Saturday 7 July 2012

[www.keralites.net] സ്‌തനസൗന്ദര്യ പരിപാലനം

 

സ്‌തനസൗന്ദര്യ പരിപാലനം
ഡോ. ഷെറിന്‍ വര്‍ഗീസ്‌

 

സ്‌ത്രീ ശരീരത്തെ കൂടുതല്‍ ആകര്‍ഷകവും വടിവൊത്തതുമാക്കുന്ന അവയവങ്ങളാണ്‌ സ്‌തനങ്ങള്‍. സ്‌തനവളര്‍ച്ചയുടെ ഘട്ടങ്ങളെക്കുറിച്ച്‌...

ആര്‍ത്തവം പോലെതന്നെ സ്‌ത്രീത്വത്തിന്റെ പ്രതീകമാണ്‌ സ്‌തനങ്ങളും. മാതൃത്വത്തിന്റെ പ്രതീകം. സ്‌ത്രീസൗന്ദര്യ സങ്കല്‌പങ്ങളുടെ അടിസ്‌ഥാന ഘടകമാണിത്‌.

സ്‌ത്രീ ശരീരത്തെ കൂടുതല്‍ ആകര്‍ഷകവും വടിവൊത്തതുമാക്കുന്ന അവയവങ്ങളാണ്‌ സ്‌തനങ്ങള്‍. പുരുഷന്മാരിലും സ്‌ത്രീകളിലും സ്‌തനങ്ങള്‍ കാണപ്പെടുന്നുവെങ്കിലും സ്‌ത്രീകളില്‍ അതിന്‌ പ്രത്യേക പ്രാധാന്യമുണ്ട്‌. ചെറിയ പ്രായത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്‌തനങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നും കാണുകയില്ല. എന്നാല്‍ പെണ്‍കുട്ടി വളരുന്തോറും സ്‌തനങ്ങളും വളരുന്നു. അണ്ഡാശയങ്ങള്‍ ഉല്‌പാദിപ്പിക്കുന്ന സ്‌ത്രൈണ ഹോര്‍േമാണുകളാണ്‌ ഇതിന്‌ പ്രേരകമാകുന്നത്‌.

കൗമാരത്തിന്റെ തുടക്കത്തില്‍ ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ ഉല്‌പാദിപ്പിച്ചു തുടങ്ങുന്നതോടെയാണ്‌ സ്‌തന വളര്‍ച്ചയുടെ ആരംഭം. പ്രൊജസ്‌ട്രോണ്‍, പ്രൊലാക്‌ടിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ സ്‌തനങ്ങള്‍ കൂടുതല്‍ വികസിക്കുന്നു. സ്‌തന വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പരിശോധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ മുലഞെട്ട്‌ മാത്രമായിരിക്കും കാണുക. ആടുത്ത ഘട്ടത്തില്‍ ഒരു മുഴപോലെ മുലഞെട്ടിനു അടിയിലായി തടിപ്പുണ്ടാകുന്നു. ഇതാണ്‌ മുകുളാവസ്‌ഥ. മൂന്നാം ഘട്ടത്തില്‍ മുലഞെട്ടിനു ചുറ്റും മറ്റു ചര്‍മഭാഗങ്ങളെ അപേക്ഷിച്ച്‌ അല്‌പം കൂടി ഇരുണ്ട നിറത്തിലുള്ള വലയം കാണപ്പെടുന്നു. ഇതാണ്‌ മുലക്കണ്ണ്‌. സ്‌തനത്തിന്റെയും മുലക്കണ്ണിന്റെയും ഉപരിതലം ഒരുപോലെയായിരിക്കും. അടുത്ത ഘട്ടത്തില്‍ മുലഞെട്ടും മുലക്കണ്ണും സ്‌തനത്തിന്റെ ഉപരിതലത്തില്‍നിന്നും അല്‌പം പൊങ്ങി കാണപ്പെടുന്നു. വളര്‍ച്ചയുടെ അഞ്ചാം ഘട്ടമാകുമ്പോഴേക്കും സ്‌തനം ഉരുണ്ട്‌ തടിച്ച്‌ ശരീരത്തുനിന്ന്‌ പുറത്തേക്ക്‌ തള്ളിനില്‍ക്കും. അതിനു നടുവിലായി മുലഞെട്ടും അതിനു ചുറ്റുമായി ഇരുണ്ട നിറത്തിലുള്ള മുലക്കണ്ണും കാണപ്പെടും.

സ്‌തനങ്ങളുടെ ധര്‍മ്മം

പാരമ്പര്യം, ശരീരഘടന തുടങ്ങിയ ഘടകങ്ങളാണ്‌ സ്‌തന വലിപ്പം നിര്‍ണയിക്കുന്നത്‌. ആകൃതിയിലും വലുപ്പത്തിലും ഓരോ സ്‌ത്രീയിലും സ്‌തനങ്ങള്‍ തമ്മില്‍ വ്യത്യാസം കാണാം. എന്നാല്‍ അവയുടെ പ്രവര്‍ത്തനവും ഘടനയും ധര്‍മ്മങ്ങളും ഒരുപോലെയായിരിക്കും. പാല്‌ ഉല്‌പാദിപ്പിക്കുന്ന ക്ഷീരഗ്രന്ഥികളും പാല്‍ മുലഞെട്ടിലെത്തിക്കുന്ന ക്ഷീരനാളികളും അവയ്‌ക്കിടയില്‍ കൊഴുപ്പും തിങ്ങിനിറഞ്ഞ ഘടനയാണ്‌ സ്‌തനങ്ങള്‍ക്കുള്ളത്‌. വാരിയെല്ലുകള്‍ക്ക്‌ മുന്നിലെ സ്‌തനപേശിയില്‍നിന്നാണ്‌ സ്‌തന വളര്‍ച്ചയുടെ തുടക്കം.

പെണ്‍കുട്ടികളെ അലട്ടുന്ന

പ്രശ്‌നങ്ങള്‍

കൗമാരക്കാരായ പെണ്‍കുട്ടികളെ വളരെയധികം അലട്ടുന്ന പ്രശ്‌നമാണ്‌ സ്‌തനങ്ങളുടെ അഭംഗി. എന്നാല്‍ ഇവയൊന്നും ഗുരുതരമായ പ്രശ്‌നങ്ങള്‍ അല്ല. മിക്കവരിലും ഇരുസ്‌തനങ്ങള്‍ക്കും തമ്മില്‍ ചെറിയ വലുപ്പ വ്യത്യാസം ഉണ്ടാകാം. ഇത്‌ ജന്മനാല്‍തന്നെയുള്ളതാണ്‌. നമ്മുടെ ശരീരത്തിലെ മറ്റെല്ലാ അവയവങ്ങള്‍ തമ്മിലും ഈ വലുപ്പ വ്യത്യാസം ഉണ്ട്‌. അതുപോലെതന്നെയാണ്‌ സ്‌തനങ്ങളുടെ കാര്യവും.

സ്‌തനങ്ങളുടെ വലുപ്പ വ്യത്യാസം സ്വാഭാവികമാണെങ്കിലും 50 ശതമാനം സ്‌ത്രീകളിലും ഈ വ്യത്യാസം കാഴ്‌ചയില്‍തന്നെ മനസിലാക്കാന്‍ സാധിക്കും. ജീവിതത്തിന്റെ ഭാഗമായി ഇതിനെ കണക്കാക്കുമ്പോള്‍ അഭംഗി തോന്നുകയില്ല. എന്നാല്‍ സ്‌തന സൗന്ദര്യം മാനസിക സംഘര്‍ഷത്തിലേക്കു നയിക്കുന്നവരുമുണ്ട്‌. ഇത്‌ ഒരു ശാരീരിക പ്രശ്‌നം എന്നതിലുപരി മാനസിക പ്രശ്‌നമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം.

സ്‌തനങ്ങളുടെ വലുപ്പവ്യത്യാസം പരിഹരിക്കുന്നതിനുള്ള ഔഷധ ചികിത്സകളൊന്നും ഇന്നില്ല. എന്നാല്‍ പ്ലാസ്‌റ്റിക്‌ സര്‍ജറിയിലൂടെ ഇത്തരം അഭംഗികള്‍ പരിഹരിക്കാവുന്നതാണ്‌. സ്‌തനവലുപ്പം കുറയ്‌ക്കാനുള്ള ശസ്‌ത്രക്രിയയെ റിഡക്ഷന്‍ മാമോപ്ലാസ്‌റ്റി എന്നാണ്‌ അറിയപ്പെടുന്നത്‌.

സ്‌തന വലുപ്പം കുറഞ്ഞവരില്‍ ഇംപ്ലാന്റുകളുടെ സഹായത്തോടെ സ്‌തനം വലുപ്പം വര്‍ധിപ്പിക്കാവുന്നതാണ്‌. ബ്രസ്‌റ്റ് ഓഗ്‌മെന്റേഷന്‍ സര്‍ജറി എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. വളരുന്ന പ്രായത്തില്‍ ഇതിന്റെ ഒന്നും ആവശ്യമില്ല. ചെറിയപ്രായത്തില്‍ സ്‌തനങ്ങളുടെ വലുപ്പ വ്യത്യാസം ഓര്‍ത്ത്‌ വിഷമിക്കേണ്ടതില്ല. ഇത്‌ സ്വാഭാവികമാണ്‌. ഭാവി ജീവിതത്തെ ഇത്‌ ഒരു രീതിയിലും ബാധിക്കുകയില്ല. സ്‌തന വളര്‍ച്ച പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുക. അതിനുശേഷവും സ്‌തനങ്ങളുടെ അഭംഗി മാനസികമായി അലട്ടുന്നുണ്ടെങ്കില്‍ മാത്രം ചികിത്സയെക്കുറിച്ചു ചിന്തിച്ചാല്‍ മതി.

പെണ്‍കുട്ടികളെ അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ്‌ സ്‌തനത്തിനു ചുറ്റുമുള്ള രോമവളര്‍ച്ച. ചിലരുടെ ശാരീരിക പ്രത്യേകതകള്‍കാരണവും പോളിസിസ്‌റ്റിക്‌ഓവേറിയന്‍ ഡിസീസിന്റെ ഫലമായും രോമവളര്‍ച്ച ഉണ്ടാകാം. ഇത്‌ നീക്കം ചെയ്യുന്നതിനുള്ള മരുന്നുകള്‍ ഇല്ല. ആധുനിക രീതികളായ ഇലക്‌ട്രോലക്‌സ് ലെയിസര്‍ ഇവയിലൂടെ ഇത്‌ സുരക്ഷിതമായി നീക്കം ചെയ്യാവുന്നതാണ്‌.

ബ്രാ ധരിക്കുമ്പോള്‍

ഏതുപ്രായത്തില്‍ പെണ്‍കുട്ടിയെ ബ്രാ ധരിപ്പിക്കണമെന്നതിന്‌ പ്രത്യേകിച്ച്‌ പ്രായമൊന്നുമില്ല. കുട്ടിയുടെ ശരീരവളര്‍ച്ച അനുസരിച്ച്‌ വേണം ധരിപ്പിക്കാന്‍. ശരീരവളര്‍ച്ച കണ്ടറിഞ്ഞ്‌ ബ്രാ ധരിക്കാറായി എന്നതിനെക്കുറിച്ച്‌ അമ്മ കുട്ടിക്ക്‌ സൂചന നല്‍കുകയും കൃത്യമായ അളവിലുള്ളത്‌ വാങ്ങികൊടുക്കുകയും വേണം. അല്ലെങ്കില്‍ സ്‌തനങ്ങള്‍ തൂങ്ങിപ്പോകാന്‍ സാധ്യതയുണ്ട്‌. വര്‍ഷങ്ങളോളം ഒരേ അളവിലുള്ള ബ്രാ തന്നെയായിരിക്കും മിക്കവരും ഉപയോഗിക്കുന്നത്‌. അതിനാല്‍ സ്‌തനവളര്‍ച്ചയുടെ ഘട്ടങ്ങള്‍ക്കനുസരിച്ച്‌ അനുയോജ്യമായ ബ്രാ മകളെ ധരിപ്പിക്കാന്‍ ശ്രദ്ധിക്കണം. നന്നായി ഇറുകിയതും അയഞ്ഞതുമായ ബ്രാ ധരിക്കരുത്‌. ഇടിഞ്ഞു തൂങ്ങിയ സ്‌തനങ്ങളുള്ളവര്‍ താഴെ താങ്ങി നിര്‍ത്തുന്ന പാഡുള്ള ബ്രാ ധരിക്കുന്നത്‌ അഭംഗി ഒഴിവാക്കാന്‍ സഹായിക്കും.സ്‌തന വലുപ്പം കുറഞ്ഞവരില്‍ ഇംപ്ലാന്റുകളുടെ സഹായത്തോടെ സ്‌തനം വലുപ്പം വര്‍ധിപ്പിക്കാവുന്നതാണ്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment