പൊതുമുതല്‍ നശിപ്പിച്ചാല്‍ ഉത്തരവാദികളില്‍ നിന്ന് നഷ്ടം ഈടാക്കിയേ ജാമ്യം അനുവദിക്കാവൂ എന്ന ഹൈക്കോടതി വിധി ഇപ്പോള്‍ പൊതുജനത്തിന് പാരയായി മാറിയിരിക്കുന്നു. പൊതുമുതല്‍ നശിപ്പിച്ച് അകത്ത് കഴിയുന്നവര്‍ക്ക് പിഴ അടയ്ക്കുന്നതിന് നാട്ടുകാരില്‍ നിന്നും പിരിയ്ക്കുന്നതാണ് രാഷ്ട്രീയ സംഘടനകളുടെ പുതിയ രീതി. പെന്‍ഷന്‍പ്രായം കൂട്ടിയതിനെതിരെ നടന്ന കളക്ടറേറ്റ് മാര്‍ച്ചില്‍ അക്രമമണ്ടാക്കി റിമാന്‍ഡിലായ 35 പ്രവര്‍ത്തകരെ പുറത്തിറക്കാന്‍ ഡി.വൈ.എഫ്.ഐ 36 ലക്ഷം രൂപയാണ് പിരിക്കുന്നത്. കളക്ടറേറ്റിന്റെ മുന്‍വശത്തെ നാലുവലിയ ചില്ലുപാളികള്‍, ചേംബറിലെയും വീഡിയോ കോണ്‍ഫറന്‍സ് ഹാളിലെയും ഗ്‌ളാസുകള്‍, ഫൈനാന്‍സ് ഇ സെക്ഷന്‍, ട്രഷറി, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന യൂണിറ്റ് ഓഫീസുകളുടെ ജനല്‍ചില്ലുകള്‍, കളക്ടറേറ്റിന്റെ മതില്‍, നാലുവാഹനങ്ങള്‍, ജില്ലാ പ്‌ളാനിംഗ് ഓഫീസിലെ രണ്ട് കംപ്യൂട്ടര്‍ സെര്‍വര്‍ തുടങ്ങിയവയാണ് സമരക്കാര്‍ അടിച്ചുതകര്‍ത്തത്. കണ്ണൂര്‍ തഹസില്‍ദാര്‍ സി.എം. ഗോപിനാഥന്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച കണക്ക്പ്രകാരം സമരക്കാര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ 16 ലക്ഷം രൂപ കെട്ടിവയ്ക്കണം. എന്നാല്‍ ഇതൊരവസരമാക്കി കണ്ട്, ഇതിന്റെ ഇരട്ടിയിലേറെ തുക കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടിവരും എന്ന് പ്രചരണം നടത്തിയാണ് ഡി.വൈ. എഫ്. ഐ 36 ലക്ഷം പിരിക്കുന്നത്. 'കേസ് ഫണ്ട്' എന്ന ഓമനപ്പേരിലാണ് പുതിയ പിരിവ് നടത്തുന്നത്. ബ്‌ളോക്ക് കമ്മിറ്റികള്‍ക്ക് ഒന്നര മുതല്‍ 2 ലക്ഷം രൂപ വരെയാണ് ക്വാട്ട നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ ആയിരത്തിലേറെ യൂണിറ്റുകളില്‍ നടത്തുന്ന പിരിവ് പലയിടങ്ങളിലും ഏറെക്കുറെ പൂര്‍ത്തിയായി. ഒരാഴ്ചയായി നടന്നു വരുന്ന ഫണ്ട് സമാഹരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കരുതപ്പെടുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എ.എന്‍. ഷംസീറടക്കമുളള നേതാക്കള്‍ സമരത്തിന് നേതൃത്വം നല്‍കിയിരുന്നുവെങ്കിലും ഇവരൊന്നും പ്രതികളാക്കപ്പെട്ടില്ല. സമരക്കാരെ കൊണ്ടുവന്ന ജീപ്പ്‌ഡ്രൈവറെയടക്കം അറസ്റ്റു ചെയ്തപ്പോള്‍ നേതാക്കള്‍ ഒഴിവാക്കപ്പെട്ടു. സമരം അക്രമാസക്തമായത് നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന ആരോപണം ഡി.വൈ.എഫ്.ഐക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല, നേതാക്കള്‍ പുറത്ത് വിലസുമ്പോള്‍ അണികള്‍ ജയിലിനുള്ളില്‍ കിടക്കുന്നത് സി.പി.എമ്മിനകത്തും വിവാദമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ജാമ്യസംഖ്യ സ്വരൂപിക്കാന്‍ ഡി.വൈ.എഫ്.ഐ ജില്ലാനേതൃത്വം ആഹ്വാനംചെയ്തത്. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്നും പണം ഈടാക്കുന്നതിനുള്ള മാര്‍ഗ്ഗത്തിന് മറ്റെന്തെങ്കിലും രൂപം കണ്ടുപിടിച്ചില്ലെങ്കില്‍ വരും നാളുകളില്‍ പൊതുജനങ്ങളുടെ കീശ കാലിയാവുന്നത് തുടരുമെന്ന് തീര്‍ച്ച. |
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment