Sunday, 29 April 2012

[www.keralites.net] ഫക്കണോമിക്‌സ്

 

അങ്ങേര് മിണ്ടത്തില്ല… തല കുലുക്കുകയേയുള്ളൂ..
എന്നിട്ട് കുലുക്കുന്നില്ലല്ലോ ?
മാഡം മിസ്ഡ് കോളടിച്ചാലേ അങ്ങേര് എന്തെങ്കിലും കുലുക്കൂ…
പൊട്ടനാ ??
ശ്ശ്ശ് മിണ്ടാതെ.. കേള്‍ക്കും..
മോഹന്‍ജീ… സമ്മതിക്കൂ… ഒന്നുമല്ലെങ്കിലും അങ്ങ് എക്കണോമിക്‌സ് പഠിച്ചിട്ടുള്ളതല്ലേ ?
എക്കണോമിക്‌സ് പഠിച്ചിട്ടുണ്ടോന്നോ.. സാധനം അരച്ചുകലക്കി കുടിച്ചിട്ടാ ഈ ഇരിക്കുന്നത്….
മോഹന്‍ജീ… ഡിമാന്‍ഡും സപ്ലൈയും തമ്മിലുള്ള ഈ അന്തരം രാജ്യത്ത് സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ടാക്കും..
തനിക്കെന്താ വേണ്ടേ ?
ഡീസല്‍ വിലനിയന്ത്രണാധികാരം ഞങ്ങള്‍ക്കു വിട്ടു തരണം..
അതെന്തിനാണെന്ന് ?
പ്രാരാബ്ദ്ധങ്ങളുണ്ട്..
അതെല്ലാവര്‍ക്കുമുണ്ട്…
അതു മാത്രമല്ല, ആളുകള്‍ ഡീസല്‍ ഉപയോഗിക്കുന്നു.. അങ്ങനെ ഉപയോഗിച്ചാല്‍ തീര്‍ന്നുപോകും… പിന്നെ, വിഐപികള്‍ക്കും മന്ത്രിമാര്‍ക്കും മുതലാളിമാര്‍ക്കും വണ്ടിയിലൊഴിക്കാന്‍ കിട്ടാതെ വരും..
ശരിക്കും ??
ശരിക്കും…
അപ്പോ എന്തു ചെയ്യണം ?
ഡീസലിനും വില കൂട്ടണം, ഡെയ്‌ലി കൂട്ടണം..
ജനങ്ങള്‍…
ഉണ്ട ! ആ ശവങ്ങളാണോ മോഹന്‍ജിയെ ഈ കസേരയിലിരുത്തിയത്.. ഇലക്ഷനു മല്‍സരിച്ചു ജയിച്ചു വരുന്ന തെണ്ടികളെപ്പോലെ മോഹന്‍ജി സംസാരിക്കരുത്.. അങ്ങ് ഒന്നുമല്ലെങ്കിലും എക്കണോമിക്‌സ് പഠിച്ചതല്ലേ ?
അതെയതെ.. എക്കണോമിക്‌സ് ഈസ് എ സയന്‍സ് വിച്ച് സ്റ്റഡീസ് ഹ്യൂമന്‍ ബിഹേവിയര്‍ അസ് എ റിലേഷന്‍ഷിപ് ബിറ്റുവീന്‍ എന്‍ഡ്‌സ് ആന്‍ഡ് സ്‌കേര്‍സ് മീന്‍സ് വിച്ച് ഹാവ് അള്‍ട്ടര്‍നേറ്റീവ് യൂസസ്…
ഹൊ !!
എന്നതാ ??
രോമാഞ്ചം !!
വില നിയന്ത്രണം എടുത്തുകളഞ്ഞാല്‍ എന്തു സംഭവിക്കും ?
ആളുകള്‍ ഡീസല്‍ ഉപയോഗം കുറയ്ക്കും.. ടാക്‌സ് വകയില്‍ ഖജനാവിലേക്ക് ഏതാനും ആയിരം കോടി രൂപകള്‍ കൂടി കിട്ടും..
ശരിക്കും ??
ശരിക്കും…
ഉള്ളി, ഉരുളക്കിഴങ്ങ്, ഉപ്പ് തുടങ്ങി ഡീസല്‍ ഉപയോഗിക്കുന്ന ചരക്കുവാഹനങ്ങളിലെത്തിക്കുന്ന സകലസാധനങ്ങള്‍ക്കും വില കൂടില്ലേ ?
ഓ ! അങ്ങേയ്ക്കുള്ളത് ഞാനെന്റെ സ്വന്തം വണ്ടിയില്‍ എത്തിച്ചോളാം..
മാഡത്തിനും പിള്ളേര്‍ക്കുമുള്ളതോ ?
പിന്നെ, ഉള്ളീം കിഴങ്ങുമില്ലെങ്കില്‍ അവരങ്ങു ചത്തുപോകും ! ഒന്നു ചുമ്മാ ഇരി അച്ചായാ..
ഡേയ്, സര്‍ദാര്‍ജിയെ കേറി അച്ചായാന്നു വിളിക്കരുത്..
സോറി..
അല്ല, ഡീസലിനു വില കൂടിക്കഴിയുമ്പോള്‍ വിലക്കയറ്റമുണ്ടാകില്ലേ ?
വിലക്കയറ്റമുണ്ടാകുന്നത് ആരോഗ്യമുള്ള സമ്പദ് വ്യവസ്ഥയുടെ ലക്ഷണമാണെന്ന് അങ്ങു തന്നെ പറഞ്ഞിട്ടുണ്ട്..
യാത്ര ചെയ്യാന്‍ ആളുകള്‍ പിന്നെ സൈക്കിളിനെ ആശ്രയിക്കില്ലേ ?
ങും.. സൈക്കിളിന്റെ ഡിമാന്‍ഡ് കുതിച്ചുയരും.. പക്ഷേ, സപ്ലൈ അതിനനുസരിച്ച് കൂടില്ല, അപ്പോള്‍ ക്ഷാമമുണ്ടാകും..
അപ്പഴോ ?
സൈക്കിളിന്റെ വിലനിയന്ത്രണാധികാരം എടുത്തുകളയണം…
സൈക്കിളിനൊക്കെ കാറിന്റെ വിലയാകില്ലേ ?
ആരോഗ്യമുള്ള സമ്പദ്വ്യവസ്ഥയില്‍ സൈക്കിളിന് ആ വിലയാകും… അമേരിക്കയില്‍ മുടിവെട്ടാന്‍ 1000 രൂപയാണെന്നു കേട്ടിട്ടില്ലേ ? അങ്ങനെ നോക്കിയാല്‍ നമ്മുടെ വളര്‍ച്ച പോരാ… ദില്ലിയില്‍ പോലും തലയൊന്നിന് 100 രൂപയേ ഉള്ളൂ…
സൈക്കിളിനും വില കൂടിക്കഴിയുമ്പോള്‍ ആളുകള്‍ നടന്നുപോകാന്‍ തുടങ്ങില്ലേ ?
ങും.. അപ്പോള്‍ ചെരിപ്പിന്റെ ഡിമാന്‍ഡ് കുതിച്ചുയരും… പക്ഷേ, സപ്ലൈ അതിനനുസരിച്ച് കൂടില്ല..
അപ്പോള്‍ ക്ഷാമമുണ്ടാകില്ലേ ?
ചെരിപ്പിന്റെ വിലനിയന്ത്രണാധികാരം എടുത്തുകളയണം…
ചെരിപ്പിനൊക്കെ ആയിരോം രണ്ടായിരോം ആകും..
ആരോഗ്യമുള്ള സമ്പദ്വ്യവസ്ഥയില്‍ ചെരിപ്പിന് ആ വിലയാകും… അങ്ങേയ്ക്കും മാഡത്തിനും പിള്ളേര്‍ക്കും ചുളുവിലയ്ക്ക് നല്ല ചെരിപ്പുകള്‍ ഞാന്‍ സംഘടിപ്പിച്ചു തരും..
ചെരിപ്പിനു കൂടി വില കൂടിക്കഴിഞ്ഞാല്‍ ജീവിതം വെറുത്ത് ആളുകള്‍ തൂങ്ങിച്ചാകാന്‍ തുടങ്ങില്ലേ ?
ങും.. അപ്പോള്‍ കയറിന്റെ ഡിമാന്‍ഡ് കുതിച്ചുയരും… പക്ഷേ, സപ്ലൈ അതിനനുസരിച്ച് കൂടില്ല, അപ്പോള്‍ ക്ഷാമമുണ്ടാകും..
അപ്പോഴോ ?
കയറിന്റെ വിലനിയന്ത്രണാധികാരം എടുത്തുകളയണം…
ഹൊ !!
എന്താ മോഹന്‍ജീ ??
രോമാഞ്ചം മൈ ഡിയര്‍… ഐ വില്‍ ഫക്ക് ദിസ് കണ്‍ട്രി..
ച്ചാല്‍ ??
ഇവിടം ഫരിച്ച് ഫരിച്ച് ഞാനൊരു വഴിക്കാക്കും… ആരവിടെ ??
എന്തോ ??
സര്‍ക്കാര്‍ വിലനിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന ഐറ്റംസിന്റെ ലിസ്റ്റ് കൊണ്ടുവരൂ…
ഉവ്വാ !
ഇറ്റലിക്കാര്‍ വെടി വയ്ക്കുന്നതിനു മുമ്പ് കുടിക്കുന്ന ആ സാധനമുണ്ടല്ലോ, അതും പിന്നേ കേരള പൊറോട്ടയും ഒഴിവാക്കി ബാക്കി സകലതിന്റേം വിലനിയന്ത്രണം എടുത്തു കളഞ്ഞേക്കൂ..
മോഹന്‍ജീ, ഓവറാക്കണോ ?… 120 കോടി ജനങ്ങള്‍…
ഫൂ… എക്കണോമിക്‌സ് അറിയാത്ത ശവങ്ങളൊന്നിനേം വച്ചേക്കരുത്.. ഷൂട്ട് അറ്റ് സൈറ്റ്..
മോഹന്‍ജീ അതു വേണോ ? ഈ ഭരണം കഴിഞ്ഞാല്‍ നമ്മടെ പാര്‍ട്ടീടെ പൊടിപോലും കാണത്തില്ല…
ഈ ഭരണം കഴിഞ്ഞാല്‍ പിന്നെ പ്രളയമാണ്..
ശരിക്കും ???
ശരിക്കും….
അപ്പോള്‍ ചെക്കന്‍ പ്രധാനമന്ത്രിയാവില്ലേ ?
ഊ…ഞ്ഞാലാ….! ഊ…ഞ്ഞാലാ…!

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment