നാഗങ്ങള്‍ ഭാരത സംസ്കാരത്തിന്റെ ഒരു ഭാവം ആണ് .അതിനാല്‍ വളരെ കാലം മുന്‍പ് തന്നെ നാഗ ആരാധനാ കേരളത്തില്‍ ഉണ്ടായിരുന്നു നാഗങ്ങളുടെ ഉത്ഭ വത്തെ പറ്റി ഒരു കഥ യുണ്ട് ബ്രഹ്മാവിന്‍ടെ മാനസപുത്രന്മാരില്‍ ഒരാളാണ് മരീചി. മരീചിയുടെ പുത്രനായ കശ്യപന് ദക്ഷ രാജാവിന്ടെ മക്കളായ കദൃവും വിനീതയും ഭാര്യ മാരായിരുന്നു. ഭാര്യമാരുടെ ശുശ്രു ശയില്‍ സംപ്രീതനായി അവര്‍ക്ക് ആവശ്യ മുള്ള വരം ചോദിച്ചു കൊള്ളുവാന്‍ പറഞ്ഞ്ഞു .കദ്രു അതി ശക്തിമാന്മാരായ ആയിരം നാഗങ്ങള്‍ തനിക്കു പുത്രന്മാരായി വേണമെന്ന് വരം ചോദിച്ചു വിനീത കദൃവിന്ടെ പുത്രന്മാരെക്കാള്‍ വീര്യവും ,പരാക്രമവും ഓജസുമുള്ള രണ്ടു പുത്രന്മാര്‍ മതി എന്ന വരമാണ് ചോദിച്ചത് . തുടര്‍ന്ന് രണ്ടുപേരും മുട്ടകള്‍ ഇട്ടു.അഞ്ഞൂറ് വര്ഷം കഴിഞ്ഞു കദൃവിനു ആയിരം നാഗങ്ങള്‍ ഉണ്ടായി .ക്ഷെമയില്ലാതെ വിനീത ഒരു മുട്ട പൊട്ടിച്ചു നോക്കി . അതില്‍ നിന്നും വരുണന്‍ പുറത്ത് വന്നു. പൂര്‍ണ്ണ വളര്‍ച്ച വരാതെ മുട്ട പോട്ടി ച്ച്ച്തി നാല്‍ വരുണന്‍ വിനീതയെ ശ പിച്ച് . ഇനി മുതല്‍ കദൃവിന്റെ ദാസിയായി ജീവിക്കണമെന്നും പൊട്ടിക്കാത്ത മുട്ടയില്‍ നിന്നും വരുന്ന മകന്‍ അമ്മയെ ദാസ്യ ത്തില്‍ നിന്നും മോചിപ്പിക്കുമെന്നും പറഞ്ഞു ആകാ ശ ത്തിലേ യ്ക്ക് ഉയര്‍ന്നു. ആ വരുണന്‍ ആണ് സൂര്യന്റെ സാരഥി . സമയം ആയപോള്‍ രണ്ടാമത്തെ മുട്ട വിരിയുകയും ഗരുഡന്‍ പുറത്ത് വരികയും ചെയ്തു. കദ്രു പുത്രന്മാരായ നാഗങ്ങളില്‍ നിന്നാണ് ഇന്നത്തെ നാഗങ്ങള്‍ ഉത്ഭവിച്ചത്പരശുരാമനാണ് കേരളത്തിലെ നാഗരധനയ്ക്ക് ആരംഭം ഉണ്ടാകിയതെന്നാണ് ഐതിഹ്യം .കേരളം സൃഷ്ടിച്ച പ്പോള്‍ പാമ്പുകളുടെ ആധിക്യവും ജലത്തിലെ ലവണ അംശ കൂടുതലും കാരണം ഭൂമി വാസ യോഗ്യമല്ലാതായി .ഇതിനാല്‍ പര ശു രാമന്‍ തപസ്സു ചെയ്തു ശ്രീ പരമേശ്വരന്റെ ഉപദേശം സ്വീകരിച്ചു .അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച് നാഗരാജനായ അനന്തനെയും സര്‍പ്പ ശ്രേഷ്ടനായ വാസുകിയെയും പ്രത്യക്ഷപെടുത്തി. സര്‍പ്പ ങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലം നല്‍കുകയും പൂജകള്‍ ചെയ്യുകയും ചെയ്‌താല്‍ സര്‍പ്പ ശല്യം ഉണ്ടകുക യില്ലന്നും ,ജലത്തിലെ ലാവണാംശ നിവാരണത്തിനു അവരെ നിയോഗിക്കയും ചെയ്തു. അങ്ങിനെ ഭൂമി കൃഷി യ്ക്കും താമസത്തിനും യോഗ്യമാക്കിയ പരശുരാമനാണ് നാഗങ്ങളെ പ്രതിഷ്ടിച്ചതു എന്നാണ് ഐതിഹ്യം. മനുഷ്യര്‍ പണ്ടുകാലം മുതല്‍ നാഗാരാധന നടത്തുകയും അവ മനുഷ്യനെ സം രക്ഷിക്കുമെന്നും വിശ്വസിച്ചു പോരുന്നു. പഴയകാലത്ത് സ്ത്രീകള്‍ നാഗഫണതാലിയും ,മാലകളും,വളകളും, മോതിരവും ധരിച്ച് വന്നതായി കാണാം .കേരളത്തില്‍ ധര്‍മ്മ ദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചു വരുന്നു. മിയ്ക്ക് തറവാടുകളിലും സര്‍ പ്പക്കാവും വിളക്ക് വൈക്കലും, ഇന്നും തുടര്‍ന്ന് വരുന്നു.കൂടാതെ നഗരൂപം എടുത്ത മുരുകന്റെ ഒരു കഥയും ഉണ്ട് . ഒരിക്കല്‍ പ്രണവത്തിന്റെ അര്‍ത്ഥം പറയാന്‍ ബ്രഹ്മാവിനോട് സുബ്രമണ്യന്‍ ആവശ്യപെട്ടു. ഉത്തരം നല്‍കാന്‍ ബ്രഹ്മാവിന് കഴിഞ്ഞില്ല .ബ്രഹ്മാവിനെ ബന്ധിച്ചു സുബ്രമണ്യന്‍ സ്വയം സൃഷ്ടി കര്‍മം തുടങ്ങി. ഇത് അറിഞ്ഞ പരമശിവന്‍ മകനെ വിളിച്ചു താത്ത്വോപദേശം നടത്തി ,ബ്രഹ്മാവിനെ വിട്ടയച്ച സുബ്രമണ്യന്‍ താന്‍ ചെയ്ത പ്രവര്ത്തിക്ക് പ്രായശ്ചിത്തം ചെയ്തു ഒരു സര്‍പ്പ രൂപിയായി മാറി .പാര്‍വതി ഇതറിഞ്ഞു .പുത്ര വിരഹം കൊണ്ട് ദുഖിതയായ് പാര്‍വതി ഷഷ്ടി വൃതംഅനുഷ്ടിച്ചു .ബ്രഹ്മ വിഷ്ണു മഹേസ്വരന്മാര്‍ പ്രത്യക്ഷപെട്ടു. ഈ സമയം മഹാവിഷ്ണു സര്‍പ്പ രൂപിയായ സുബ്രമണ്യ നെ തലോടിയപ്പോള്‍ സര്‍പ്പരൂപം മാറി എന്നാണു ഐതിഹ്യംബ്രഹ്മാവ് ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.ഞായര്‍---അനന്തന്‍തിങ്കള്‍ ---വാസുകിചൊവ്വ ---തക്ഷകന്‍ബുധന്‍ --കാര്കൊടകന്‍വ്യാഴം ---പത്മന്‍വെള്ളി --മഹാപത്മന്‍ശനീ ---കാളിയന്‍ ,ശമ്ഖപാലന്‍സര്‍പ്പ ബലി, നൂറും പാലും,പാല്‍ മഞ്ഞള്‍ എന്നിവ അഭിഷേകം,അഷ്ട നാഗപൂജ, രാഹൂ ദോഷശാന്തി ,ധാര, ഉരുളി കമിഴ്ത് ,പുള്ളുവന്‍ പാട് എന്നിവ യാണ് നഗങ്ങള്‍ക്കുള്ള വഴിപാടുകള്‍ .
|
No comments:
Post a Comment