ബഹുഭാര്യത്വവും മുത്തലാഖും വേണ്ടെന്നു മുസ്ലിം പണ്ഡിതര്‍ |
|
|
|
ന്യൂഡല്‍ഹി: വിപ്ലവകരമായ മാറ്റങ്ങളോടെ രാജ്യത്തെ മുസ്ലിം വ്യക്‌തിനിയമം ക്രോഡീകരണത്തിനുള്ള കരടുരേഖ തയാറായി. ഒറ്റയടിക്കു മൂന്നു തവണ തലാഖ് ചൊല്ലി (മുത്തലാഖ്) വിവാഹബന്ധം വേര്‍പെടുത്തുന്നതും ബഹുഭാര്യത്വവും നിരോധിക്കുന്ന നിര്‍ദേശങ്ങളാണു കരടിലുള്ളത്. ക്രോഡീകരിച്ച വ്യക്‌തിനിയമം പാര്‍ലമെന്റിനു സമര്‍പ്പിക്കും. മുസ്ലിം വ്യക്‌തിനിയമം ക്രോഡീകരിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പുതിയ നിയമങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും പകരം മുസ്ലിം വിഭാഗത്തിലെ പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കുമായി ഖുറാനില്‍ പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതേയുള്ളുവെന്നും ഈ പ്രയത്നത്തിനു മുന്‍നിരയിലുള്ള മുസ്ലിം പണ്ഡിതന്‍ അസ്‌ഗര്‍ അലി എന്‍ജിനിയര്‍ പറഞ്ഞു. ഒറ്റയടിക്കു മൂന്നു തവണ തലാഖ് ചൊല്ലുന്ന രീതി റദ്ദാക്കേണ്ടതാണ്. നാലു ഭാര്യമാരെ വരെ സ്വീകരിക്കാന്‍ ഖുറാന്‍ പുരുഷന് അനുവാദം നല്‍കുന്നുണ്ടെങ്കിലും എല്ലാവരോടും ഒരേപോലെ നീതിപൂര്‍വം പ്രവര്‍ത്തിക്കാനാവില്ലെന്നുള്ളതിനാല്‍ ഒരു ഭാര്യ മാത്രം മതിയെന്നു വ്യക്‌തമായി നിര്‍ദേശിക്കുന്നുണ്ടെന്നു കേരള ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജസ്‌റ്റിസ് ഷംസുദ്ദീന്‍ പറഞ്ഞു. മുസ്ലിം വിവാഹങ്ങള്‍ ഔദ്യോഗികമായി രജിസ്‌റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്നു കരട് നിര്‍ദേശിക്കുന്നു. ഇതിനായി നിക്കാഹ് രജിസ്‌ട്രാറിനെ നിയമിക്കണമെന്നു കരടില്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നുണ്ട്. വിവാഹത്തിനു വധുവിന്റെ സമ്മതം നിര്‍ബന്ധിതമായും വാങ്ങിയിരിക്കണം. വധുവിന്റെ കുറഞ്ഞ പ്രായം പതിനെട്ടും വരന്റേത് ഇരുപത്തൊന്നുമായിരിക്കണമെന്നും കരടില്‍ പറയുന്നു. |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.