Thursday, 26 January 2012

[www.keralites.net] "ത്വയി സം‌പൂജയാമീശം.."

 

Fun & Info @ Keralites.net

"ത്വയി സം‌പൂജയാമീശം.."  വിഗ്രഹത്തില്‍ ഞാന്‍ ഈശ്വരനെ പൂജിക്കുന്നു..എന്നാണു ക്ഷേത്രപൂജകള്‍ക്കു മുമ്പു ചൊല്ലുന്ന മന്ത്രാര്‍‌ഥം വ്യക്തമാക്കുന്നത് .അല്ലാതെ  ഞാന്‍ വിഗ്രഹത്തെ പൂജിക്കുന്നു എന്നല്ല...

തന്നിലും പ്രപഞ്ചത്തിലും  നിറഞ്ഞിരിക്കുന്ന ചൈതന്യം  മനസ്സ് കേന്ദ്രീകരുച്ച് സാധാരണമനുഷ്യനു ചിന്തിക്കുവാനോ ഉപാസിക്കുവാനോ സാധിക്കുന്നില്ല..അതിനു പ്രതീക രൂപേണ ഉള്ള ചൈതന്യത്തെ സങ്കല്പിക്കുന്നു.പല ക്രമങ്ങളാലും ക്രിയകളാലും..

ഭുമിശാസ്ത്രം പഠിക്കുന്ന വേളയില്‍ മേശപ്പുറത്ത്റ്റ് ഗ്ലോബ് ഉപയോഗിച്ചാണു ഭൂഗോളത്തെക്കുറിച്ച് വിവരിക്കുന്നത്..യഥാര്‍‌ത്തത്തില്‍ ഈ ഗ്ലോബ് ഭൂമിയല്ല...ഭൂമി മരം കൊണ്ടുണ്ടാക്കിയ ഗ്ലോബും അല്ല..അത് ഉപയോഗിക്കാനുള്ള കാരണം ലളിതമാണു...ഒരു രൂപത്തിലൂടെ കുട്ടികള്‍ക്ക് വിവരിച്ചു കൊടുത്താല്‍ എളുപ്പത്തില്‍ ഉള്‍ക്കൊള്ളുവാന്‍ അവര്‍ക്ക് സാധിക്കും ..പക്ഷെ കുറെക്കൂടി ഉയര്‍‌ന്ന ക്ലാസുകളില്‍ ചെല്ലുമ്പോള്‍ ഗ്ലോബിനു പകരം ഭൂപടം ആണു പഠിപ്പിക്കാന്‍ ഉപയോഗിക്കുന്നത്..അതുകഴിഞ്ഞ് പിന്നെയും ഉയര്‍‌ന്ന ക്ലാസുകളില്‍ ചെല്ലുമ്പോള്‍ ഇന്‍‌സാറ്റ് ചിത്രങ്ങളാണു പഠിപ്പിക്കാന്‍ ഉപയോഗിക്കുന്നതു അതിലും ഉയര്‍‌ന്ന ക്ലാസുകളില്‍ ചെല്ലുമ്പോള്‍ ഒരു ചിത്രവും ഇല്ലാതെ ആയിരിക്കും ഭൂമിശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക..

ഈ മാര്‍‌ഗ്ഗം തന്നെയാണു ക്ഷേത്രത്തിലെയും അല്ലാതെയും ഉള്ള ഈശ്വര ആരാധനയുടെ പിന്നിലുള്ള തത്ത്വം..തുടക്കത്തില്‍ പ്രതീകങ്ങളിലൂടെ തുടങ്ങുന്നു ..പടി പടി ഉയരുന്നതിനനുസരിച്ച് വിഗ്രഹം ,ചിത്രം, വിളക്ക് ഇവ ഒന്നും ഇല്ലാത്ത നിലവാരത്തില്‍ എത്തുന്നു// ഈ നിലവാരത്തില്‍ എത്തുന്നത് വരെ വിഗ്രഹത്തെ ആല്ല മറിച്ച് വിഗ്രഹത്തിലുള്ള ഈശ്വര ചൈതന്യത്തെ ആണു നാം പൂജിക്കുന്നത്..

ഇനി ഈ ആരാധനയുടെ മറ്റൊരു വശം കൂടി ചിന്തിച്ചാല്‍

മരിച്ചു പോയ മുന്‍‌തലമുറകളിലെ മാതാപിതാക്കളുടെ ഫോട്ടോ വീട്ടില്‍ ബഹുമാനത്തോടു കൂടി തൂക്കിയ്ട്ട് മാലയിട്ട് വിളക്ക് കൊളുത്തി കൈകൂപ്പുമ്പോള്‍ യഥാര്‍ത്തത്തില്‍ അവിടെ വിളക്ക് കൊളുത്തിയത് മാതാവിനും പിതാവിനും അല്ല. പേപ്പറില്‍ പതിഞ്ഞ് അവരുടെ നിറക്കുട്ടായ  ഫോട്ടോക്കാണു ....ഫോട്ടൊ ഇല്ലാതെ അവരെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ വളരെ എളുപ്പത്തില്‍ ആ പടം നോക്കുമ്പോള്‍ അവരെ ഓര്‍മ്മ വരാനും അവരുടേ ചൈതന്യം സ്മരിക്കവാനും കഴിയുന്നു എന്നുള്ളതാണു. ഇതേ തത്ത്വം തന്നെ ആണു ചൈതന്യത്തെ വിഗ്രഹത്തില്‍ സങ്കല്പിക്കുന്നതിന്റെ ഉദ്ദേശവും

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment