Tuesday 3 April 2012

[www.keralites.net] യാത്രയ്‌ക്കിടെ പൈലറ്റ്‌ മരിച്ചു; വൃദ്ധ വിമാനമിറക്കി

 

യാത്രയ്‌ക്കിടെ പൈലറ്റ്‌ മരിച്ചു; വൃദ്ധ വിമാനമിറക്കി

വിസ്‌കോസിന്‍: വിമാനയാത്രയ്‌ക്കിടെ പൈലറ്റ്‌ കൂടിയായ ഭര്‍ത്താവ്‌ മരിച്ചതിനെ തുടര്‍ന്ന്‌ എണ്‍പതുകാരി വിമാനം താഴെയിറക്കി. യു.എസിലെ വിസ്‌കോസിനില്‍ തിങ്കളാഴ്‌ചയാണ്‌ സംഭവം. സ്‌ട്രോഗണ്‍ ബേ സ്വദേശികളാണ്‌ ദമ്പതികള്‍. ഇവര്‍ സഞ്ചരിച്ച ഇരട്ട എന്‍ജീനുള്ള വിമാനമാണ്‌ വൃദ്ധ സുരക്ഷിതമായി നിലത്തിറക്കിയത്‌. വിമാനയാത്രയ്‌ക്കിടെ അബോധവസ്‌ഥയിലായ 81കാരനായ പൈലറ്റ്‌ വിമാനത്തില്‍ വച്ചുതന്നെ മരിച്ചു. കുറച്ചുസമയം ആകാശത്ത്‌ ചുറ്റിയടിച്ച വിമാനത്തിന്‌ ഇന്ധനം തീര്‍ന്നതോടെ നിയന്ത്രണം നഷ്‌ടപ്പെട്ടു. ഇതിനിടെ റേഡിയോവിലൂടെ ഡോര്‍ കൗണ്ടി ചെറിലാന്‍ഡ്‌ വിമാനത്താവളത്തിന്റെ സഹായം തേടിയ വൃദ്ധയെ സഹായിക്കാന്‍ മറ്റൊരു വിമാനവും അയച്ചുകൊടുത്തു. ഇവരുടെ സഹായത്തോടെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വൃദ്ധ വിമാനം ഡോര്‍ കൗണ്ടി ചെറിലാന്‍ഡ്‌ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. ഇവരുടെ പേര്‌ അധികൃതര്‍ വ്യക്‌തമാക്കിയിട്ടില്ല.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment