കൊച്ചിയില്‍ വിനോദയാത്രക്കെത്തിയ തമിഴ്‌നാട് സ്വദേശിക്ക് രണ്ട് കോടിയുടെ ഭാഗ്യസമ്മാനം
കൊച്ചി: പുതുവല്‍സര ദിനത്തില്‍ കൊച്ചി കാണാനെത്തിയ തമിഴ്‌നാട് സ്വദേശിക്ക് രണ്ട് കോടിയുടെ ഭാഗ്യസമ്മാനം. ഉദുമല്‍പേട്ട പുഷ്പഗിരി വേലന്‍ നഗറില്‍ താമസിക്കുന്ന എസ്. രംഗേശ്വരനാണ് കേരള സര്‍ക്കാരിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറിയിലൂടെ രണ്ട് കോടിയും നൂറ്റിയൊന്നു പവന്‍ സ്വര്‍ണവുമടങ്ങുന്ന സമ്മാനം ലഭിച്ചത്. തഠ 423051 എന്ന നമ്പറിലാണ് രംഗേശ്വരനെ ഭാഗ്യദേവത കടാക്ഷിച്ചത്. പുതുവല്‍സര ദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൊച്ചി കാണാന്‍ വന്നപ്പോള്‍ ചിറ്റൂര്‍ റോഡിലുള്ള എസ്.എസ്. മണിയന്‍ ലോട്ടറിയില്‍ നിന്നുമാണ് രംഗേശ്വരന്‍ ലോട്ടറിയെടുത്തത്. അഞ്ച് ലോട്ടറിയെടുത്തതില്‍ ഒരെണ്ണത്തിന് ഒന്നാം സമ്മാനവും ബാക്കി നാലെണ്ണത്തിന് ഓരോ ലക്ഷം രൂപയുടെ പ്രോത്സാഹന സമ്മാനവും ലഭിച്ചു. ഉദുമല്‍പേട്ട കടയാറില്‍ ഓട്ടോമൊബൈല്‍ ഷോപ്പ് നടത്തുകയാണ് ഇയാള്‍. ലോട്ടറി തിരുവനന്തപുരത്തുള്ള ലോട്ടറി ഓഫീസില്‍ ഏല്‍പിച്ചിട്ടുണ്ടെന്ന് രംഗേശ്വരന്‍ പറഞ്ഞു. സ്വന്തമായി ഒരു വീട് വെയ്ക്കണം, മക്കളെ നന്നായി പഠിപ്പിക്കണം, പിന്നെ തന്റെ ഓട്ടോമൊബൈല്‍ ഷോപ്പ് നന്നാക്കണം - ഇതൊക്കെയാണ് രംഗേശ്വരന്റെ ആഗ്രഹങ്ങള്‍. വീട്ടമ്മയായ ഭാര്യ ഭുവനേശ്വരിയും മക്കളായ ഹരിപ്രിയയും രാജേഷുമടങ്ങുന്നതാണ് രംഗേശ്വരന്റെ കുടുംബം.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___