Wednesday 21 March 2012

[www.keralites.net] "ഭാരതത്തിലെ ഗുരു സങ്കല്പം"

 

Fun & Info @ Keralites.net

അക്ഷരപൊരുളും ജ്ഞാനസ്വരൂപനുമാണ് ഗുരു. ഭാരതീയ സംസ്കാരം ഗുരുവിനു നല്‍കിയിരിക്കുന്ന സ്ഥാനം അദ്വിതീയമാണ്. ജന്മം നല്‍കുന്ന മാതാ പിതാക്കളെക്കാള്‍ ഉന്നതനാണ് അകകണ്ണ് തെളിയിക്കുന്ന ഗുരു. അതുകൊണ്ട് തന്നെ ഏറ്റവും ദ്രിഡവും ഉദാത്തവുമായ ബന്ധം ഗുരുശിഷ്യ ബന്ധമാണ്. ഗുരു എന്ന വാക്കിന്റെ അര്‍ത്ഥം ഇരുട്ടിനെ അകറ്റുന്നവന്‍ എന്നാണ്. അഞ്ജതയാകുന്ന അന്ധകാരത്തില്‍ ജ്ഞാനത്തിന്റെ വെളിച്ചം കൊളുത്തി വെയ്ക്കുന്നവനാണ് ഗുരു.

" ഗുരുര്‍ ബ്രഹ്മ ഗുരുര്‍ വിഷ്ണു
ഗുരുര്‍ ദേവോ മഹേശ്വരാ
ഗുരുര്‍ സാക്ഷാത് പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമഹാ ..."

സൃഷ്ടിസ്ഥിതി സംഹാര മൂര്‍ത്തികളായ ബ്രഹ്മ വിഷ്ണു മഹേശ്വരന്‍മാരോടാണ് ഇവിടെ ഗുരുവിനെ ഉപമിക്കുന്നത്. ഭാതികപ്രപഞ്ച സ്രഷ്ടാവാണ് ബ്രഹ്മദേവന്‍ . ഗുരുവാകട്ടെ ശിഷ്യനില്‍ ജ്ഞാനത്തിന്റെ അഭൌമപ്രപഞ്ചം സൃഷ്ട്ടിക്കുന്നവനും. വിഷ്ണുഭഗവാന്‍ ലോകപരിപാലനം ചെയ്യുന്നതുപോലെയാണ് ഗുരു ശിഷ്യന്റെ മനസ്സ് നിയത്രിക്കുന്നതും അവനില്‍ അറിവ് പകരുന്നതും. ഭഗവാന്‍ ശിവന്റെ സംഹാരം ഗുരുവും ശിഷ്യനില്‍ നിര്‍വഹിക്കുന്നുണ്ട്. ശിഷ്യന്റെ അഞ്ജതയെ ഹനിച്ചു അവനില്‍ ജ്ഞാനം നിറയ്ക്കുന്നു. വിശേഷണങ്ങള്‍ക്കും ആദരവിനും അര്‍ഹിക്കുന്ന വിധം ജ്ഞാന വിജ്ഞാനം പേറുന്ന നിറകുടമാണ് ഗുരു.

ഗുരുകുല വിദ്യാഭ്യാസം എന്ന മഹത്തായ ആശയം ഫലപ്രദമായി നിലനിന്നിരുന്ന നാടാണ്‌ നമ്മുടെ പരമപവിത്രമായ ഭാരതം. ഒരു വ്യക്തിയെ രൂപ പ്പെടുത്തിയെടുക്കണമെങ്കില്‍ അയാളുടെ അഭിരുചികള്‍, ഇഷ്ട്ടാനിഷ്ടാനങ്ങള്‍ , സ്വഭാവസവിശേതകള്‍ ഇവയെല്ലാം അടുത്തറിഞ്ഞ്‌ അനിയോജ്യമായ രീതിയില്‍ വിദ്യാധനം നിര്‍വ്വഹിക്കണം . അതായിരുന്നു ഗുരുകുല വിദ്യാഭ്യാസത്തില്‍ നിലനിന്നിരുന്നത്. ഇന്ന് നമ്മുടെ ഭാരതത്തില്‍ നഷ്ടമായതും അങ്ങനെയൊരു വിദ്യാഭ്യാസ സബ്രദായമാണ്.

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment