Thursday, 24 May 2012

[www.keralites.net] മഹാപുരുഷന്‍

 

Fun & Info @ Keralites.net
നമ്മുടെ ചരിത്രം നമുക്ക് എന്താണ് പറഞ്ഞു തരുന്നത് . ഓരോ സഹസ്രാബ്ദത്തിലും ഒരു മഹാപുരുഷന്‍ ഉയര്‍ന്നുവരുന്നതായി നാം കാണുന്നു. ഓരോരോ പുരാതന ആദര്‍ശങ്ങളുടെ ശക്തി നവീകരിക്കാനാണ്‌ ആ മഹാപുരുഷന്മാര്‍ വരുന്നത്‌. കാലത്തിന്റെ ആവശ്യങ്ങളനുസരിച്ച്‌ ഏതെങ്കിലും ആശയത്തിന്‌ അല്‍പ്പം വ്യത്യസ്തമായ ഒരു ഊന്നല്‍ അവര്‍ നല്‍കിയെന്നുവരാം.
നാം എപ്പോഴും ഒന്ന്‌ ഓര്‍മിക്കേണ്ടതുണ്ട്‌. നമ്മുടെ സംസ്കാരം പരിരക്ഷിക്കപ്പെട്ടിട്ടുള്ളത്‌ ആ മഹാപുരുഷന്മാര്‍ കാരണമാണ്‌. നാം അവരെ ഈശ്വരന്റെ അവതാരങ്ങളായി കാണുന്നു. അവതാരങ്ങളായോ മറ്റേതെങ്കിലും തരത്തിലോ വീക്ഷിക്കപ്പെട്ടാലും അവര്‍ വരുന്നത്‌ നമ്മുടെ ദേശീയജീവിതം ഏറ്റവും മോശപ്പെടുമ്പോഴാണ്‌. അവരുടെ സ്പര്‍ശം രാഷ്ട്രത്തിന്റെ മൃതപ്രായമായ അസ്ഥികള്‍ക്കും മാംസപേശികള്‍ക്കും പുതുജീവന്‍ നല്‍കുന്നു. ജീവന്‍ നല്‍കാന്‍ ഈശ്വരന്‌ മാത്രമേ കഴിയൂ. അവരെ ഈശ്വരനെന്നോ, ഈശ്വരമാനവനെന്നോ വിളിക്കാം. ഇത്തരം ഒരു മഹാപുരുഷനാണ്‌ ശ്രീകൃഷ്ണന്‍.
ശ്രീകൃഷ്ണന്‍ എല്ലാം കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന ഒരു അവതാരപുരുഷന്‍ ആയി രുന്നു.
ഈശ്വരനും,ദാസനും,യജമാനനും,മിത്രവും ,തേരാളിയുമായെല്ലാം ജീവിച്ചുകാട്ടിതന്ന ശ്രീകൃഷ്ണചരിതം ഭാരതീയജനതയുടെ ഹൃദയത്തിലേക്ക് വാരിവിതറിയ നന്മയാണ്
ജീവിതത്തില്‍ ഉണ്ടാകുന്ന ജയപരാജയങ്ങള്‍ ഒരുപോലെ കണ്ടതുകൊണ്ടാണ് കൃഷ്ണഭഗവാന് എപ്പോഴും ചിരിക്കാന്‍ കഴിഞ്ഞത്...ഒരര്‍ഥത്തില്‍ ചിരിച്ചുകൊണ്ട് ജനിച്ചു ,ചിരിച്ചുകൊണ്ട് ജീവിച്ച് ,ചിരിച്ചുകൊണ്ട് ശരീരം വെടിഞ്ഞവനാണ്..
എല്ലാ കര്മ്മരംഗതും വലുപ്പചെറുപ്പമില്ലാതെ സകല കര്‍മ്മങ്ങളും ഒരുപോലെ ഏറ്റെടുക്കുകയും പൂര്‍ണ്ണതയില്‍ എത്തിക്കുകയും ചെയ്തു.. ..എത്ര വലിയ ചുമതലകള്‍ വഹിക്കുമ്പോഴും ഭഗവാന്‍ ചിരിക്കാന്‍ മറന്നില്ല.. അല്‍പസ്വല്‍പ്പ സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോള്‍ അഹങ്കാരം തല്ക്കുപിടിക്കുന്നവരുടെ ഇടയില്‍ സര്‍വ്വശക്തനായിട്ടും തന്റെ ശക്തിയില്‍ അഹങ്കാരം ലവലേശമില്ലാരുന്നു..
പതിതരുടേയും അനാഥരുടേയും സുഹൃത്താണദ്ദേഹം. ഇന്ദ്രപ്രസ്ഥത്തില്‍ വരുമ്പോള്‍ താമസിക്കുന്നത്‌ പാവപ്പെട്ട വിദുരന്റെ കൂടെയാണ്‌. ദുര്യോധനന്റെ കൊട്ടാരത്തിലെ പ്രതാപവൈഭവങ്ങള്‍ അദ്ദേഹം തട്ടിക്കളയുന്നു.
റാല്‍ഫ്‌ വാല്‍ഡോ എമേഴ്സന്‍ മാതൃകാജീവിതത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഗീതയിലെ ഒരു ശ്ലോകം വ്യാഖ്യാനിച്ചുകൊണ്ട്‌ ഇങ്ങനെ പറയുന്നു. ആള്‍ക്കൂട്ടത്തില്‍ ലയിച്ചുപോകയും ഏകാന്തതയില്‍ ശാന്തനായിരിക്കയും എളുപ്പമാണ്‌. എന്നാല്‍ ഒരു മാതൃകാപുരുഷന്‍, സമൂഹത്തില്‍ വര്‍ത്തിക്കുകയും പ്രവര്‍ത്തിക്കയും ചെയ്യുമ്പോഴും തന്റെ മനസ്സ്‌ ഏകാന്തതയില്‍ വെയ്ക്കും.
ലോകജീവിതം എന്താകണം, എങ്ങനെയാകണം എന്നാണ് ശ്രീകൃഷ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. പരാജയങ്ങള്‍പോലും ആഘോഷപൂര്‍വ്വം കൊണ്ടാടിയ മഹാഗുരുവാണദ്ദേഹം. മറ്റുള്ളവരെ കരയിക്കാതെ, ചിരിച്ചുജീവിക്കുക – ശ്രീകൃഷ്ണന്‍ സ്വജീവിതത്തിലൂടെ കാണിച്ചുതന്ന പാഠം അതായിരുന്നു.നമ്മുടെ ജീവിതരഥങ്ങളെ ആനന്ദത്തിലേക്ക് നയിക്കുന്ന സാരഥിയാണ് അവിടുന്ന്.

സാധാരണയായി മറ്റുള്ളവരുടെ തെറ്റുകള്‍ ‍കണ്ടുചിരിക്കുന്നവരാണ് നമ്മള്‍ . എന്നാല്‍ ഉള്ളംനിറ‍ഞ്ഞ് ലോകത്തിലേക്ക് പരന്നൊഴുകിയ ആത്മാനന്ദത്തിന്റെ ചിരിയായിരുന്നു ഭഗവാന്റേത്. അതുകൊണ്ട് യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോഴും അവിടുത്തെ പുഞ്ചിരി മാഞ്ഞില്ല. നമ്മുടെ കുറ്റങ്ങളും കുറവുകളും ഓര്‍ത്ത് ചിരിക്കാന്‍ ഭഗവാന്‍ നമ്മെ പഠിപ്പിക്കുന്നു.

അധര്‍മ്മത്തിന്റെ പക്ഷത്ത് സ്വന്തം ബന്ധുക്കളായാല്‍പോലും ധര്‍മ്മസംരക്ഷണത്തിന് അവരെ പരാജയപ്പെടുത്തേണ്ടതാണെന്ന് ഉപദേശിച്ച ശ്രീകൃഷ്ണനെയാണ് ഇന്ന് സമസ്തലോകവും മാതൃകയാക്കേണ്ടത് ...സ്വയം പാപം അനുഷ്ടിക്കാതിരിക്കാനും പുണ്യ മനുഷ്ടിക്കേണ്ടതെങ്ങനെയെന്നു ഉപദേശിച്ചു പുണ്യാത്മാക്കളായി മറ്റുള്ളവരെ മാറ്റിയെടുക്കാനുമായി ശ്രീകൃഷ്ണന്‍ ശ്രമിച്ചത്..തന്നോട് ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം കൊരിത്തരിഞ്ഞ ആ പരമാത്മാവ്‌ ദേഹം വെടിഞ്ഞപ്പോഴും സ്വന്തം കാലില്‍ അമ്പേയ്ത വേടന് പരമപദം നല്‍കി അനുഗ്രഹിച്ചു യാത്രയാക്കിയവനാണ് .
അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സാമൂഹികവിപ്ലവകാരിയായിരുന്നു അദ്ദേഹം. മഴയ്ക്കുവേണ്ടി ഇന്ദ്രനെ പൂജചെയ്തിരുന്ന ജനങ്ങളെ അതില്‍നിന്ന് ഭഗവാന്‍ പിന്തിരിപ്പിച്ചു. ഗോവര്‍ദ്ധനപര്‍വ്വതത്തെയാണു പൂജിക്കേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. മഴമേഘങ്ങളെ തടുത്ത് മഴപെയ്യിക്കുന്നത് പര്‍വ്വതങ്ങളാണ് എന്ന് ഭഗവാന്‍ പഠിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെ ആദ്യപാഠങ്ങള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നമുക്കു പറഞ്ഞുതന്നു. ഇക്കാലത്തും പ്രകൃതിയെ സംരക്ഷിക്കുവാനും പ്രകൃതിയുടെ സംതുലിതാവസ്ഥ തകര്‍ക്കാതിരിക്കാനും ശ്രീകൃഷ്ണ ഭക്തര്‍ ശ്രമിക്കണം.
ഭഗവാന്‍ കൃഷ്ണന്‍ വിഷമയമായ കാളിന്ദി നദിയെ ശുദ്ധീകരിച്ചത്‌ സമൂഹത്തിനു വേണ്ടിയാണ്‌. ഇന്ന്‌ നമ്മുടെ നദികളെല്ലാം വിഷാംശങ്ങളാല്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. മനുഷ്യന്റെ നിലനില്‍പ്പിന്‌ ആധാരമായ നീരൊഴുക്കുകളെ വിഷമയ അവസ്ഥയില്‍ നിന്നും മോചിപ്പിക്കുന്നതിന്‌ ആവശ്യമായ പ്രവര്‍ത്തനപദ്ധതികള്‍ നടത്തേണ്ടത് ഈ ഭക്തര്‍ തന്നെ .വെറും പൂജ മുറിയില്‍ ഒതുക്കേണ്ടതല്ല ഭക്തി ...ഭഗവല്‍ ഭക്തി കാരുണ്യം നിറഞ്ഞ പ്രേവിര്തിയില്‍ കൂടെ ആകണം ..മാതാപിതാക്കളെയും ,കുടുംബത്തെയും ,സമൂഹത്തെയും സംരക്ഷിക്കേണ്ടത് ഓരോരോ ഭക്തന്റെയും ചുമതല യാകണം

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment