Wednesday, 22 February 2012

[www.keralites.net] ആലഞ്ചേരി റോമില്‍ നിന്ന്

 

ആലഞ്ചേരി റോമില്‍ നിന്ന് തിരിച്ചുവെച്ച വെടി 

 
കിരണ്‍ തോമസ് തോമ്പില്‍
'രണ്ടു മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ സൈനികര്‍ വെടിവച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ട് നടപടി സ്വീകരിക്കരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സംഭവം അറിഞ്ഞയുടനെ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ വിളിച്ചതായും തിരക്കിട്ട് നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടതായും കര്‍ദിനാള്‍ വ്യക്തമാക്കി. റോമില്‍ കത്തോലിക്ക വാര്‍ത്താ ഏജന്‍സി ഫിഡെസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. '
ഇന്നലെ  വൈകുന്നേരം മുതല്‍ വിവാദമായ ഈ വാര്‍ത്തയെ നിഷേധിച്ചു കൊണ്ട് കത്തോലിക്ക സഭയുടെ  വക്താവ് പോള്‍ തേലക്കാട്ടില്‍ രംഗത്തു വന്നെങ്കിലും ചില ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു. കേരളത്തില്‍ മനോരമ ഒഴികെ ഉള്ള വാര്‍ത്ത ചാനലുകളെല്ലാം  വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മലയാള  പത്രങ്ങളില്‍ ഈ വാര്‍ത്ത കണ്ടെത്താന്‍ പ്രയാസമായിരുന്നു. ഇന്നലെ തന്നെ തേലക്കാട്ട് അച്ചന്‍ വാര്‍ത്ത നിഷേധിച്ച സാഹചര്യത്തില്‍ രണ്ട് വേര്‍ഷനുകളും നല്‍കി ബാലന്‍സ് ചെയ്ത് ഒരു വാര്‍ത്ത കൊടുക്കാന്‍ പോലുമുള്ള ഔചിത്യം കാണിക്കാന്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നതുമായ പല സെലിബ്രിറ്റി എഡിറ്റര്‍മാര്‍ പോലും തയ്യാറായില്ല.
ഇനി നമുക്ക്  വത്തിക്കാനില്‍ നിന്നുള്ള വാര്‍ത്ത ഏജന്‍സിയെ ഉദ്ധരിച്ച് വന്ന വാര്‍ത്ത പരിശോധിക്കാം. ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടറുടെ കൈവശം കണ്ട ഈ വാര്‍ത്ത (http://www.fides.org/aree/news/newsdet.php?idnews=31049&lan=eng) ഏജന്‍സി കുറിപ്പിലേക്ക് നോക്കിയാല്‍ ചില സ്വാഭാവിക സംശയങ്ങള്‍ ഉണ്ടാകും . ഇതിലെ പല ഭാഗങ്ങള്‍ക്കും നമുക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാം. പലതും പാസിവ് കമന്റ്‌സ് എന്ന രീതിയില്‍ തള്ളിക്കളയാം പക്ഷെ അദ്ദേഹം പറയുന്ന ഈ ഭാഗം വളരെ പ്രസക്തമാണ്
In the episode, of course, there were errors, since the fishermen were mistaken for pirates. But the point is another: it seems that the opposition patry wants to take advantage of the situation and exploit the case for electoral reasons, speaking of 'Western powers' or the 'will of American dominance'. ' In Kerala, where the State Parliament elections are scheduled in March, the government is led by the Coalition 'United Democratic Front', headed by the 'Congress Patry', the same government at the federal level. The opposition is composed of the 'Left Democratic Front' (LDF), led by the 'Communist Patry of India' (CPI).
ഈ കമന്റ് ഒരു വത്തിക്കാന്‍ വാര്‍ത്ത ഏജന്‍സി വളച്ചൊടിച്ച് എഴുതാനുള്ള ഒരു സാധ്യതയും കാണുന്നില്ല . അതില്‍ ഉപയോഗിച്ചിരിക്കുന്ന പല വാദഗതികളും വ്യാജമായി സൃഷ്ടിക്കാന്‍ ഒരു   അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിക്കും കഴിയുമെന്ന് തോന്നുന്നില്ല. ഒന്നെങ്കില്‍ ഇത് ആലഞ്ചേരി പറഞ്ഞു അലെങ്കില്‍ ആലഞ്ചേരിക്ക് ഒപ്പമുള്ള കേരളത്തില്‍ നിന്നുള്ള ആരോ പറഞ്ഞു എന്ന് വേണം അനുമാനിക്കാന്‍. ഇത് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ ഏറ്റെടുക്കുമെന്നോ അലെങ്കില്‍ ഇത് കേരളത്തില്‍ വിവാദമാകുമെന്ന് അറിയാതെ പറഞ്ഞതോ ആകാം. പക്ഷെ ഈ വാര്‍ത്താക്കുറിപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഇത്.  പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നതും കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നതും Western powers' or the 'will of American dominance എന്നതുമൊക്കെ കൂട്ടി വായിക്കുമ്പോള്‍ ചിലതിന്റെ ഗുട്ടന്‍സ് മനസിലാകും.
നീ അളക്കുന്ന അളവ് കൊണ്ട് നിന്നെയും അളക്കുമെന്ന് പറയുന്ന യേശുവിന്റെ വചനങ്ങള്‍ അത്ഭുതകരമായി ഇവിടെ സംഭവിച്ചിരിക്കുന്നു
സഭ നിഷേധിച്ചതോടെ ഇനി ഇതില്‍ ഒന്നും പ്രതികരിക്കേണ്ട എന്ന നിലപാടാണ്  മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍  കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്  അന്ത്യാത്താഴ വിവാദം എന്ന പേരില്‍ ഒരു വലിയ പ്രതിഷേധം കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നിരുന്നു. സി.പി.ഐ.എം സമ്മേളനത്തിന്റെ ഭാഗമായി  അന്ത്യ അത്താഴ ചിത്രത്തിന്റെ ഒരു കാര്‍ട്ടൂണ്‍ പതിപ്പ് ദിവസങ്ങള്‍ക്ക് മുന്നെ കുറച്ച് മണിക്കൂര്‍  ഉയര്‍ന്നിരുന്നു എന്ന പേരില്‍ കത്തോലിക്ക സഭാ പുരോഹിതരും യുവജന സംഘടനകളും എന്തൊക്കെയാണ് കാട്ടിക്കൂട്ടിയതെന്നതും ഈ അവസരത്തില്‍ കൂട്ടി വായിക്കണം. ആ സംഭവത്തെ സി.പി.ഐ.എം തള്ളിപ്പറയുകയും പോസ്റ്റര്‍ ഉയര്‍ന്ന് മണിക്കൂറുകള്‍ക്കകം മാറ്റപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തിരുത്തിയ ഒരു തെറ്റിനോട് പോലും ശത്രുക്കളോടെന്ന പോലെ പെരുമാറുകയും തെരുവില്‍ ഇറങ്ങുകയും ചെയ്യുന്ന ഒരു സമീപനമാണ്‍ സഭ ചെയ്തത്. യുവജന സംഘടനയാകട്ടെ കേസുകൊടുക്കാന്‍ ഒരുങ്ങുകയാണ്
സി.പി.ഐ.എമ്മിനെതിരെ ചെറിയ വിഷയത്തില്‍ പോലും ഉറഞ്ഞു തുള്ളുന്ന സഭയ്ക്ക് ഈ സംഭവം ഒരു വലിയ തിരിച്ചടിയാണ്. സി.പി.ഐ.എമിന്റെ ഓരോ പ്രവര്‍ത്തിയെയും സഭ ദുര്‍വ്യാഖ്യാനം ചെയ്യുന്ന അതെ രീതിയില്‍ ആലഞ്ചേരിയുടെ  പരാമര്‍ശങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു എന്നത് രസകരമായ സംഗതിയാണ്. നീ അളക്കുന്ന അളവ് കൊണ്ട് നിന്നെയും അളക്കുമെന്ന് പറയുന്ന യേശുവിന്റെ വചനങ്ങള്‍ അത്ഭുതകരമായി ഇവിടെ സംഭവിച്ചിരിക്കുന്നു.
കേരളീയ പൊതു സമൂഹം ഏറെ ആകാംഷയോടെ നോക്കുന്ന വിഷയത്തില്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി ഒരു പുരോഹിതന്‍ നടത്തിയ പ്രസ്താവനയെ ഒറ്റക്കോളത്തിലൊതുക്കുകയാണ് മാതൃഭൂമിയും മനോരമയും ചെയ്തിരിക്കുന്നകത്. ഇന്നലെ വൈകീട്ട് മുതല്‍ മനോരമയൊഴികെയുള്ള ചാനലുകളില്‍ പ്രധാന ചര്‍ച്ചയായ വിഷയത്തോട് ഇവ്വിധം കണ്ണടയ്ക്കാനുള്ള എഡിറ്റര്‍മാരുടെ തൊലിക്കട്ടിയെ സമ്മതിച്ചു കൊടുക്കാതിരിക്കാനാവില്ല.
ഈ രണ്ട് പത്രങ്ങളും ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് ആര്‍ക്കെങ്കിലും ഇനിയും സംശയമുണ്ടെങ്കില്‍ അവരതുപേക്ഷിച്ചുകൊള്ളുക. വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കര്‍ദിനാള്‍ പദവി ഏറ്റെടുക്കാന്‍ പോയ ആലഞ്ചേരി റോമില്‍ വെച്ച് പ്രസ്താവിക്കുമ്പോള്‍ അതിന്റെ രാഷ്ട്രീയ മാനം മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടല്ല, മറിച്ച ശരിക്ക് മനസ്സിലാക്കിയതുകൊണ്ടുതന്നെയാണ് മുത്തശ്ശിമാര്‍ ഇങ്ങിനെ റിപ്പോര്‍ട്ട് ചെയ്തതെന്ന് വ്യക്തം.
ഒരു അറബിക്കപ്പലില്‍ നിന്നോ ചൈനീസ് കപ്പലില്‍ നിന്നോ ആണ് വെടിയുതിര്‍ത്തതെങ്കില്‍ സാഹചര്യം എന്താകുമായിരുന്നു. കേരളത്തിലെ ഏതെങ്കിലും ഒരു മുസ്‌ല്യാര്‍ ഗള്‍ഫിലോ ഇറാനിലോ പോയി ഇതുപോലെ പ്രസ്താവന നടത്തുകയായിരുന്നുവെങ്കില്‍ കേരളീയ മാധ്യമ സിങ്കങ്ങള്‍ ഉണര്‍ന്നെണീക്കുമായിരുന്നില്ലേ. സി.പി.ഐ.എം നേതാവ് ചൈനയില്‍ പോയി അത് പാര്‍ട്ടി വെടിയാണെന്നും വിട്ടുകളയെന്നും പറഞ്ഞാല്‍ ഇവിടത്തെ മാധ്യമങ്ങള്‍ വികാര വിക്ഷോഭത്താല്‍ ശ്വാസം മുട്ടിമരിക്കുമായിരുന്നില്ലേ… കോയമ്പത്തൂര്‍ ജയിലില്‍ പത്ത് വര്‍ഷം വിചാരണത്തടവ് നേരിട്ട ശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെട്ട മഅദനിയെ കെട്ടുകഥകളും പൊടിപ്പും വെച്ചെഴുതി വീണ്ടും ജയിലിലാക്കിയ ഇവിടത്തെ മാധ്യമങ്ങള്‍ ഇപ്പോള്‍ കാണിക്കുന്ന സമചിത്തത അപാരം തന്നെ…

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment