Tuesday 13 March 2012

[www.keralites.net] "യമധര്‍മ്മന്‍"

 

 Fun & Info @ Keralites.net

സ്വര്‍ഗ്ഗത്തെയും നരകത്തെയും അനുഭവിക്കുന്നത് നമ്മുടെ ഇന്ദ്രിയങ്ങളാണ്....

സൂക്ഷ്മശരീരത്തിലെ സുഖാനുഭവങ്ങള്‍ സ്വര്‍ഗ്ഗവും,ദുഖാനുഭവങ്ങള്‍ നരകങ്ങളുമാവുന്നു...

മരണശേഷം സൂക്ഷ്മശരീരത്തെ ആശ്രയിക്കുന്ന ജീവന്‍ ,

സൂക്ഷ്മശരീരാഭിമാനിയായി സൂക്ഷ്മേന്ദ്രിയങ്ങളെകൊണ്ട് സുഖദുഖങ്ങളെ

അനുഭവിക്കുന്നതിനെ സ്വര്‍ഗമെന്നും നരകമെന്നും പറയാം....

ഈ പുണ്യഭൂമിയില്‍ മരണാന്തരം ധര്‍മ്മനീതിക്കാണ് പ്രാധാന്യമെന്നതുവഴി ഇവിടെ ജാതിമതഭേതമില്ലാതെ,പണ്ഡിതനെന്നോ,

പാമരനെന്നോ,സ്ത്രീയെന്നോ,പുരുഷനെന്നോ വ്യത്യാസമില്ലാതെ

പുണ്യ പാപസഞ്ചയങ്ങളുടെ സ്വര്‍ഗ്ഗവും നരകവും അനുഭവിക്കേണ്ടിവരുന്നു...

സ്വര്‍ഗ്ഗവും നരകവും നിത്യമല്ലാത്തതുകൊണ്ട് ശാശ്വതമായ സുഖവും ദുഖവും
സ്വര്‍ഗ്ഗത്തിലും നരകതിലുമില്ല...അതിനാല്‍ പുണ്യ പാപഫലം തീര്‍ന്നാല്‍ ഭൂമിയില്‍ വീണ്ടും ജനിക്കേണ്ടിവരുന്നു...പുരാണശ്രേഷ്ടമായ ശ്രീമദ് ഭാഗവതത്തില്‍ ഇരുപത്തിയെട്ടു നരകങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നു...

താമിസ്രം
,അന്ധതാമിസ്രം,രൌരവം,മഹാരൌരവം,കുംഭീപാകം,

കാലസൂത്രം,അസിപത്രാരണ്യം,സുഖരമുഖം,അന്ധകൂപം,കൃമിഭോജനം,സന്ദംശം,
തപ്തമൂര്‍ത്തി
,വജ്രകണ്ടകശാല്മലി,വൈതരണി,പൂയോദകം,പ്രാണരോധം,

വിശസനം,ലാലാഭക്ഷം,സാരമേയാശനം,അവീചി,അയ:പാനം,
ക്ഷാര്‍കര്‍ദ്ധമം
,രക്ഷോഭക്ഷം,ശൂലപ്രോതം,ദന്ദശൂകം,വടാരോധം,

പര്യാവര്‍ത്തനം,സൂചിമുഖം,എന്നിവയാണ് ഈ 28 നരകങ്ങള്‍ ...

എല്ലാറ്റിനും ആധാരമായ ഭഗവാന്റെ നിയമങ്ങളെ അതുപ്രകാരം

തന്റെ കിങ്കരന്മാരെകൊണ്ട് നടപ്പില്‍ വരുത്തുവാന്‍ യമധര്‍മ്മരാജന്

അധികാരം നല്‍കിയിരിക്കുന്നു...ഇവിടെ ധര്‍മ്മിഷ്ടനായ നീതിപാലകനാണ്

യമധര്‍മ്മന്‍ .....പുണ്യപാപങ്ങളെ യഥാകൃമം തിട്ടപ്പെടുത്തി യമന്‍

അതിനുള്ള ശരിയായ ശിക്ഷവിധിക്കുന്നു...

Fun & Info @ Keralites.net



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment