മലപ്പുറം: വീല്‍ചെയര്‍ തള്ളി വിനോദിനെ കതിര്‍മണ്ഡപത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഷിജിതയുടെ മുഖത്ത് നിശ്ചയദാര്‍ഢ്യമായിരുന്നു, വിധി തളര്‍ത്തിയ തന്റെ 'പ്രാണനെ' ജീവിതത്തില്‍ തളരാനനുവദിക്കാതെ ചേര്‍ത്തുനിര്‍ത്തുമെന്ന നിശ്ചയദാര്‍ഢ്യം.
ബുധനാഴ്ച രാവിലെ 10ന് മലപ്പുറം ത്രിപുരാന്തകക്ഷേത്രം സാക്ഷ്യം വഹിച്ചത് ദൈവിക പ്രണയത്തിന്റെ സാക്ഷാത്കാരത്തിനാണ്. ഊരകം സ്വദേശികളായ വിനോദും ഷിജിതയുമാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹിതരായത്. ആറുവര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ അരയ്ക്ക് താഴോട്ട് തളര്‍ന്ന വ്യക്തിയാണ് വിനോദ്.
നാട്ടുകാരും അകന്ന ബന്ധുക്കളുമായ വിനോദും ഷിജിതയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവീട്ടുകാരും അവരുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. ആയിടെ വിനോദയാത്ര പോയപ്പോഴാണ് വിനോദിനെ വിധി പരീക്ഷിച്ചത്. ഒരു റൈഡില്‍നിന്ന് ഡൈവ് ചെയ്യുന്നതിനിടെ തലയിടിച്ച് വീണു. ആ സംഭവത്തില്‍ നട്ടെല്ലിന് ചതവ് പറ്റി വിനോദിന്റെ അരയ്ക്കുതാഴെ തളര്‍ന്നു പോയി. ചികിത്സകൊണ്ട് പൂര്‍വസ്ഥിതി വീണ്ടെടുക്കാനാകാതെ വന്നപ്പോള്‍ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് ഷിജിതയുടെ വീട്ടുകാര്‍ പിന്മാറി. ഷിജിതയും വിനോദിന്റെ വീട്ടുകാരും പലതവണ ശ്രമിച്ചിട്ടും അവര്‍ വിവാഹത്തിന് സമ്മതിച്ചില്ല. എന്നാല്‍ ഷിജിതയ്ക്ക് വിനോദില്ലാതെ ഒരു ജീവിതം സങ്കല്പ്പിക്കാനാകുമായിരുന
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment