Sunday 5 February 2012

[www.keralites.net] കെ ജി ബിയും മാധവന്‍ നായരും : മാധ്യമ വിചാരണയുടെ ജാതി

 

സ്വാതന്ത്യ്രത്തിനും പുരോഗമനത്തിന്റെ അറുപത്തിയഞ്ചാണ്ടുകള്‍ക്കും ശേഷവും ജാതി വിവേചനം രാജ്യത്ത് യാഥാര്‍ഥ്യമാണ്. നൂറ്റാണ്ടുകളോളം അകറ്റിനിര്‍ത്തപ്പെട്ടത് മൂലം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം പോയവരെ രാഷ്ട്രീയ, അധികാര ധാരയിലേക്ക് കൊണ്ടുവരാന്‍ പാകത്തില്‍ നടപടികള്‍ ഉണ്ടാകുമ്പോഴുയരുന്ന ഉറക്കെയും അടക്കിയുമുള്ള പ്രതിഷേധങ്ങള്‍ വിവേചനത്തിന്റെ പ്രതിഫലനമാണ്. വിവിധ മേഖലകളില്‍ തുടരുന്ന ഈ വിവേചനം അഴിമതിയുടെ കാര്യത്തിലുമുണ്ടോ? എ രാജ, റിട്ടയേഡ് ജസ്റിസ് പി ഡി ദിനകരന്‍, സുപ്രീം കോടതി ചീഫ് ജസ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്‍ എന്നിവരില്‍ നിന്ന് ജി മാധവന്‍ നായര്‍, കെ ഭാസ്കരനാരായണ, കെ ആര്‍ ശ്രീധരമൂര്‍ത്തി, കെ എന്‍ ശങ്കര എന്നിവരുടെ അടുത്തേക്ക് എത്തുമ്പോള്‍ സ്വീകരിക്കപ്പെടുന്ന സമീപന വ്യതിയാനമാണ് ഈ ചോദ്യത്തിന് അടിസ്ഥാനം.
Fun & Info @ Keralites.netചില ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടവരെയാകെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും മോഷ്ടാക്കളുമായി ചിത്രീകരിച്ച കാലമുണ്ടായിരുന്നു ഇന്ത്യയയില്‍. ഈ ഗോത്രത്തില്‍പ്പെടുന്നവരുമായി ഇടപഴകുന്നതിന് പോലും നിയന്ത്രണമുണ്ടായിരുന്നു ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത്. സ്വാതന്ത്യ്രത്തിനും പുരോഗമനത്തിന്റെ അറുപത്തിയഞ്ചാണ്ടുകള്‍ക്കും ശേഷവും ജാതി വിവേചനം രാജ്യത്ത് യാഥാര്‍ഥ്യമാണ്. നൂറ്റാണ്ടുകളോളം അകറ്റിനിര്‍ത്തപ്പെട്ടത് മൂലം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം പോയവരെ രാഷ്ട്രീയ, അധികാര ധാരയിലേക്ക് കൊണ്ടുവരാന്‍ പാകത്തില്‍ നടപടികള്‍ ഉണ്ടാകുമ്പോഴുയരുന്ന ഉറക്കെയും അടക്കിയുമുള്ള പ്രതിഷേധങ്ങള്‍ വിവേചനത്തിന്റെ പ്രതിഫലനമാണ്. വിവിധ മേഖലകളില്‍ തുടരുന്ന ഈ വിവേചനം അഴിമതിയുടെ കാര്യത്തിലുമുണ്ടോ? എ രാജ, റിട്ടയേഡ് ജസ്റിസ് പി ഡി ദിനകരന്‍, സുപ്രീം കോടതി ചീഫ് ജസ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്‍ എന്നിവരില്‍ നിന്ന് ജി മാധവന്‍ നായര്‍, കെ ഭാസ്കരനാരായണ, കെ ആര്‍ ശ്രീധരമൂര്‍ത്തി, കെ എന്‍ ശങ്കര എന്നിവരുടെ അടുത്തേക്ക് എത്തുമ്പോള്‍ സ്വീകരിക്കപ്പെടുന്ന സമീപന വ്യതിയാനമാണ് ഈ ചോദ്യത്തിന് അടിസ്ഥാനം.
രാജയും പി ഡി ദിനകരനും കെ ജി ബാലകൃഷ്ണനും പൊതുവായുള്ളത് മൂവരും ദളിതരാണ് എന്നതാണ്. മാധവന്‍ നായര്‍ മുതല്‍പ്പേര്‍ സവര്‍ണ വിഭാഗക്കാരും. ടെലികോം അഴിമതിക്കേസില്‍ എ രാജയുടെ പങ്ക് പുറത്തുകൊണ്ടുവരുന്നതിന് ദേശീയ മാധ്യമങ്ങള്‍ അവിശ്രമം പ്രവര്‍ത്തിച്ചിരുന്നു. ഇത്തരത്തിലൊരു ജാഗ്രതക്ക് രാഷ്ട്രീയ കാരണങ്ങളുണ്ടാകാം. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്പെക്ട്രവും അനുവദിച്ചത് കേന്ദ്ര മന്ത്രിസഭയിലെ ഉന്നതരുടെ അറിവോടെയും അംഗീകാരത്തോടെയുമാണെങ്കിലും രാജ പ്രധാന ലക്ഷ്യമായി മാറിയെന്നതാണ് ഇതുവരെയുള്ള ചരിത്രം. ദളിത് വിഭാഗക്കാരുടെ ഭൂമി കൈയേറി, സര്‍ക്കാര്‍ ഭൂമി അനധികൃതമായി വാങ്ങിയെടുത്തു തുടങ്ങി നിരവധി ആരോപണങ്ങളാണ് പി ഡി ദിനകരനെതിരെയുണ്ടായത്. വലിയ ജാഗ്രത നീതിന്യായ സമൂഹവും മാധ്യമങ്ങളും
കാണിച്ചു. ദിനകരനെ ഇംപീച്ച് ചെയ്യുന്നതിന് നോട്ടീസ് നല്‍കുന്നത് വരെ കാര്യങ്ങളെത്തിക്കുകയും ചെയ്തു.
ഒട്ടേറെ ആരോപണങ്ങള്‍ക്ക് അവസരം Fun & Info @ Keralites.netനല്‍കുന്നതായിരുന്നു ചീഫ് ജസ്റിസ് സ്ഥാനത്തിരിക്കെ കെ ജി ബാലകൃഷ്ണന്റെ പ്രവര്‍ത്തനം. ക്രിമിനല്‍ കേസില്‍ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന് മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജി കോടതിയില്‍ പരസ്യമായി പറഞ്ഞിട്ട് നടപടിയെടുത്തില്ല, പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിയുടെ വീട്ടുമുറ്റത്ത് കോഴപ്പണം കണ്ടെത്തിയ കേസില്‍ സി ബി ഐ അന്വേഷണത്തിന് അനുവാദം നല്‍കാന്‍ വിമുഖത കാട്ടി എന്നിങ്ങനെ കുത്തക കമ്പനികള്‍ ഉള്‍പ്പെട്ട കേസുകളില്‍ പുറപ്പെടുവിച്ച വിധികള്‍ വരെ നീളുന്ന ആരോപണത്തിന് വിധേയമായ സംഗതികള്‍. കെ ജി ബാലകൃഷ്ണന്റെ ബന്ധുക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണവും ഏറെ ആഘോഷിക്കപ്പെട്ടതാണ്. കെ ജി ബാലകൃഷ്ണന്‍ മലയാളിയായതിനാല്‍ ഇത്തരം വാര്‍ത്തകള്‍ കണ്ടെത്തുന്നതിലും പ്രാമുഖ്യത്തോടെ പ്രസിദ്ധം
ചെയ്യുന്നതിലും പ്രാദേശിക മാധ്യമങ്ങളും മത്സരിച്ചിരുന്നു.
ഐ എസ് ആര്‍ ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷനും സ്വകാര്യ കമ്പനിയായ ദേവാസ് മള്‍ട്ടി മീഡിയയും തമ്മിലുണ്ടാക്കിയ കരാറിലെ ക്രമക്കേടിന്റെ പേരില്‍ ഐ എസ് ആര്‍ ഒയുടെ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍, മുന്‍ സയിന്റിഫിക് സെക്രട്ടറി കെ ഭാസ്കരനാരായണ, ആന്‍ട്രിക്സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ ആര്‍ ശ്രീധരമൂര്‍ത്തി, ഐ എസ് ആര്‍ ഒ ഉപഗ്രഹ കേന്ദ്രത്തിന്റെ മുന്‍ ഡയറക്ടര്‍ കെ എന്‍ ശങ്കര എന്നിവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചപ്പോള്‍ വലിയ ആവേശം കാണാനുണ്ടായില്ല. മറിച്ച് അവരുടെ വിശദീകരണത്തിന് പ്രാമുഖ്യം നല്‍കാനും മാധവന്‍ നായരെപ്പോലെ പത്മഭൂഷണും പത്മവിഭൂഷണും നല്‍കി രാജ്യം Fun & Info @ Keralites.netആദരിച്ച വ്യക്തിയടക്കമുള്ളവരെ ഇരകളാക്കാന്‍ ശ്രമിക്കുന്നുവെന്ന് ധ്വനിപ്പിക്കാനുമാണ് പൊതുവില്‍ ദേശീയ, പ്രാദേശിക ഭേദമില്ലാതെ ശ്രമിച്ചുകണ്ടത്. അഴിമതിക്കേസുകളില്‍ നടപടിക്ക് വേണ്ടി ഘോരഘോരം വാദിക്കുന്നവര്‍ ഇവിടെ നടപടിയെടുത്തപ്പോള്‍ അത് റദ്ദാക്കണമെന്ന ആവശ്യത്തിന് പ്രാമുഖ്യം നല്‍കാന്‍ തയ്യാറായി.
ആന്‍ട്രിക്സ് – ദേവാസ് കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്നത് 'ദി ഹിന്ദു – ബിസിനസ് ലൈന്‍' സഹോദരങ്ങളാണ്. കരാര്‍ റദ്ദാക്കുന്നതിന്റെയും അതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതിന്റെയും വാര്‍ത്തകള്‍ വലിയ പ്രാധാന്യത്തോടെ നല്‍കുകയും ചെയ്തിരുന്നു ഇവ. അന്വേഷണത്തെത്തുടര്‍ന്ന് മാധവന്‍ നായരടക്കമുള്ളവര്‍ക്കെതിരെ നടപടി (സര്‍ക്കാര്‍ പദവികളില്‍ നിയമിക്കുന്നതിന് വിലക്ക്) സ്വീകരിച്ചപ്പോള്‍ മാധവന്‍ നായരുടെ വിശദീകരണമാണ് ഹിന്ദു പിറ്റേന്ന് ഒന്നാം പേജില്‍ നല്‍കിയത്. 'വിലക്ക് ദുഃഖകരവും വെറുപ്പുളവാക്കുന്നതുമെന്ന് മാധവന്‍ നായര്‍' എന്നായിരുന്നു തലക്കെട്ട്. തങ്ങള്‍ അവതരിപ്പിച്ച വാര്‍ത്തയുടെ ഫലമായി നടപടിയുണ്ടാകുമ്പോള്‍ ഏത് മാധ്യമവും അത് ആഘോഷിക്കാന്‍ തയ്യാറാകും. മന്ത് പൊട്ടിയൊലിച്ച് ദയനീയാവസ്ഥയില്‍ തെരുവിലേക്ക് തള്ളപ്പെട്ട വൃദ്ധനെ പോലീസ് സഹായത്തോടെ ആശുപത്രിയിലെത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തെ ചാനല്‍ ന്യൂസ് 'ഇംപാക്ടാ'യി അവതരിപ്പിക്കുന്ന കാലത്താണ് ലക്ഷം കോടിയുടെ അഴിമതി സാധ്യത കണ്ടെത്തിയ വാര്‍ത്തയുടെ തുടര്‍നടപടിക്ക് ഹിന്ദു പ്രാധാന്യം കാണാതിരിക്കുന്നത്. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ പാറംകുടിയില്‍ ദളിത് പ്രക്ഷോഭത്തിനു നേര്‍ക്ക് പോലീസ് വെടിവെച്ചതില്‍ (2011 സെപ്തംബര്‍) ഏതാനും പേര്‍ കൊല്ലപ്പെട്ട സംഭവം തൊട്ടയല്‍ സംസ്ഥാനമായ കേരളത്തില്‍ വിതരണം ചെയ്ത പത്രത്തില്‍ ഉള്‍പ്പെടുത്താന്‍ ഹിന്ദു തയ്യാറായിരുന്നില്ല എന്നത് കൂടി ഓര്‍ത്തുകൊണ്ട് മാധവന്‍ നായരുടെ വിശദീകരണ വാര്‍ത്ത വായിച്ചാല്‍ സംശയങ്ങള്‍ ഏറും. ഏതാണ്ട് സമാനമായ രീതി ദേശീയ, പ്രാദേശിക മാധ്യമങ്ങളും സ്വീകരിച്ചുവെന്ന് സൂക്ഷ്മമായി വിലയിരുത്തിയാല്‍ മനസ്സിലാക്കാനാകും. മാധവന്‍ നായരടക്കമുള്ളവര്‍ അഴിതി കാട്ടില്ലെന്ന മുന്‍വിധി, രാജയും ദിനകരനും കെ ജി ബാലകൃഷ്ണനും അഴിമതി കാട്ടുമെന്ന മുന്‍വിധിയുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ എന്തുകൊണ്ടിത്തരത്തില്‍ മുന്‍വിധികളുണ്ടാകുന്നുവെന്ന് ആലോചിക്കണം.
സര്‍ക്കാര്‍ ഖജനാവിന് രണ്ട് ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കും വിധത്തില്‍ കരാറുണ്ടാക്കി സ്വകാര്യ കമ്പനിയെ സഹായിച്ചതിലൂടെ കൊടിയ അഴിമതി മാധവന്‍ നായരും കൂട്ടരും കാട്ടിയെന്ന് പറയാന്‍ ഇപ്പോള്‍ ആര്‍ക്കും സാധിക്കില്ല. ഇവരോട് വിശദീകരണം തേടാതെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് മുതിര്‍ന്നതെങ്കില്‍ അതില്‍ നീതിനിഷേധമുണ്ട് താനും. ഇത് പറയുകയും മാധവന്‍ നായരുടെ വിശദീകരണത്തിന് വലിയ സ്ഥലം നല്‍കുകയും ചെയ്യുമ്പോള്‍ തന്നെ ദേവാസ് – ആന്‍ട്രിക്സ് കരാറില്‍ നടന്നത് എന്തെന്ന് പറയേണ്ട ബാധ്യതയില്ലേ? വിക്ഷേപിക്കാന്‍ പോകുന്ന രണ്ട് ഉപഗ്രഹങ്ങളിലെ ഭൂരിഭാഗം ട്രാന്‍സ്പോണ്ടറുകളും ഉപഗ്രഹായുസ്സ് തീരുന്ന കാലം വരേക്ക് ദേവാസിന് പാട്ടത്തിന് നല്‍കാന്‍ വ്യവസ്ഥ ചെയ്തത്, എസ് ബാന്‍ഡ് സ്പെക്ട്രം 1,000 കോടി രൂപക്ക് 20 വര്‍ഷത്തെ പാട്ടത്തിന് നല്‍കാമെന്ന് സമ്മതിച്ചത്, ഇതെല്ലാമടങ്ങുന്ന കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം ജര്‍മന്‍ കമ്പനിക്ക് ഓഹരി വിറ്റ് ദേവാസ് കോടികള്‍ സമ്പാദിച്ചത് എന്നിങ്ങനെ അഴിമതി മണക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ഈ കരാറില്‍ ഒപ്പ് വെക്കുകയും അതിന്റെ തുടര്‍ നടപടികള്‍ക്ക് ശ്രമം നടക്കുകയും ചെയ്ത കാലത്ത് ഐ എസ് ആര്‍ ഒയുടെ നിര്‍ണായക സ്ഥാനങ്ങളിലുണ്ടായിരുന്നവരാണ് മാധവന്‍ നായരും മറ്റ് മൂന്ന് ശാസ്ത്ര പ്രതിഭകളുമെന്ന് പറയേണ്ടതില്ലേ?
ബഹിരാകാശ വകുപ്പ് കൈകാര്യം ചെയ്യുന്ന പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസിലെ മറ്റ് ഉന്നതരോ ആണ് ഇതിനെല്ലാം പിന്നിലെന്നും ശാസ്ത്രജ്ഞരെ ഇരകളാക്കുകയാണെന്നും സ്ഥാപിക്കാനുള്ള ശ്രമമായി ഇപ്പോഴത്തെ സമീപനത്തെ വേണമെങ്കില്‍ കാണാവുന്നതാണ്. പക്ഷേ, എ രാജയുടെയോ കെ ജി ബാലകൃഷ്ണന്റെയോ കാര്യത്തില്‍ അത്തരമൊരു സമീപനം സ്വീകരിക്കാന്‍ വിമുഖത കാട്ടിയിരുന്നുവെന്നത് കാണാതിരുന്നുകൂടാ. സര്‍ക്കാര്‍ നയമനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്തത്, ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് കരാര്‍ ഉറപ്പിച്ചത് എന്നൊക്കെ വിശദീകരിക്കുന്ന മാധവന്‍ നായര്‍ കരാര്‍ തീര്‍ത്തും ശരിയായിരുന്നുവെന്നാണ് വാദിക്കുന്നത്. ഇതേ വാദങ്ങളൊക്കെയാണ് മുന്‍കാലത്ത് എ രാജയും മുന്നോട്ടുവെച്ചിരുന്നത്. അത് തള്ളിക്കളയാന്‍ തിടുക്കം കൂട്ടിയവര്‍ മാധവന്‍ നായരുടെ വാദങ്ങള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കാന്‍ ശ്രമിക്കുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാണ്.
ശാസ്ത്രജ്ഞര്‍ക്കെതിരായ നടപടി വന്നയുടന്‍ അതിന്റെ പിറകില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയും പുതുശ്ശേരിയില്‍ നിന്നുള്ള ജനപ്രതിനിധിയുമായ വി നാരായണ സ്വാമിയാണെന്ന പ്രചാരണം നടന്നു. കറുത്ത് Fun & Info @ Keralites.netകുറുകിയ പിന്നാക്കക്കാരനായ വി നാരായണ സ്വാമി വരേണ്യ വര്‍ഗക്കാരായ ശാസ്ത്രജ്ഞര്‍ക്കെതിരെ നടപടിക്ക് ചരട് വലിച്ചുവെന്ന് വരുത്തുകയായിരുന്നു ശ്രമമെന്ന് തന്നെ വേണം ഇതിനെ മനസ്സിലാക്കാന്‍. ബഹിരാകാശ വകുപ്പ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്. ഐ എസ് ആര്‍ ഒയുടെ മുന്‍ ചെയര്‍മാന്‍ അടക്കം മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള തീരുമാനം അദ്ദേഹം അറിയാതെ എടുത്തുവെന്ന വാദം ദഹിക്കണമെങ്കില്‍ ഇതിനകം കുടിച്ച വെള്ളം മതിയാകില്ല. എന്നിട്ടും പ്രധാനമന്ത്രിയില്‍ വിശ്വാസമുണ്ടെന്ന് മാധവന്‍ നായര്‍ ആവര്‍ത്തിക്കുകയും നാരായണ സ്വാമിയാണ് വില്ലനെന്ന് ധ്വനിപ്പിക്കാന്‍ ശ്രമം നടക്കുകയും ചെയ്യുമ്പോള്‍ അഴിമതിയുടെ കാര്യത്തില്‍ മാത്രമല്ല അതിലെടുക്കുന്ന നടപടികളുടെ കാര്യത്തിലും ജാതിയും വര്‍ണവും ഘടകമാണെന്ന് ധരിക്കേണ്ടിവരും.
പുലോക് ചാറ്റര്‍ജിയെന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ടി കെ അയ്യപ്പന്‍ നായര്‍ എന്ന സഹമന്ത്രി റാങ്കിലുള്ള ഉപദേഷ്ടാവുമടക്കമുള്ളവര്‍ പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ട്. ശാസ്ത്രജ്ഞര്‍ക്കെതിരെ നടപടി സ്വീകരിച്ചതിന് പിറകില്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തിന്റെ നിഴല്‍ ഇവരില്‍ ആരുടെയും മേല്‍ വീഴാതിരിക്കാന്‍ മാധവന്‍ നായര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നവരും.
 
 
 
Regards,
S  a  m

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment