഷന്‍ കിരണങ്ങള്‍ക്കു ശക്‌തി കൂടുതലാണ്‌. മറ്റെവിടെയെങ്കിലും ഇത്തരം രശ്‌മികള്‍ പതിയാനിടയായാല്‍ അത്രയും ഭാഗത്തെ കോശങ്ങള്‍ക്കു കൂടി അപകടസാധ്യതയുള്ളതിനാല്‍ വളരെ ചുരുക്കമായേ ഉപയോഗിക്കൂ. മാത്രമല്ല, രോഗിയുടെ പ്രായം, ആരോഗ്യം, മെഡിക്കല്‍ ഹിസ്‌റ്ററി, രോഗത്തിലെ കാലപ്പഴക്കം, മരുന്നുകളോടുള്ള പ്രതികരണം ഇതൊക്കെയറിഞ്ഞതിനു ശേഷം മാത്രമേ ചികിത്സാരീതി നിശ്‌ചയിക്കൂ.

കാന്‍സര്‍ എന്നു കേള്‍ക്കുമ്പോഴേ വിഷമിച്ചിരിക്കാതെ വേണ്ട പ്രതിവിധികള്‍ കൃത്യ സമയത്തു തന്നെ നേടാന്‍ ശ്രദ്ധിക്കുക. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ചു ചികിത്സിക്കാന്‍ ശ്രമിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്നതേയുള്ളൂ.

പൊക്കം കൂടിയവരില്‍ കൂടുതല്‍

സ്‌ത്രീകളിലെ ഉയരക്കൂടുതലും ആര്‍ത്തവ വിരാമത്തോടടുക്കുമ്പോള്‍ ഹോര്‍മോണ്‍ തെറാപ്പി ചെയ്യാത്തവരിലും അണ്ഡാശയ കാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്‌. കൂടാതെ അമിത വണ്ണമുള്ളവരിലും അണ്ഡാശയ കാന്‍സറുണ്ടാവാനുള്ള സാധ്യത 20 ശതമാനത്തോളം കൂടുതലാണ്‌. ഉയരവും തൂക്കവും കൂടുന്നതിനനുസരിച്ച്‌ അണ്ഡാശയ കാന്‍സര്‍ ബാധിക്കുന്ന സ്‌ത്രീകളുടെ എണ്ണത്തില്‍ മൂന്നു ശതമാനത്തോളം വര്‍ധനയാണ്‌ ഓരോ വര്‍ഷവും ഉണ്ടാകുന്നത്‌.

ത്വക്‌ കാന്‍സര്‍ ഒഴിവാക്കാന്‍ കാപ്പി

ദീര്‍ഘനേരം വ്യായാമം ചെയ്‌തുകഴിഞ്ഞു നല്ല ചൂടോടെ ഒരു കാപ്പി കുടിച്ചാല്‍ ത്വക്‌ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്‌. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന പദാര്‍ഥം ത്വക്‌ കാന്‍സര്‍ ഉണ്ടാവാതെ സംരക്ഷിക്കുമത്രേ. വ്യായാമം ചെയ്യുമ്പോഴും കഫീന്‍ ഉള്ളില്‍ ചെല്ലുമ്പോഴും പോസിറ്റീവായി ശരീരത്തെ അതു ബാധിക്കുന്നതിനാലാണിത്‌.

ബ്രസ്‌റ്റ് കാന്‍സര്‍

ഇലവര്‍ഗങ്ങളായ കാബേജ്‌, ബ്രോക്കോളി തുടങ്ങിയവ കഴിക്കുന്ന സ്‌ത്രീകളില്‍ ബ്രസ്‌റ്റ് കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്‌. മറ്റുള്ളവരെ അപേക്ഷിച്ച്‌ ഇലവര്‍ഗങ്ങള്‍ കഴിക്കുന്നവര്‍ക്കു ബ്രസ്‌റ്റ് കാന്‍സര്‍ വരാനുള്ള സാധ്യത വെറും 20 ശതമാനം മാത്രമാണ്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment