Tuesday, 14 February 2012

[www.keralites.net] "ശ്രീചക്രം"

 


Fun & Info @ Keralites.net
ദേവി ഉപാസനയ്ക്ക് ഉപയോഗിക്കൂന്ന മഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രംഅഥവാ ശ്രീയന്ത്രം.ഒരു വൃത്താകാരത്തിൽ കേന്ദ്രികൃതമായ ബിന്ദുവിനുചുറ്റും പല വലിപ്പത്തിലുള്ള 9 ത്രികോണങ്ങൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു.ഇതിൽ ശക്തിയെ പ്രധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങൾ അധോമുഖമായും,ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങൾ ഊർധമുഖമായും ചിത്രികരിക്കപ്പെട്ടിരിക്കുന്നു.അതുകൊണ്ടുത്തന്നെ ശ്രീചക്രം ശക്തിയുടെയും സൗന്ദര്യത്തിന്റെയും സംയോജനമാണെന്ന് അനുമാനിക്കാം.ശ്രീ ചക്രങ്ങളിൽ അടങ്ങിയിരിക്കുന്ന ഒൻപതു ത്രികോണങ്ങളെ നവയോനി എന്നറിയപ്പെടുന്നു

ശ്രീചക്രത്തിൽ അടങ്ങിയിരിക്കുന്ന ഒൻപതു ത്രികോണങ്ങളും കൂടിച്ചേർന്നു 43 ചെറിയ ത്രികോണങ്ങൾ രൂപപെടുന്നു.ഇത്തരം 43 ത്രികോണങ്ങൾ ദ്വന്ദമല്ലാത്ത അഥവാ അദൈദത്തെ സൂച്ചിപ്പിക്കുന്നു.ഈ ത്രികോണങ്ങൾ മുഴുവൻ 8 താമരഇതളുകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു.തുടർന്ന് 16 താമരഇതളുകൾ കാണപ്പെടുന്നു.ഏറ്റവും ഒടുവിലായി നാലുവാതിലുകളുള്ള ചതുരം സ്ഥിതിചെയ്യുന്നു.

ശ്രീചക്രം നവചക്രം എന്നപേരിലും അറിയപ്പെടുന്നു നവ എന്ന സംസ്കൃത പദത്തിനർത്ഥം ഒൻപതു എന്നാകുന്നു.അതുകൊണ്ടുത്തന്നെ ശ്രീചക്രം ഒൻപതു സ്ഥിതികളെ സൂചിപ്പിക്കുന്നുശ്രീചക്രത്തിന്റെ ഒൻപതു സ്ഥിതികൾ ഇവയാണ്.

ത്രിലോകമോഹനം

ശ്രീചക്രത്തിന്റെ ഏറ്റവും പുറത്തായി കാണുന്ന മൂന്നുവരകൾ.

സർവ്വാശപരിപൂരക

ശ്രീചക്രത്തിൽ കാണുന്ന 16 താമരയിതളുകൾ.

സർവസന്ക്ഷോഭഹന

ശ്രീചക്രത്തിൽ കാണുന്ന 8 താമരയിതളുകൾ.

സർവസൗഭാഗ്യദായക

ശ്രീചക്രത്തിൽ കാണുന്ന 14 ചെറിയ ത്രികോണങ്ങൾ.

സർവഅർത്ഥ സാധക

ശ്രീചക്രത്തിൽ കാണുന്ന 10 ചെറിയ ത്രികോണങ്ങൾ.

സർവരക്ഷാകര

ശ്രീചക്രത്തിൽ കാണുന്ന 10 ചെറിയ ത്രികോണങ്ങൾ.

സർവരോഗഹാര

ശ്രീചക്രത്തിൽ കാണുന്ന 8 ചെറിയ ത്രികോണങ്ങൾ.

സർവസിദ്ധിപ്രധ

ശ്രീചക്രത്തിൽ കാണുന്ന 1 ചെറിയ ത്രികോണങ്ങൾ.

സർവഅനന്തമയ

ശ്രീചക്രത്തിൽ കാണുന്ന വൃത്തബിന്ദു.
ഹിന്ദുതന്ത്രവിദ്യയുടെ പ്രതീകമാണ്‌ ശ്രീചക്രം അഥവാ ശ്രീയന്ത്ര.ഹിന്ദുതത്വശാസ്ത്രത്തിൽ അധിഷ്ഠിതമായാണ്.യന്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്.ശ്രീ വിദ്യാദേവി ഉപാസനയുമായി ശ്രീചക്രംബന്ധപെട്ടിരിക്കുന്നു.മഹാത്രിപുരസുന്ദരി അഥവാ ശ്രീപാർവ്വതിദേവിയുടെ പ്രതീകമായാണ് ശ്രീചക്രം കണക്കാക്കപെട്ടിരിക്കുന്നത്

നൂറു യാഗം ചെയ്യുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയ്യുന്നതിന്റെയും മൂന്നരകോടി തീർത്ഥങ്ങളിൽ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്ര ദർശനം കൊണ്ട് കിട്ടുമെന്നാണ് തന്ത്രശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത്..സൗന്ദര്യലഹരി സ്ത്രോത്രത്തിലും ആദിശങ്കരനും ശ്രീയന്ത്രത്തിനെ പലപ്രാവശ്യം പരാമർശിച്ചിടുണ്ട്

ശ്രീ യന്ത്രത്തിന്റെ നിർമാണം യോഗിനി ഹൃദയത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

പുരി ശ്രീ ജഗനാഥ്ക്ഷേത്രത്തിലുള്ള സംഘക്ഷേത്രം താന്ത്രികവിധിപ്രകാരം ശ്രീചക്രവുമായി സാമ്യമുള്ളതാണ്.

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment