Sunday, 8 April 2012

[www.keralites.net] ആരുണ്ടിവിടെ ചോദിക്കാന്‍...

 

Fun & Info @ Keralites.net

വിപ്ലവം വരുമ്പോള്‍ വഴിയില്‍ നിന്നു മാറിനിന്നില്ലെങ്കില്‍ തൂത്തെടുത്ത്‌ വല്ല അറബിക്കടലിലും കൊണ്ടുചെന്നിടും. പിന്നെ അവിടെനിന്നു രക്ഷപ്പെടാന്‍ കൈകാലിട്ടടിച്ചിട്ടൊരു കാര്യവുമില്ല. തമാശയായായി പറയുന്നതാണിതൊക്കെയെങ്കിലും കുറേയൊക്കെ കാര്യമുണ്ടെന്നു മനസിലാകണമെങ്കില്‍ വിപ്ലവ സ്വപ്‌നങ്ങളുടെ മൊത്തമായുംചില്ലറയായുമുള്ള പങ്കുവയ്‌ക്കല്‍ നടക്കുന്ന കോഴിക്കോട്ടു വരെ പോകണം. വിപ്ലവം പല കോലത്തിലും ഭാവത്തിലും അവിടെയങ്ങനെ തല ഉയര്‍ത്തിയും ചരിച്ചുമൊക്കെ നില്‍ക്കുന്നതു കാണാം. ഈ ചിത്രം നോക്കൂ. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന പല ശില്‌പങ്ങളിലൊന്നാണിത്‌. റോഡിനു നടുവില്‍ ഇങ്ങനൊന്ന്‌ സ്ഥാപിക്കാനുള്ള ചങ്കൂറ്റം കേരളത്തില്‍ സിപിഎമ്മിനു മാത്രമേയുണ്ടാവുകയുള്ളു എന്നതില്‍ സംശയം വേണ്ട. ഏതെങ്കിലും വെയ്‌റ്റിംഗ്‌ ഷെഡ്ഡിന്റെ ചുമരോ മനോഹരമായി പെയിന്റടിച്ചിട്ടിരിക്കുന്ന മതിലോ ഒക്കെ 'ബുക്‌ഡ്‌' എന്ന്‌ തലങ്ങളും വിലങ്ങും എഴുതി സ്വന്തമാക്കുന്ന ഹുങ്കാണ്‌ സിപിഎമ്മുംഇതുവരെ പരമാവധി ചെയ്‌തു പോന്നത്‌. സ്വകാര്യ വ്യക്തിയുടെ മതിലില്‍ പാര്‍ട്ടിക്കാര്യം എഴുതാന്‍ ഉടമയുടെ അനുവാദം വേണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുവാദം തെരഞ്ഞെടുപ്പു കാലത്ത്‌ പേരിനു പാലിക്കുന്നുവെന്നാണു വയ്‌പ്‌. മേലോട്ടുഴിഞ്ഞാലും താഴോട്ടുഴിഞ്ഞാലും കൈമുറിയുന്ന തരം കൈതമുള്ളായതുകൊണ്ട്‌ വെറുപ്പിക്കാന്‍ പാവപ്പെട്ട സാധാരണ ജനത്തിനു താല്‍പര്യമില്ല. അതുകൊണ്ട്‌ മതിലിലെ പരസ്യത്തിനെതിരേ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാനൊന്നും പോകുന്നില്ല, ആരും. കോഴിക്കോട്ടെ ശില്‌പങ്ങള്‍ അധ്വാന വര്‍ഗത്തിന്റെ പീഡാനുഭവങ്ങളെ സൂചിപ്പിക്കുന്നതും പോരാട്ടങ്ങളുടെ വീര്യത്തെക്കുറിച്ച്‌ ഓര്‍മിപ്പിക്കുന്നതും മറ്റുമാണ്‌. പക്ഷേ, റോഡിനു നടുവിലാണെന്നു മാത്രം. ആരുണ്ടിവിടെ ചോദിക്കാന്‍ എന്നൊരു നിശ്ശബ്ദമായ ചോദ്യം കൂടിയാണ്‌ ഓരോ ശില്‌പവും ചോദിക്കുന്നത്‌. ശരിയാണ്‌.

ആരുണ്ടുവിടെ ചോദിക്കാന്‍


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment