Wednesday 21 March 2012

[www.keralites.net] എനിക്ക് പറ്റിയ അമളി- a story

 

എന്നാലും എനിക്ക് പറ്റിയ ഒരു അമളിയെരണ്ടു ദിവസമായി കലശലായ ചുമ, പനീ, കുര, വയറ്റീന്നു പോക്കും എന്നിങ്ങനെവീട്ടിലുള്ള മെഡിക്കല്‍ ഷോപ്പിലെ മരുന്നെല്ലാം മാറി മാറി കഴിച്ചിട്ടും

കൂടുന്നതല്ലാതെ കുറയ്ന്നില്ല. 

എങ്കില്‍ പിന്നെ  ആശൂത്രിയില്‍

തന്നെ പോയിക്കളയാം എന്ന് കരുതി കാശ്  ‍പേര്‍സില്‍ തപ്പി നോക്കിയപ്പോള്‍ റിയാല്‍ കാണുന്നില്ലഅല്ല,  കാണാനും വഴിയില്ല നാട്ടില്‍ ലീവിന് പോയി സൌദിയിലേക്ക് തിരിച്ചു 

വന്നല്ലെയുള്ളൂകുറച്ചു കാശ് അക്കൌണ്ടില്‍ കാണണം  അന്നാ പിന്നെ അശൂത്രിയില്‍ കാര്‍ഡു കൊടുക്കാമെന്നു കരുതി അപ്പോഴാണ്‌ ഓര്‍ത്തത്‌ ഇവിടത്തെ കുട്ടി ആശുപത്രികളില്‍  

എവിടെയാ കാര്‍ഡു കൊടുക്കുക എന്നത് എങ്കില്‍  ഉള്ള കാശ് കുത്തി  എടുക്കാമെന്ന്  കരുതി കാശെടുക്കുന്ന യന്ത്രത്തിന്റെ അടുത്തേക്ക് പോയി അവിടെ ചെന്നപ്പോള്‍ ഒടുക്കത്തെ നീണ്ട നിരകാത്തു നിന്ന് ഊഴം വന്നപ്പോള്‍ കാര്‍ഡ് എടുത്തു ഇട്ടുപതിവില്ലാത്ത രീതിയില് എന്റെ പേരും  പുതിയ പുതിയ എഴുത്തുകളും നിറങ്ങളും കണ്ടപ്പോള്‍ പുതിയ സിസ്റ്റം ആയിരിക്കുമെന്ന് കരുതി. അപ്പോള്‍ അടുത്ത ചോദ്യം എത്ര കാശ് വേണമെന്ന്ചില്ലറ എന്തോ ഉണ്ട് എന്നറിയാം എങ്കിലും ഒരു മുന്നൂറു ഇങ്ങോട്ട്

 പോരട്ടെ എന്ന് പറഞ്ഞുഅപ്പൊ പറയുന്നു പാസ്സ്‌വേര്‍ഡ്‌ തെറ്റാണെന്ന്എന്ത്

അങ്ങിനെ വരാന്‍ വഴിയില്ലല്ലോ ! വീണ്ടും അടിച്ചു പിന്നെയും അത് തന്നെ പറയുന്നു. ഇനിയും തെറ്റായി അടിച്ചാല്‍ കാര്‍ഡിന്റെ പണി പോകും എന്നറിയാവുന്നതു കൊണ്ട് പെട്ടെന്ന്

മനസ്സില്‍ ഓര്മ വന്ന ഒരു നമ്പര്‍ അങ്ങോട്ട്‌ കൊടുത്തുഅതാ മുന്നൂറു റിയാല്‍ ഇങ്ങു പോരുന്നു സന്തോഷത്തിന്റെ നിമിഷങ്ങള്‍, പക്ഷെ ആ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല  അതാ ഒരു പെണ്ണ് സ്ക്രീനില്‍ ചിരിച്ചും കൊണ്ടും കൈ കൂപ്പി  നില്‍ക്കുന്നുസാരിയും ബ്ലൌസും അണിഞ്ഞു പോക്കിള്‍കൊടിയും

കാണിച്ചു ഒരു സുന്ദരി.

എവിടെയോ  അടുത്ത് കണ്ട മുഖംനല്ല മുഖപരിചയം.  ഇതെന്തു മറിമായം സൗദിയിലെ കാശെടുക്കുന്ന യന്ത്രത്തില്‍

ഇത് എന്ന് തുടങ്ങിഒന്ന് നാട്ടില്‍ പോയി വന്നപോഴേക്കും എന്തൊക്കെ മറിമായങ്ങള്‍. സംശയിച്ചു നില്‍ക്കെ എന്റെ മൊബയിലില്‍ നിന്നും  അതാ  കിണി കിണി എന്ന ഒരു ശബ്ദം,  4097  രൂപ എടുത്തതിനു നാട്ടിലെ federal ബാങ്കിന്‍റെ നന്ദി പ്രകാശനംഎന്റമ്മോ നാട്ടില്‍ പോയി അടിച്ചു പൊളിച്ച ശേഷം ആകെ കൂടെ NRI അക്കൌണ്ടില്‍ ഉണ്ടായ നക്കാപിച്ച ആണല്ലോ ഈ റിയാല്‍ രൂപത്തില്‍ വന്നത് ഉടനെ യന്ത്രത്തില്‍ കുത്തി കാര്‍ഡ് എടുത്തു നോക്കി നീല കാര്‍ഡില്‍ വെള്ള നിറത്തില്‍ നല്ല അസ്സലായി എഴുതിയിരിക്കുന്നു FEDERAL  BANK. ഇട്ട കാര്‍ഡു മാറിപ്പോയി മാഷേ!


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment