പൃഥ്വിരാജ്സംസാരിച്ചു തുടങ്ങുമ്പോള്‍ കേരളം 'ഹീറോ' യുടെ ആദ്യ സീനുകള്‍ക്ക് മുന്നിലായിരുന്നു.''ടെന്‍ഷനുണ്ടോ?'' എന്ന ചോദ്യത്തിന് പൂര്‍ണമായും വിടരാത്ത ചിരിയായിരുന്നു മറുപടി.ഒരു നിമിഷത്തേക്ക്, പരീക്ഷാഫലം അറിയാന്‍ കാത്തുനില്‍ക്കുന്ന പത്താം ക്ലാസ്സുകാരന്റെഭാവം മുഖത്ത്. സ്‌ക്രീനില്‍അപ്പോള്‍ 'ടാര്‍സന്‍ ആന്‍റണി' പറന്നിറങ്ങാന്‍തുടങ്ങിയിരിക്കണം.
''സിനിമയിലെ ഏറ്റവും നന്ദികെട്ട ജോലിയാണ് ഡ്യൂപ്പുകളുടേത്. ടൈറ്റിലുകളില്‍ ഒരിക്കലുംഅവരുടെ പേര് തെളിയാറില്ല. ഒരു ആഘോഷത്തിലും അവര്‍ ഓര്‍മിക്കപ്പെടാറുമില്ല. പക്ഷേ,സിനിമയില്‍ ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്നവരാണവര്‍. അവര്‍ തീര്‍ച്ചയായും ഓര്‍മിക്കപ്പെടേണ്ടതുണ്ട്.അതുകൊണ്ടുതന്നെ, ഡ്യൂപ്പുകള്‍ക്കുള്ള ആദരമാണ് ഈ സിനിമ...''
'ഹീറോ' എന്ന പുതിയ ചിത്രത്തിന്റെ റിലീസിങ് ദിവസം രാവിലെ കാണുമ്പോള്‍ പൃഥ്വിരാജ്ആദ്യം പറഞ്ഞത് ഇതാണ്. 'പുതിയമുഖ' ത്തിനുശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന ഈചിത്രത്തില്‍ ടാര്‍സന്‍ ആന്‍റണി എന്ന ഡ്യൂപ്പിന്റെ വേഷമാണ് പൃഥ്വിക്ക്. ''ഏറെക്കാലത്തിനുശേഷം ഞാന്‍ ചെയ്യുന്ന ആക്ഷന്‍ സിനിമയാണിത്. ഇത് ആക്ഷന്‍ സിനിമ എന്നതിനെക്കാള്‍ആക്ഷനെക്കുറിച്ചുള്ള സിനിമ എന്നു പറയുന്നതാകും നല്ലത്. അതാണ് ഹീറോയുടെ ഫ്രഷ്‌നസും''-പൃഥ്വി പറഞ്ഞു.
ഉറക്കം വരാത്തവര്‍...
'അര്‍ജുനന്‍ സാക്ഷി' എന്ന സിനിമയില്‍ തന്റെ ഡ്യൂപ്പായി എത്തിയ ബാബു എന്ന അറുപതുകാരനെഇപ്പോഴും ഓര്‍ക്കുന്നു പൃഥ്വിരാജ്. രാത്രി രണ്ടുമണിനേരത്ത് കാറുമായി തീയിലൂടെയുള്ളചാട്ടത്തിന് തയ്യാറെടുക്കുകയായിരുന്നു അയാള്‍. ഷോട്ടിനു മുമ്പ് ഒരുനിമിഷം അയാള്‍ഫോണുമായി ദൂരേക്ക് മാറിനിന്നു.
യാദൃച്ഛികമായി അരികിലൂടെ പോയ പൃഥ്വി ആ വാക്കുകള്‍ കേട്ടു: ''നീ ഉറങ്ങിയോ...? അവനോ...?നാളെ അവന്‍ കോളേജില്‍ പോകുന്നില്ലേ...?' മരണത്തിന്റെ മുനമ്പിലാണ് നില്‍ക്കുന്നതെന്നബോധ്യമുള്ളതു കൊണ്ടാകാം ആ രാത്രിയില്‍ അയാള്‍ ഭാര്യയെ വിളിച്ചത്, മകനെക്കുറിച്ച്ആകുലപ്പെട്ടത്. അത്തരം ജീവിതങ്ങളുടെ കഥയാണ് ഹീറോ... ഇതിലെ രംഗങ്ങളിലൊന്നില്‍പ്പോലുംഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല. റിസ്‌കുള്ള ഷോട്ടുകള്‍ പോലും ഞാന്‍ തനിയെയാണ് ചെയ്തത്.അങ്ങനെ ചെയെ്തങ്കില്‍ മാത്രമേ പ്രേക്ഷകര്‍ക്ക് ഡ്യൂപ്പുകളുടെ ജീവിതത്തിന്റെ സാഹസികതമനസ്സിലാകൂ. ഇതില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചാല്‍ ചിത്രത്തിന്റെ ആത്മാവുതന്നെനഷ്ടമാകുമായിരുന്നു'' -പൃഥ്വിരാജ് പറയുന്നു.
കനല്‍കണ്ണന്‍ എന്ന സ്റ്റണ്ട് മാസ്റ്റര്‍ ഒരിക്കല്‍ വിമാനത്താവളത്തില്‍ വച്ച് പറഞ്ഞ ഡയലോഗ്കൂടി പങ്കുവച്ചു പൃഥ്വി. മുന്നില്‍ നില്‍ക്കുന്ന ഡാന്‍സ് മാസ്റ്റര്‍ കലാ മാസ്റ്ററെചൂണ്ടിയായിരുന്നു കനല്‍ കണ്ണന്റെ വാക്കുകള്‍: ''കണ്ടോ സര്‍... പേജുകള്‍ തീര്‍ന്നുതീര്‍ന്ന് അവര്‍ക്ക് ഒരുപാട് പാസ്‌പോര്‍ട്ടുകള്‍. എന്റെ പാസ്‌പോര്‍ട്ട് ഇപ്പോഴുംകൈയില്‍ കിട്ടിയപോലെ തന്നെ. പാട്ടിനുവേണ്ടി എല്ലാവരും സ്വിറ്റ്‌സര്‍ലന്‍റിലേക്ക്പോകും. സ്റ്റണ്ടാണെങ്കില്‍ ഗോഡൗണിലോ ഫാക്ടറിയിലോ അവസാനിക്കും...''
ദിവസം 30 മുട്ടകള്‍
'ഇന്ത്യന്‍ റുപ്പി'യുടെ ഷൂട്ടിങ് അവസാനിച്ചതിന്റെ പിറ്റേന്ന് തുടങ്ങിയതാണ് ഹീറോയിലെടാര്‍സന്‍ ആന്‍റണി ആകാനുള്ള തയ്യാറെടുപ്പുകള്‍. ഡയറ്റ്, ദിവസം രണ്ടുനേരം വര്‍ക്ക്ഔട്ട്തുടങ്ങി കഠിനമായ ദിനചര്യകള്‍. ന്യൂട്രീഷന്‍മാരുടെ സേവനവും തേടിയിരുന്നു. പ്രോട്ടീന്‍കൂടുതലുള്ള ഭക്ഷണമായിരുന്നു കൂടുതലായും അവര്‍ നിര്‍ദേശിച്ചത്. മൂന്നുനേരമായി 30മുട്ട വരെ കഴിച്ചു. എണ്ണയും പഞ്ചസാരയും പൂര്‍ണമായും ഒഴിവാക്കി. ''ഡ്യൂപ്പും ഹീറോയുംതമ്മിലുള്ള വ്യത്യാസം ഒന്നുമാത്രം; രണ്ടുപേരും ചെയ്യുന്ന ജോലിക്ക് ക്രഡിറ്റ്കിട്ടുന്നത് ഹീറോയ്ക്ക് മാത്രം...''
എന്റെ ഹീറോ
ലോകത്തെക്കുറിച്ച് ബോധ്യമുണ്ടായിത്തുടങ്ങിയ നാളില്‍ ആരാധന തോന്നിയത് ചെഗുവേരയോടാണ്.അതിന്നുമുണ്ട്. പലയിടത്തും കാണാറുള്ള സ്യൂഡോ പോപ് കള്‍ച്ചര്‍ ചെഗുവേര ആരാധനയല്ല.കാല്‍പ്പനികവത്കരിച്ച ചെഗുവേരയുമല്ല മനസ്സില്‍. അദ്ദേഹം മുന്നോട്ടുവച്ച യാഥാര്‍ഥ്യങ്ങളെയുംആശയങ്ങളെയുമാണ് മനസ്സില്‍കൊണ്ടുനടക്കുന്നത്. ഞാന്‍ ഹീറോയായി എന്നു തോന്നുന്നത് ഹീറോആയി അഭിനയിക്കുമ്പോള്‍ മാത്രമാണ്.
ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ പലരും പറയുന്നതുപോലെ കോടമ്പാക്കത്ത് ഭക്ഷണത്തിനുവേണ്ടിഅലഞ്ഞുനടന്ന കഥ പറയാനില്ല എനിക്ക്. എന്റെ സ്ട്രഗിള്‍ മുഴുവന്‍ സിനിമയില്‍ വന്നതിനുശേഷമാണ്. ചെയ്യുന്ന ജോലിയോടുള്ള സമീപനമാണ് ഒരാളെ ജീവിതത്തില്‍ ഹീറോയാക്കുന്നത്. അത്അയാളുടെ കുടുംബത്തോടും സമൂഹത്തോടുമുള്ള സമീപനത്തിന്റെ സൂചകമാണ്. ചെയ്യുന്ന ജോലിയില്‍അഭിമാനം കണ്ടെത്തുന്നയാളാണ് യഥാര്‍ഥ ഹീറോ. പൃഥ്വിരാജിന്റെ ഫോണ്‍ ശബ്ദിക്കാന്‍തുടങ്ങുന്നു. ആദ്യത്തെ ഷോ അവസാനിക്കാറായിരിക്കുന്നു. പുതിയൊരു ഹീറോ ജനിക്കുകയാണ്...
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment