Sunday 15 April 2012

[www.keralites.net] പൊട്ടന്മാരും അവര്‍ക്ക് ചൂട്ടുപിടിക്കുന്നവരും

 

കേരളത്തിലെ രണ്ടാമത്തെ ഏറ്റവും പ്രചാരമുള്ള പത്രമായ മാതൃഭൂമിയുടെ വെബ്‌ സൈറ്റില്‍ കഴിഞ്ഞ ഒരു മാസമായി ഈ ലേഖനം കാണപ്പെടുന്നു . ആദ്യമൊക്കെ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും, പിന്നീട് ഏതു വാര്‍ത്ത വായിച്ചാലും വെബ്സൈറ്റ് അടുത്തതായി ഈ ലേഖനം സജെസ്റ്റ്‌ ചെയ്യും എന്നുള്ള അവസ്ഥയെത്തി . ഇത്തരം ഒരു പമ്പരവിഡ്ഢിത്തം മനപൂര്‍വം പ്രചരിപ്പിക്കാനുള്ള ശ്രമത്തെ കണ്ടില്ല എന്ന് നടിക്കാനാവില്ല. സമൂഹത്തിന്റെ ആരോഗ്യബോധത്തെ ഹൈജാക്ക്‌ ചെയ്യാനുള്ള ഇത്തരം ശ്രമങ്ങളെ വിമര്‍ശിക്കേണ്ടത് നമ്മള്‍, ശാസ്ത്രബോധമുള്ളവരുടെ കടമയാണ് .

ലേഖനത്തില്‍ ഇങ്ങനെ വായിക്കാം ..

"" മെഡിക്കല്‍ ആസ്ട്രോളജി പ്രകാരം മനുഷ്യന് കഠിന രോഗങ്ങള്‍ , മാറാവ്യാധികള്‍ , നിരന്തരം രോഗപീഡ ഇവയുണ്ടാകുന്നത് മുജ്ജന്മത്തില്‍ കഠിനമായ പ്രവൃത്തികള്‍ , കൊടും വഞ്ചന, സ്ത്രീപീഡ, ബ്രഹ്മഹത്യാദി പാപങ്ങള്‍ എന്നിവയാല്‍ ഭവിച്ച പാപ ഭാരത്തിന്റെ പിന്തുടര്ച്ചയാണ്.


' പൂര്വ്വ ജന്മ കൃതം പാപം
വ്യാധി രൂപേണ ജായതേ ' ""

ഒന്നാമതായി ശ്രദ്ധയില്‍ പെടുന്നത് "മെഡിക്കല്‍ ആസ്ട്രോളജി" എന്നാ വാക്കിന്റെ ഉപയോഗമാണ് . ഒരു ആംഗലേയ പദം ഉപയോഗിക്കുകവഴി ഇതു ആധുനികയുഗത്തില്‍ അംഗീകരിക്കപ്പെട്ട ഒരു വാക്കും ആശയവുമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം . '' മനുഷ്യന് കഠിന രോഗങ്ങള്‍ , മാറാവ്യാധികള്‍ , നിരന്തരം രോഗപീഡ ഇവയുണ്ടാകുന്നത് മുജ്ജന്മത്തില്‍ കഠിനമായ പ്രവൃത്തികള്‍ , കൊടും വഞ്ചന, സ്ത്രീപീഡ, ബ്രഹ്മഹത്യാദി പാപങ്ങള്‍ എന്നിവയാല്‍ ഭവിച്ച പാപ ഭാരത്തിന്റെ പിന്തുടര്ച്ച യാണ്.
'' എന്ന് പറഞ്ഞതിലെ പരസ്യമായ മണ്ടത്തരം അല്പമൊന്നു കുറഞ്ഞതായി തോന്നിക്കാന്‍ ഇതുകൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു . രോഗത്തിന് കാരണം മുജ്ജന്മ പാപമാണ് എന്നു ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരു മുഖ്യധാരാ പത്രം അച്ചുനിരത്തുന്ന കാര്യം ആലോചിച്ചു പുളകിതരാകുക !

ഇനി ആ പാപങ്ങളുടെ ലിസ്റ്റിലെ ഒരു പാപം ശ്രദ്ധിക്കൂ !! "ബ്രഹ്മഹത്യ" അഥവാ ബ്രാഹ്മണനെ കൊല്ലല്‍ . ഓര്ക്കുക , ശൂദ്രനെയോ വൈശ്യനെയോ ക്ഷത്രിയനെയോ അല്ല. ബ്രാഹ്മണനെ കൊല്ലലാണ് കൊടിയ പാപം ... ആര്‍ഷത ഭാരത സംസ്കാരത്തിലെ മഹത്തായ ജാതി വ്യവസ്ഥയുടെ പ്രേതം പേറുന്ന ഇത്തരം നിലപാടുകളെ ഒരു മുഖ്യധാര പത്രം പ്രൊമോട്ട് ചെയ്യുന്നു !!

ഇതുകൊണ്ടൊന്നും തീരുന്നില്ല !
""പ്രശ്നാലും ജാതകാലും സൂഷ്മമായി ചിന്തിച്ചാല്‍ ഇവ തിരിച്ചറിയാനും ഏതു ഗ്രഹങ്ങളാലാണ് ദോഷ ഫലം ഏറിയിരിക്കുന്നതെന്നും തിരിച്ചറിയാനാവും. അതിനനുസരിച്ച് പരിഹാര കര്മ്മങ്ങള്‍ , ദാനധര്‍മ്മാധികള്‍ ഇവ നടത്തിയ ശേഷം ചികിത്സ തുടങ്ങാ൯ അനുകൂലമായ സമയം തിരഞ്ഞെടുക്കേണ്ടതുണ്ട്.
""
അതായതു നമ്മുടെ സീ ടീ യും എം ആര്‍ ഐ യും ഇമ്മുണോ ഹിസ്ടോ കെമിസ്ട്രിയും എല്ലാം വെറും അലങ്കാരം .. പണം തട്ടാനുള്ള പാശ്ചാത്യ ഗൂഢാലോചന ! നമ്മള്‍ ഇന്ത്യക്കാരോക്കെ രോഗം നിര്‍ണയിക്കേണ്ടത് ജാതകവും ഗ്രഹനിലയും നോക്കിയാണ് ! പിന്നെ പരിഹാര കര്‍മങ്ങളും ( ച്ചാല്‍ ജ്യോത്സന് വല്ലതും തടയുന്ന പരിപാടി ) ദാനധര്‍മങ്ങളും ( ആര്ഷഭാരതം പറയുന്നത് ബ്രാഹ്മണന് ദാനം കൊടുക്കാനാണ് കേട്ടോ ! എന്നാലെ പുണ്യം കിട്ടൂ ! ) ചെയ്ത ശേഷം ചികിത്സക്കുള്ള തിയതി കുറിക്കാം.. എന്തിനാണാവോ ചികില്സ ?! മുജ്ജന്മപാപങ്ങളാണ് രോഗകാരണമെങ്കില്‍ പരിഹാര കര്‍മങ്ങളും ദാനധര്‍മങ്ങളും പോരെ ?! ഇനി അടുത്തപടി അതായിരിക്കും . " ചൂഷണോപാധിയായ പാശ്ചാത്യ വൈദ്യശാസ്ത്രത്തെ തൂത്തെറിയുക ! നമുക്ക്‌ നമ്മുടെ പൈതൃക ചികില്‍സാ രീതികള്‍ മാത്രം മതി ." !

""ഞായര്‍ , ചൊവ്വ, ബുധ൯ , വ്യാഴം എന്നീ ദിനങ്ങളാണ് ചികിത്സ തുടങ്ങാ൯ നല്ലത്‌."" '''രാശിയില്‍ തുലാം, വൃശ്ചികം, മകരം, മീനം, മേടം, മിഥുനം ഇവ ചികിത്സ തുടങ്ങാ൯ ഗുണമാണ്.'''

ഓഹോ ! അങ്ങനെയായിരുന്നല്ലേ ! എന്നാല്‍ ഇനി സര്ക്കാരിനോട് തിങ്കള്‍ , വെള്ളി ശനി ദിവസങ്ങളിലെ ഓ പി ഒഴിവാക്കാന്‍ ആവശ്യപ്പെടാം ! വര്ഷത്തില്‍ ആറു മാസവും ഹോസ്പിറ്റലുകള്‍ക്ക് അവധിയും. എന്തിനാണ് ഫലമില്ലാത്ത ദിവസങ്ങളില്‍ ചികില്സത ആരംഭിക്കുന്നത് ? വെറുതെയല്ല ഇന്ത്യയുടെ ആരോഗ്യരംഗം മെച്ചപ്പെടാത്തത് . നാളും ദിനവും രാഹുവും ഗുളികനും ഒന്നും നോക്കാതെ ചികില്‍സിച്ചാല്‍ രോഗി തട്ടിപ്പോകും എന്ന് ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ പഠിപ്പിക്കുന്നുണ്ടോ ? പക്ഷെ ഇനിയാരും പേടിക്കേണ്ട ! നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ശുദ്ധ ശാസ്ത്രം ഞങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു ! ആരോഗ്യരംഗത്ത്‌ ഇനി ഇന്ത്യ വെച്ചടി വെച്ചടി കേറുന്നത് കണ്ടോ !

'''' സര്ജ്റി ചെയുന്ന ഡോക്ടര്ന്മാരും അനന്ത൯ കാട്, മണ്ണാറശാല, വെട്ടിക്കൊട്ട് , പാമ്പുമേക്കാവ്, പെരളശ്ശേരി, പാതിരാക്കുന്നത്ത് മന (ഷോര്ന്നുര്‍ ) പോലുള്ള ഏതെങ്കിലും പ്രമുഖ നാഗ സ്ഥാനങ്ങളിലെവിടെയെങ്കിലും ജന്മ നക്ഷത്രം തോറും പോയി വിശേഷാല്‍ നാഗരൂട്ട് നടത്തുന്നത് പ്രൊഫഷണല്‍ വിജയത്തിനും കര്മ്മ് ദുരിതം ഒഴിയാനും വളരെ ഗുണകരമാണ്. ''''

ആഹഹ !!! സര്‍ജറി വിജയിക്കാന്‍ മുന്‍പരിചയമോ അറിവോ അല്ല വേണ്ടത് !! നാഗപ്രീതിയാണ് !! ഹോ ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്റെ ജീവിതം ഇങ്ങനെ പാഴാക്കുമായിരുന്നോ ?! എന്തായാലും ആശ്വാസം ! ഇതൊക്കെ ഇപ്പോഴെങ്കിലും കണ്ടെത്തിയല്ലോ ! ഇനി ഒരു മാത്ര പാഴാക്കാതെ എല്ലാ മെഡിക്കല്‍ കോളജിലും ഓരോ സര്‍പ്പക്കാവ് തുടങ്ങണം ! പറ്റുമെങ്കില്‍ ഓപറേഷന്‍ തീയറ്ററില്‍ തന്നെയാവാം . കൂടാതെ, പാമ്പുകടി കൊണ്ടവനെ ചികിത്സിക്കാനും പാടില്ല . എന്തിനാ സര്‍പ്പകോപം വരുത്തിവെക്കുന്നത് ??

ഇങ്ങനെയുള്ള ഉടായിപ്പുകാരെയൊക്കെ താങ്ങിനടക്കുന്ന ഈ പത്രങ്ങളാണോ "പുരോഗമനത്തിന്റെ പ്രതീകങ്ങള്‍ "??!!

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment