കിണറ്റില്‍വീണ കുരുന്നിന് യുവതിയുടെ ധീരതയാല്‍ പുനര്‍ജന്മം
കുളത്തൂപ്പുഴ:വീട്ടുമുറ്റത്തെ കിണറ്റില്‍ മുങ്ങിത്താഴ്ന്ന ഒന്നരവയസ്സുകാരനെ 22 കാരിയായ യുവതി അതിസാഹസികമായി രക്ഷപ്പെടുത്തി. ചോഴിയക്കോട് മൂന്നുമുക്ക് ഒലിപ്പുവിള വീട്ടില്‍ യമുനയുടെ മകള്‍ സുജിതയാണ് 30 അടിയിലേറെ താഴ്ചയുള്ള കിണറ്റില്‍നിന്ന് സഹോദരിയുടെ മകന്‍ സഞ്ജയിനെ രക്ഷിച്ചത്.
കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന അമ്മയും അമ്മൂമ്മയും എന്തു ചെയ്യണമെന്നറിയാതെ തരിച്ചുനിന്നപ്പോഴാണ് സുജിത, വെള്ളം കോരാന്‍ ഉപയോഗിക്കുന്ന കയറില്‍ തൂങ്ങി കിണറ്റിലിറങ്ങിയത്.
വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. റോസ്മലയിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് എത്തിയ സുജിതയുടെ സഹോദരി സുചിനയുടെ മകനാണ് സഞ്ജയ്. അമ്മയോടും അമ്മുമ്മയോടും ഒപ്പം മുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടി ഇവരുടെ കണ്ണുവെട്ടിച്ച് കിണറ്റിനരികിലെത്തിയത്. കിണറ്റിനു ചുറ്റും നിരത്തിയിരുന്ന സിമന്‍റ് കട്ടകളില്‍ ഇരുന്ന കുട്ടി കിണറ്റിലേക്ക് മലര്‍ന്നുവീഴുകയായിരുന്നു.
എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച അമ്മയുടെയും അമ്മുമ്മയുടെയും ബഹളം കണ്ടാണ് മുറ്റത്തുതന്നെ പാത്രങ്ങള്‍ വൃത്തിയാക്കിക്കൊണ്ടിരുന്ന സുജിത വിവരം മനസ്സിലാക്കിയത്. ഉടന്‍ കയറില്‍ തൂങ്ങി സുജിത കിണറ്റിലിറങ്ങി. താഴെ എത്തുംമുമ്പ് തൂണ്‍ ഒടിഞ്ഞ് സുജിതയും കിണറ്റില്‍ വീണു. അപ്പോള്‍ മുങ്ങിത്താണ കുട്ടി ഉയര്‍ന്നുവന്നിരുന്നു. കുട്ടിയെ സുജിത വെള്ളത്തിനു മുകളിലേക്ക് കൈകളില്‍ ഉയര്‍ത്തി. ഇതിനിടെ കിണറ്റിലെ വെള്ളം സുജിതയുടെ തലയ്ക്കു മുകളിലായി. കൈകളില്‍ കുട്ടിയെ ഉയര്‍ത്തിപ്പിടിച്ചിരുന്നതിനാല്‍ മുകളിലേക്ക് ഉയര്‍ന്നുവരാന്‍ കഴിഞ്ഞില്ല.
എങ്കിലും മനഃസാന്നിധ്യം കൈവിടാതെ വശങ്ങളില്‍ ചവിട്ടി സുജിത വെള്ളത്തിനു മുകളിലേക്ക് കഷ്ടിച്ച് എത്തി. പത്തു മിനിട്ടോളം കുട്ടിയുമായി സുജിത സാഹസികമായി കിണറ്റില്‍ കഴിഞ്ഞു. ഇതിനിടെ വീട്ടിലുള്ളവരും നാട്ടുകാരും ചേര്‍ന്ന് വലിയ ഏണി കിണറ്റിലിറക്കി ഇരുവരെയും പുറത്തെത്തിച്ചു. കുട്ടിയുടെ തലയ്ക്കും പിന്‍ഭാഗത്തും പരിക്കേറ്റിരുന്നു. ബോധം നഷ്ടപ്പെട്ടിരുന്നില്ല. ആദ്യം കൊല്ലായിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് തിരുവനന്തപുരം എസ്.എ.ടി.ആസ്പത്രിയിലും എത്തിച്ച കുട്ടിയെ ശനിയാഴ്ച ഉച്ചയോടെ വീട്ടില്‍ കൊണ്ടുവന്നു. കുളത്തൂപ്പുഴ സാരഥി കോളേജിലെ ബി.എ.പൊളിറ്റിക്‌സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് സുജിത.
PRASOON
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment