Friday, 13 July 2012

[www.keralites.net] പെയ്തൊഴിയാത്ത കാര്‍മേഘം പോലെ.......

 

Fun & Info @ Keralites.net

പെയ്തൊഴിയാത്ത കാര്‍മേഘം പോലെ
വര്‍ഷത്തിലെ മൂടല്‍ വീണ ആകാശം പോലെ നിന്‍ മുഖം
മഴയായ്‌ പൊഴിയുന്ന കണ്ണിരില്‍ നിന്‍
ദുഃഖങ്ങള്‍ അലിഞ്ഞില്ലതാവുമെങ്കില്‍
നിനക്ക് കരയാം..... മതിയാവോളം
തളരുമ്പോള്‍ തലചായ്ക്കാന്‍ എന്‍റെ തോളുകളുണ്ട്
...
ചേര്‍ത്ത് പിടിക്കാന്‍ എന്‍റെ കരങ്ങളുണ്ട്
കണ്ണീരൊപ്പാന്‍ എന്‍റെ വിരല്‍ തുമ്പുണ്ട്
ആശ്വാസത്തിന്റെ ചുംബനങ്ങള്‍ നല്‍കുവാന്‍
എന്‍ അധരങ്ങളുണ്ട്
നിന്‍ നോവിനെ പകുത്തെടുക്കാന്‍
എന്‍ ഹൃദയമുണ്ട്
നിനക്ക് ഞാനുണ്ട് ...........
നിനക്കു കരയാം , മതിയാവോളം
നോവുകലളിഞ്ഞില്ലാതെയാവട്ടെ
നിനക്കു ഞാനുണ്ട് ......
നിനക്കു കരയാം മതിവരുവോളം -
ഒരു കാറ്റിലാമുഖത്തെ കാര്‍മേഘങ്ങളും അകലുമെങ്കില്‍ .
ഇവിടെ ഇനി നീയും ഞാനുമില്ല
ഇനി നമ്മള്‍ മാത്രം ...
തമ്മിലലിഞ്ഞു ചേര്‍ന്ന നമ്മള്‍ മാത്രം

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment