സുഹൃത്തുക്കളേ,
ചലച്ചിത്ര നടന്‍ ശ്രീ:ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന 'സത്യമേവ ജയതേ'എന്ന പരിപാടി നിങ്ങളില്‍ പലരും കന്ടിട്ടുണ്ടാകുമല്ലോ. ശ്വാസമടക്കിപ്പിടിച്ചു കൊണ്ടാണ് ഈ പരിപാടി ഞാന്‍ കണ്ടു തുടങ്ങിയത്, കണ്ണീരോടെയല്ലാതെ കണ്ടുതീര്‍ക്കാന്‍ സാധിച്ചില്ല.
കഴിയുമെങ്കില്‍ എല്ലാവരും ഈ പരിപാടി കാണണം. ദൂരദര്‍ശനും സ്റ്റാര്‍ ചാനല്‍ ശൃംഖലകളും എല്ലാ ഞായറാഴ്ചയും രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യുന്നു.
നാം വളര്‍ത്തി വലുതാക്കിയ ഏതൊരു രാഷ്ട്രീയ നേതാവിനും ചെയ്യാവുന്ന ഒരു കാര്യമായിരുന്നു ഇത്. അവര്‍ പോലും ചെയ്യാന്‍ തയ്യാറാകാത്ത ഇത്തരത്തില്‍ ഒരു പരിപാടി പൊതുജനമധ്യത്തിലെത്തിക്കാന്‍ സന്മനസ്സ് കാട്ടിയ ശ്രീ:ആമിര്‍ ഖാന്‍ ആണ് യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍.
ഇതു വരെ 3 എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യപ്പെട്ടു. ലിങ്ക് ചുവടെ ചേര്‍ക്കുന്നു.
--
Regards,
--
അരുണ്‍ വിഷ്ണു G.R
No comments:
Post a Comment