വേദം ഗ്രന്ഥരൂപത്തിലാകുന്നതിനു മുന്‍പ് ചൊല്ലിക്കേട്ടും ചൊല്ലിക്കൊടുത്തും വായ്മൊഴിയായി അനേക നൂറ്റാണ്ടുകള്‍ അതിന്റെ തനിമ നഷ്ടപ്പെടാതെ വേദസൂക്തങ്ങള്‍ തലയിലേറ്റി നടന്ന വിഭാഗം ആണ് ബ്രാമണന്‍ . വേദത്തിന് ബ്രഹ്മം എന്ന അര്‍ത്ഥം കൂടിയുണ്ട്. വേദം തലച്ചുമടായി കൊണ്ടു നടന്നവര്‍ക്ക് അങ്ങനെ ബ്രാഹ്മണന്‍ എന്ന പേരു കിട്ടിയതാവം . വേദത്തിന് ഒരു ഹാനിയും സംഭവിച്ചുകൂടാതതിനാല്‍ സമൂഹം ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയും ആദരിച്ചും പ്രോത്സാഹിപ്പിച്ചു . വധശിക്ഷയില്‍ നിന്നുപോലും അവരെ ഒഴിവാക്കിയിരുന്നു . അത് ബ്രഹ്മഹത്യാ പാപമായി ചിത്രീകരിക്കപ്പെട്ടു. ബ്രാഹ്മണന്റെ തല പോയാല്‍ വേദത്തിനാണ് ഹാനി സംഭവിക്കുന്നത് എന്ന ചിന്ത യാവാം .
കാലംകൊണ്ട് ബ്രാഹ്മണന്‍ സമൂഹത്തിന്റെ മുന്‍പന്തിയില്‍ എത്തി . അതീന്ദ്രിയ ശക്തി ഉള്ളവരായി വിശ്വസിക്കപ്പെട്ടു. അവര്‍ക്ക് കിട്ടിയ അറിവ് സ്വന്തം തലമുറക്കു മാത്രം പകര്‍ന്ന് കൊടുത്തു. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഇടനിലക്കാരനായി. എല്ലാത്തിന്റേയും അവസാനവാക്ക് അവരായി മാറി എന്നതാണ് സത്യം .
ശതവാഹന രാജവംശത്തിന്റെ കാലത്ത് തന്നെ തൊഴിൽ അടിസ്ഥാനമാക്കി സമൂഹത്തിൽ തരം തിരിവുകൾ ഉണ്ടായിരുന്നു. ആ രാജവംശം കാലക്രമേണ മണ്മറഞ്ഞു പോയി. പ്രധാനമായും, ബ്രാഹ്മണർ ആത്മീയ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും സമൂഹത്തിന്റെ മേൽതട്ടിലാവുകയും ചെയ്തു.
വർണ്ണം എന്നത് തൊഴിൽപരമായ തരംതിരിക്കലാണ്. വർണ്ണങ്ങളെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമർശങ്ങൾ ലഭിക്കുന്നത് ഋഗ്വേദത്തിലെ പുരുഷസൂക്തത്തിൽ ആണ്
സംഗീതം അറിയുന്നവന്‍ ബ്രഹ്മം അറിയുന്നവനാണ്. ബ്രഹ്മം അറിയുന്നവന്‍ ബ്രാഹ്മണന്‍. അപ്പോള്‍ സംഗീതം അറിയുന്നവന്‍ ബ്രാഹ്മണന്‍ എന്നും പറയുന്നു
മറിച്ച് അറിവുള്ളവൻ ആരായാലും അവൻ ബ്രാഹ്മണനാണ്. ധൈര്യമുള്ളവൻ ആരായാലും അവൻ ക്ഷത്രിയനാണ് എന്നതാണ് സത്യം .അല്ലാതെ ഒരാള്‍ ദുര്‍ബലന്‍ ആയതു കൊണ്ടല്ല ബ്രാമണന്‍ വലിയവന്‍ ആയതു .കാലം മാറ്റത്തിനു അതിതം അല്ല ..അത് മാറി കൊണ്ടേ യിരിക്കും
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment