Tuesday, 15 May 2012

[www.keralites.net] മഅദനിയുടെ കാഴ്‌ച നഷ്‌ടപ്പെട്ടു

 

മഅദനിയുടെ കാഴ്‌ച നഷ്‌ടപ്പെട്ടു

 

കോട്ടയം: ബംഗളുരുവില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിയുടെ കാഴ്‌ച ഒട്ടുമുക്കാലും നഷ്‌ടപ്പെട്ടു. കാഴ്‌ച പൂര്‍ണമായും നഷ്‌ടപ്പെടാതിരിക്കാന്‍ അടിയന്തര ശസ്‌ത്രക്രിയ വേണമെന്നു ഡോക്‌ടര്‍മാരുടെ നിര്‍ദേശം. മഅദനിയുടെ വലതു കണ്ണിന്റെ കാഴ്‌ച ഏതാണ്ട്‌ നഷ്‌ടപ്പെട്ട നിലയിലാണ്‌. കടുത്ത പ്രമേഹത്തേത്തുടര്‍ന്നുണ്ടായ ഡയബറ്റിക്‌ റെറ്റിനോപ്പതി എന്ന അസുഖം മൂലമാണ്‌ കാഴ്‌ചയ്‌ക്കു തകരാര്‍ സംഭവിച്ചത്‌. ചികിത്സയുടെ രണ്ടാം ഘട്ടമായ ലേസര്‍ ചികിത്സയാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. രോഗം വഷളായ സാഹചര്യത്തില്‍ ലേസര്‍ ചികിത്സ മതിയാകില്ലെന്നും ശസ്‌ത്രക്രിയ വേണമെന്നുമാണ്‌ ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്‌.

രാജാജി നഗര്‍ നാരായണ നേത്രചികിത്സാലയത്തിലെ ഡോക്‌ടര്‍മാരാണ്‌ മഅദനിയെ ചികിത്സിക്കുന്നത്‌. പ്രമേഹം കൂടിയതിനേത്തുടര്‍ന്ന്‌ ബംഗളുരുവിലുളള ജയദേവ മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡയബറ്റിക്‌ റിസര്‍ച്ച്‌ സെന്ററില്‍ പരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. റെറ്റിനോപ്പതി, ഞരമ്പുകളെ ബാധിക്കുന്ന ന്യൂറോപ്പതി എന്നീ അസുഖങ്ങള്‍ ഇവിടത്തെ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ചികിത്സയ്‌ക്കു സൗകര്യം ഒരുക്കാതിരുന്നതാണ്‌ കാഴ്‌ച നഷ്‌ടപ്പെടാന്‍ ഇടയാക്കിയതെന്ന്‌ ആക്ഷേപമുണ്ട്‌.

കടുത്ത രക്‌തസമ്മര്‍ദം, കഴുത്തിലെ പേശികളുടെ ബലക്ഷയം, നട്ടെല്ലിനു തേയ്‌മാനം, കുടലില്‍ അള്‍സര്‍ തുടങ്ങിയ അസുഖങ്ങളും മഅദനിയെ അലട്ടുന്നുണ്ട്‌. ഏതുതരം ചികിത്സ നല്‍കാനും തയാറാണെന്നു കഴിഞ്ഞ ജനുവരിയില്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതിക്കു കര്‍ണാടക സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ കോടതി ജാമ്യം നിഷേധിച്ചത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment