Thursday 26 January 2012

[www.keralites.net] ബോബ് കട്ട്

 

ഭാര്യ : ചേട്ടാ ഞാന്‍ എന്റെ മുടി ബോബ് കട്ട്‌ ചെയ്തോട്ടെ ?

ഭര്‍ത്താവ് : നിനക്ക് വേണമെങ്കില്‍ ചെയ്തോളു ഡാര്‍ലിംഗ്

ഭാര്യ : ഞാന്‍ നിങ്ങളോടാണ്‌ അഭിപ്രായം ചോദിച്ചത്

ഭര്‍ത്താവ് : ഞാന്‍ വിജാരിക്കുന്നത് നിനക്കത്രക്ക് ഇഷ്ടമാണേല്‍ കട്ട്‌ചെയ്തോളു.

ഭാര്യ : പക്ഷെ എനിക്കതല്ല അറിയേണ്ടത്. നിങ്ങള്‍ എന്താണ് വിജാരിക്കുന്നത് എന്നാണ്.

ഭ...ര്‍ത്താവ് : ശെരി.. അങ്ങിനെയെങ്കില്‍ നീ കട്ട്‌ ചെയ്തോളു..

ഭാര്യ : അപ്പൊ ചേട്ടന്‍ പറയുന്നത് കട്ട്‌ ചെയ്‌താല്‍ ഞാന്‍ കുറച്ചു കൂടി സുന്ദരി ആവും എന്നാണോ ?

ഭര്‍ത്താവ്: അതെ.

ഭാര്യ : പക്ഷെ ഞാന്‍ വിജാരിക്കുനത് എനിക്ക് നീളന്‍ മുടി തന്നെയാണ് ഭംഗി എന്നാണ്

ഭര്‍ത്താവ്: അങ്ങനെയാണെങ്കില്‍ കട്ട്‌ ചെയ്യണ്ട

ഭാര്യ : അപ്പൊ ചേട്ടന്‍ തന്നെയല്ലേ കട്ട്‌ ചെയ്യാന്‍ പറഞ്ഞെ

ഭര്‍ത്താവ്: അത് നീ അഭിപ്രായം ചോദിച്ചതുകൊണ്ടല്ലേ

ഭാര്യ : അപ്പൊ ചേട്ടന് സ്വന്തമായി അഭിപ്രായം ഒന്നും ഇല്ലേ

ഭര്‍ത്താവ്: ഹോ പണ്ടാരം...നീ പോയി മുടിക്ക് പകരം തല തന്നെ വെട്ടിക്കോ

ഭാര്യ : അപ്പൊ ചേട്ടന് എന്നെ ഇഷ്ട്ടമല്ല അല്ലേ...എനിക്കറിയാം നിങ്ങള്ക്ക് ഇപ്പൊ എന്നെ ഇഷ്ട്ടമല്ല...ഞാന്‍ നന്നായി നടക്കുനതും നല്ല സാരി ഉടുക്കുനതും ഒന്നും ഇഷ്ട്ടമല്ല...എത്ര നാളായി ചേട്ടനെന്നെ സിനിമയ്ക്കു കൊണ്ട് പോയിട്ടു

ഭര്‍ത്താവ്: ദൈവമേ എന്നെ ഇതില്‍ നിന്നൊന്നു ഊരി തരണേ


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment