കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റു കള്‍ക്ക് മാത്രമായി തീവെട്ടിക്കൊള്ളയ്ക്ക് അവസരമൊരുക്കി പ്രത്യേക ഫീസ് ഘടന നിശ്ചയിച്ച സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണെ..........മെരിറ്റ്, സംവരണം, സാമൂഹ്യനീതി എന്നിവയില്‍ അധിഷ്ഠിതമായി നടപ്പിലാക്കി വന്നിരുന്നതും രണ്ടു സ്വാശ്രയ കോളേജുകള്‍ സമം ഒരു ഗവണ്‍മെന്റ് കോളേജ് എന്ന മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ പ്രഖ്യാപനത്തില്‍ അധിഷ്ഠിതമായതുമായ സ്വാശ്രയ നയം ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി അട്ടിമറിച്ചിരിക്കുകയാണ്.
ഒരു പന്തിയില്‍ രണ്ട് വിളമ്പിന് മുഖ്യമന്ത്രി തന്നെ കൂട്ടുനില്‍ക്കുന്നത് സത്യപ്രതിജ്ഞാ ലംഘനവും ഭഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി, തുല്യാവസരം എന്നീ സാമാന്യ തത്വങ്ങള്‍ക്ക് എതിരുമാണ്. മെരിറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളും മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളും 3,75,000 രൂപ എന്ന ഏകീകൃത ഫീസ് നല്‍കണം എന്നാണ് ധാരണയുണ്ടാക്കിയിരിക്കുന്നത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയിരിക്കുന്ന കരാര്‍ പ്രകാരമാണ് ഈ പോക്കറ്റടിക്ക് ഗവണ്‍മെന്റ് കൂട്ടുനില്‍ക്കുന്നത്.
മുന്‍കാലങ്ങളില്‍ ഗവണ്‍മെന്റുമായി കരാറില്‍ ഏര്‍പ്പെ ടുകയും ഗവണ്‍മെന്റ് നയങ്ങള്‍ അനുസരിക്കുകയും ചെയ്ത മാനേജ്മെന്റുകള്‍ കഴിഞ്ഞ വര്‍ഷത്തേ തിനെക്കാള്‍ 10 ശതമാനം മാത്രം ഫീസ് വര്‍ദ്ധന മതിയെന്ന കരാറുണ്ടാക്കുമ്പോഴാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്ഥാപനങ്ങള്‍ക്ക് തീവെട്ടിക്കൊള്ള നടത്തുവാന്‍ ധാരണയുണ്ടാക്കിയിരിക്കുന്നത്. .......................................
കാലാകാലങ്ങളില്‍ ഗവണ്‍മെന്റിന്റെ സ്വാശ്രയ വിദ്യാഭ്യാസനയത്തോട് അനുഭാവപൂര്‍വ്വം യോജിക്കുകയും ഒരു പരിധിവരെ സാമൂഹ്യനീതിയും മെരിറ്റും അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാ വുകയും ചെയ്ത കേരള സ്വാശ്രയ മെഡിക്കല്‍കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ സ്ഥാപ നങ്ങളെ പരിഹസിക്കുന്ന നടപടിയാണ് ഗവണ്‍മെന്റ് കൈക്കൊണ്ടിരിക്കുന്നത്.
സര്‍ക്കാര്‍ നയം, സാമൂഹ്യനീതി, മെരിറ്റ്, സംവരണം എന്നീ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നാട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അമിതമായഫീസ് ഈടാക്കി ഗവണ്‍മെന്റിനെ വെല്ലുവിളിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ലാഭകരമായ ഒരു പാക്കേജ് ഉണ്ടാക്കി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി. എന്നിട്ട് സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു എന്ന് ആവേശപൂര്‍വ്വം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശ്നം പരിഹരിക്കുക എന്നാല്‍ ചില പ്രത്യേക മാനേജ്മെന്റുകളുടെ വിശ്വസ്തവിധേയനായി നിന്നുകൊണ്ട് അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങുക എന്നത് അനുവദിക്കാന്‍ കഴിയുന്നതല്ല.
സ്വാശ്രയ മെഡിക്കല്‍ കോളേ ജുകളുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള അരങ്ങൊരുക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ഫലത്തില്‍, സ്വാശ്രയ കോളേജുകള്‍ക്ക് വിദ്യാര്‍ത്ഥികളെ നല്‍കുന്ന റിക്രൂട്ട്മെന്റ് ഏജന്‍സി കൂടിയായി ഗവണ്‍മെന്റ് മാറുകയാണ്. തങ്ങളോട് കൂറുപുലര്‍ത്തി നില്‍ക്കുന്നവര്‍ക്ക് ഭഭരണഘടനാ തത്വങ്ങളെ വെല്ലുവിളിച്ചും സാമൂഹ്യ നീതി വ്യവസ്ഥയെ അട്ടിമറിച്ചും എന്ത് ആനുകൂല്യങ്ങളും നല്‍കുവാനും ജനങ്ങളെ കൊള്ളയടിക്കുവാന അവസരമൊരുക്കുവാന്‍ ഏതറ്റം വരെ പോകുവാനും ഈ ഗവണ്‍മെന്റിന് മടിയില്ല എന്നാണ് ഈ കരാര്‍ വെളിപ്പെടുത്തുന്നത്...... ...............................................................................
No comments:
Post a Comment