ന്യൂഡല്‍ഹി: കൊടും തണുപ്പിലും രാജ്യം റിപ്പബ്ലിക് ദിനത്തിന്റെ ലഹരിയിലാണ്.. ന്യൂഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ഇന്ന് റിപ്പബ്ളിക് ദിന പരേഡ് നടക്കും. റിപ്പബ്ളിക് ദിന പരേഡിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരേഡില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാകും സല്യൂട്ട് സ്വീകരിക്കുക. പരേഡ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയവും പരിസരങ്ങളും രാത്രി മുതല്‍ പോലീസ് ബന്തവസിലാണ്. കരസേനയുടെ ഏഴാം ബറ്റാലിയന്‍ മദ്രാസ് റെജിമെന്റ്, വ്യോമസേന, സിആര്‍പിഎഫ്, തുടങ്ങി പോലീസ് അശ്വാരൂഡ സേനയും എന്‍സിസിയും അടക്കം ഇരുപതോളം സേനാവിഭാഗങ്ങള്‍ പരേഡില്‍ അണിനിരക്കും.
കൊല്ലത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പത്തനംതിട്ടയില്‍ കെ.ബി. ഗണേഷ് കുമാറും, ആലപ്പുഴയില്‍ വി.എസ്. ശിവകുമാറും, കോട്ടയത്ത് കെ.സി. ജോസഫും, ഇടുക്കിയില്‍ ഷിബു ബേബി ജോണും സല്യൂട്ട് സ്വീകരിക്കും. എറണാകുളത്ത് വി.കെ. ഇബ്രാഹിം കുഞ്ഞ്, തൃശൂര്‍ കെ. ബാബു, പാലക്കാട് എ.പി. അനില്‍കുമാര്‍, മലപ്പുറം പി.കെ. അബ്ദുറബ്ബ്, കോഴിക്കോട് എം.കെ. മുനീര്‍, വയനാട് പി.ജെ. ജോസഫ്, കണ്ണൂര്‍ കെ.പി. മോഹനന്‍, കാസര്‍കോഡ് പി.കെ. ജയലക്ഷ്മി എന്നിവരും സല്യൂട്ട് സ്വീകരിക്കും
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment