Tuesday, 14 February 2012

[www.keralites.net] കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍

 

കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍
Fun & Info @ Keralites.netഫിബ്രവരി 14-ഈ ദിവസം പ്രണയത്തിനായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. പ്രണയത്തെക്കുറിച്ച് ഓര്‍മ്മിക്കാനും പ്രണയം പങ്കുവയ്ക്കാനുമായി ഒരു ദിവസം. മനസ്സുകളെ പ്രണയഭരിതമാക്കുന്ന വാലന്റൈന്‍സ് ഡേ. പ്രണയത്തോടൊപ്പം സംഗീതവും ചേരുമ്പോഴാണ് ഈ ദിനം
പൂത്തുനിറയുക. പ്രശസ്ത യുവ സംഗീത സംവിധായകന്‍ ബിജിബാല്‍ ഈ പ്രണയ ദിനത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട പത്ത് ഗാനങ്ങള്‍
തിരഞ്ഞെടുക്കുകയാണ്. വരികളിലും ആത്മാവിലും പ്രണയം നിറച്ച് പത്ത് ഗാനങ്ങള്‍.


1. ശരദിന്ദു മലര്‍ദീപനാളം മീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി...
എം ബി ശ്രീനിവാസന്റെ സംഗീതവും ഒ എന്‍ വിയുടെ വരികളും ജയചന്ദ്രന്റെ ശബ്ദവും നല്‍കുന്ന ഒരുപ്രത്യേക സുഖമാണീ ഗാനം. ചിത്രം ഉള്‍ക്കടല്‍. ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ പാട്ട് ഏറെ പ്രിയപ്പെട്ടതായിരിക്കും. എന്നെപ്പോലെ തന്നെ ഭാര്യക്കും ഏറെ ഇഷ്ടപ്പെട്ട ഗാനമാണിത്. ഞങ്ങല്‍ക്ക് ഒരുമിച്ച് പാടി റെക്കോഡ് ചെയ്യണമെന്ന് ആഗ്രഹമുള്ള പാട്ടുകൂടിയാണിത്.


2. നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ...
ഞാനെന്റെ പ്രണയകാലത്ത് ഒരുപാട് പ്രണയഗാനങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ഏറെ കേട്ടിട്ടുള്ളത് അഗ്‌നിദേവനിലെ ഈ പാട്ടാണ്. ശരത്തിന്റെ സംഗീത സംവിധാനത്തില്‍ ഗിരീഷ് പുത്തഞ്ചേരിയാണ് ഈ പാട്ടെഴുതിയത്. യേശുദാസിന്റെ ഗന്ധര്‍വ്വ ശബ്ദവും. ഇതിലെ വരികളില്‍ പറയുന്ന കാര്യങ്ങള്‍ക്ക് എന്റെ ഭാര്യയുമായി ഏറെ സാമ്യമുള്ളതായി എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് ഈ പാട്ട് പ്രിയങ്കരമാക്കുന്നത്.


3. സുറുമയെഴുതിയ മിഴികളെ...
യൂസഫലി കേച്ചേരിയുടെ വരികളും ബാബുരാജിന്റെ സംഗീതവും ഈ പാട്ടിനെ ഏറെ ആകര്‍ഷകമാക്കുന്നു. പ്രണയത്തേക്കാളേറെ പ്രണയനൊമ്പരമാണ് ഈ പാട്ട് അനുഭവിപ്പിക്കുന്നത്. പ്രണയിക്കുമ്പോള്‍ നൊമ്പരമൊന്നും മനസ്സിലാകണമെന്നില്ല. ഈ പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത് പ്രണയത്തിന്റെ വേദനയാണ്. പ്രണയമെന്നാല്‍ വേദനകൂടിയാണെന്ന് ഈ പാട്ട് ഓര്‍മ്മിപ്പിക്കുന്നു.


4. മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി...
പ്രകൃതിയുടെ വൈവിധ്യവും ഇണചേരലുമൊക്കെയുള്ള പാട്ടുകള്‍ ഒരു ഭാഷയിലെ പാട്ടുകളിലും കാര്യമായുണ്ടായിട്ടില്ല. അന്തരീക്ഷത്തിന്റെ പൂത്തുലയലാണ് ഈ പാട്ടിനെ ഏറെ പ്രിയപ്പെട്ടതാക്കുന്നത്. പ്രണയം എന്നാല്‍ പ്രകൃതിയുടെ ഈ പുത്തുലയല്‍ കൂടിയാണെന്ന് ഈ പാട്ട് ഓര്‍മ്മിപ്പിക്കുന്നു.


5. അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍...
പെണ്ണുകാണലിന് ഒരുങ്ങിനില്‍ക്കുന്ന ഒരു പെണ്‍കുട്ടി പാടുന്ന പാട്ടാണിത്. ഇത്തരമൊരന്തരീക്ഷത്തില്‍ ഒരു പെണ്ണിന്റെ മനസ്സ് കാണിച്ചുതരാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ല. അവളുടെ ആശങ്കകളും സ്വപ്നങ്ങളും നാണവും പ്രണയമോഹങ്ങളുമെല്ലാം ചേരുന്നതാണ് ഈ പാട്ട്.


6. പ്രേമിക്കുമ്പോള്‍ നീയും ഞാനും...
എന്റെ പാട്ടെന്ന നിലയില്‍ വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള പാട്ടാമിത്. ഈ പാട്ടിനുകിട്ടിയ സ്വീകാര്യതയാണ് മറ്റൊരു കാരണം. റഫീഖ് അഹമ്മദിന്റെ വരികളും ജയചന്ദ്രന്റെ ശബ്ദവും ഈ പാട്ടിനെ ഏറെ പ്രിയങ്കരമാക്കുന്നു.


7. പവിഴംപോല്‍ പവിഴാധരം പോല്‍...
പ്രണയത്തിന്റെ കാമത്തിന്റെ ഏറ്റവും നല്ല സൂചനകളാണ് ഈ പാട്ടിലുള്ളത്. സ്ത്രീപുരുഷന്‍മാരുടെ പരസ്പരാകര്‍ഷണത്തിന്റെ ഒരുവസന്തകാലമത്രയും ഈ പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. 'നീര്‍മാതളങ്ങള്‍ തളിര്‍ ചൂടിയില്ലേ... എല്ലാം പ്രണയത്തിനുവേണ്ടി സജ്ജമായതുപോലെ... കാലവും സംഗീതവും പ്രണയഭരിതമാകുന്ന അനുഭവം.


8. ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ വന്നു...

പ്രണയത്തിന്റെ ശാരീരികമായ ആകര്‍ഷണങ്ങള്‍ക്കപ്പുറത്ത് മനസ്സുകള്‍ തമ്മിലുള്ള അടുപ്പവും ആര്‍ദ്രതയുമൊക്കെ നിറയുന്ന ഗാനം. പ്രണയത്തിന്റെ മറ്റൊരു ഭാവം.

9. അല്ലിയാമ്പല്‍ കടവിലന്നരക്കുവെള്ളം...
പ്രണയത്തിന്റെ മാത്രമല്ല, മലയാളിയുടെ പൊതുഗൃഹാതുരത്വത്തിന്റെ കൂടി ഗാനമാണിത്. അല്ലിയാമ്പല്‍ ഒരിക്കലെങ്കിലും മൂളാതെ ഒരു പ്രണയകാലവും കടന്നുപോകുന്നില്ല.

10. ഒരുപുഷ്പം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം...
പ്രണയത്തിന്റെ വിശുദ്ധിയും കരുതലുമൊക്കെയാണ് ഈ ഗാനത്തെ പ്രിയപ്പെട്ടതാക്കുന്നത്. ഏറ്റവും പ്രിയമുള്ളതെല്ലാം പ്രണയിനിക്കായി കരുതിവയക്കുന്ന കാമുക ഹൃദയമാണ് ഈ പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഏറ്റവും ദീപ്തമായ പ്രണയസങ്കല്‍പം.


Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment