Saturday, 7 January 2012

[www.keralites.net] ചെലവില്ലാ കൃഷിയുടെ വിജയകഥ

 

ചെലവില്ലാ കൃഷിയുടെ വിജയകഥ.

Fun & Info @ Keralites.net

തൊഴിലാളി ക്ഷാമവും കൂലിവര്‍ധനയും കൃഷിച്ചെലവുകളും മൂലം കാര്‍ഷികരംഗത്തോടു വിടപറയുന്നവര്‍ക്ക് പുതിയ പ്രതീക്ഷയാവുകയാണ് നീലിയാട് നിളയിലെ ചന്ദ്രന്റെ ചെലവില്ലാക്കൃഷി. അധ്യാപനത്തോടൊപ്പം ജൈവിക കൃഷിരീതികള്‍ ചെയ്യുകയും അത് പ്രചരിപ്പിക്കാനായി ഒട്ടേറെ പരിപാടികളാവിഷ്‌കരിക്കുകയും ചെയ്ത ചന്ദ്രന്റെ പുതിയരീതി സ്വന്തം കൃഷിയിടത്തില്‍ നടപ്പാക്കിയാണ് അദ്ദേഹം മറ്റുള്ളവര്‍ക്ക് മാതൃക കാട്ടുന്നത്.


തോട്ടം കിളയ്ക്കാതെ, മണ്ണിളക്കാതെ, വളം ചേര്‍ക്കാതെ എല്ലാ കാര്‍ഷിക വിളകളില്‍ നിന്നും സാമാന്യം നല്ല വിളവെടുക്കുന്ന പുതയിടല്‍ കൃഷിയിലാണ് ഇദ്ദേഹം വിജയഗാഥ തീര്‍ത്തത്. ഏറ്റവും മികച്ച ജൈവ കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അക്ഷയശ്രീ അവാര്‍ഡും ഇത്തവണ ചന്ദ്രനെത്തേടിയെത്തി.


തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് തുടങ്ങിയവയെല്ലാം ഇദ്ദേഹം തന്റെ പുരയിടത്തില്‍ കൃഷി ചെയ്യുന്നു. തോട്ടത്തില്‍വീഴുന്ന തെങ്ങോലകള്‍, കവുങ്ങിന്‍പട്ടകള്‍, മറ്റിലകള്‍ എന്നിവ മുതല്‍ തെങ്ങിന്റെ ചകിരിവരെയുള്ളവയൊന്നും നാമെടുക്കാതെ എല്ലാം പറമ്പില്‍ത്തന്നെ നിക്ഷേപിക്കുന്നതിലൂടെ പറമ്പിനെ ജൈവസമ്പുഷ്ടമാക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. പരമാവധി ഇടവിളകള്‍, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ എന്നിങ്ങനെയുള്ളവ കൂടി കൃഷി ചെയ്ത് സൂര്യപ്രകാശം ഒട്ടും ഭൂമിയില്‍ പതിപ്പിക്കാതെ കളകളുടെ വളര്‍ച്ച തടയുകയുംചെയ്യുക എന്നതാണ് ചന്ദ്രന്റെ പുതയിടല്‍ കൃഷിരീതി.

പുതയിടല്‍ കൃഷിയെക്കുറിച്ചുള്ള ചന്ദ്രന്റെ ശാസ്ത്രീയ കണ്ടെത്തല്‍ ഇപ്രകാരമാണ്. നമ്മുടെ മണ്ണില്‍ ഒരു ചതുരശ്ര അടിയില്‍ ഏതാണ്ട് കിലോ കലോറി സൗരോര്‍ജമാണ് ഓരോ ദിവസവും പതിക്കുന്നത്. ഇത് മണ്ണില്‍ വീഴ്ത്താതെ ഇലകളില്‍ സംഭരിച്ച് മണ്ണിലിറക്കണം. ഒരിറ്റു സൂര്യപ്രകാശം പോലും മണ്ണില്‍വീഴ്ത്താതെ ഇലകളുടെ സഹായത്തോടെ സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ ഈ ഇലകള്‍ മണ്ണില്‍ വീഴുന്നതോടെ ഭൂമിക്ക് പുതയായി മാറും. ഈ ഇലകളെ മണ്ണോടുചേര്‍ക്കാന്‍ മണ്ണിലെ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം ത്വരപ്പെടുത്തുന്നതിനായി ഈ ചപ്പുചവറുകള്‍ക്ക് മീതെ വിഘടനസഹായിയായ ഏതെങ്കിലും ഒരു ജന്തുജന്യ അവശിഷ്ടം വിതറിയാല്‍ മതി. ഇത്തരത്തില്‍ കായ്കളും ഫലമൂലാദികളുമായും സ്വീകരിക്കുന്നതിന് പകരമായി ചെടികളുടെ ഇല മുതലുള്ള മരങ്ങള്‍ മണ്ണിനുനല്‍കിയാല്‍ മറ്റുവളമിടലുകളൊന്നുമില്ലാതെ കൃഷി ലാഭകരമായി നടത്താം. ഇത്തരത്തില്‍ അല്പകാലം കൊണ്ട് മണ്ണിലെ സോയല്‍ കാര്‍ബണ്‍ അഥവാ അവസാദനം ഉയര്‍ത്തി എടുക്കാനാവും ചന്ദ്രന്‍ പറയുന്നു.

പറമ്പിന്റെ അതിര്‍ത്തികളില്‍ ഫലവൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവയാണ് ചന്ദ്രന്‍ നട്ടുവളര്‍ത്തുന്നത്. പറമ്പിലെ വൃക്ഷവൈവിധ്യം വര്‍ധിക്കുന്നതോടൊപ്പം വൈവിധ്യമാര്‍ന്ന മൂലകങ്ങള്‍ മേല്‍മണ്ണില്‍ ചേരാനും ഇതു സഹായകമാകുമെന്നതാണ് ഇതിന്റെ ഗുണം. ഇതോടൊപ്പം ഓരോ സസ്യവും ഇരുപതിലധികം ജീവികളുടെ താവളമാകുന്നതിനാല്‍ കീടശല്യത്തിനുള്ള പരിഹാരമായും അതുമാറും.

മേല്‍മണ്ണിലെ അവസാദനില ഉയരുന്നതനുസരിച്ച് സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകും. ജൈവപൂരിതമായ ഒരേക്കര്‍ മേല്‍മണ്ണില്‍ 1000 കി.ഗ്രാം വരുന്ന സൂക്ഷ്മാണുക്കളും ഏതാണ്ട് രണ്ട് ലക്ഷത്തോളം മണ്ണിരയുമുണ്ടാകും. മണ്ണ് പാകപ്പെടാന്‍ ഇവയുടെ പ്രവര്‍ത്തനം മാത്രം മതി.

പുതയിടല്‍ കൃഷിയിടങ്ങളില്‍ ചാലുകീറി ജലസേചനം നടക്കില്ലെന്നതാണ് ഒരു ന്യൂനത. പകരമായി സ്പ്രിങ്ങര്‍, തുള്ളിനന, പൈപ്പ് കൊണ്ടുള്ള നന എന്നിവ നടത്താം. ജലത്തിന്റെ അളവു കുറയ്ക്കാന്‍ ഇവകൊണ്ടാകും.

തെങ്ങ്, കവുങ്ങ് എന്നിവയുടെ വേരുകള്‍ മേലോട്ട് പൊങ്ങിവരാതിരിക്കാന്‍ കാണ്ഡഭാഗത്തുനിന്നും അല്പം വിട്ട് പുതയിടണമെന്നുമാത്രം. ഭക്ഷണമൂല്യം വര്‍ധിപ്പിക്കാനും മേല്‍മണ്ണ് ഒഴുകിപ്പോകുന്നത് തടയാനും പുതയിടല്‍ കൃഷി കൊണ്ടാകുമെന്നും ചന്ദ്രന്‍ പറയുന്നു.

ഒരേക്കര്‍ ഭൂമിയില്‍ ഒരു വര്‍ഷം കൃഷിപ്പണി ചെയ്യാന്‍ ഏതാണ്ട് 35 ലേറെ തൊഴിലാളികളുടെ സേവനം വേണ്ടിവരുമെങ്കില്‍ ഇതിന്റെ ചെലവിന്റെ പകുതി ചെലവഴിച്ചാല്‍ ചാണകമോ മറ്റോ വാങ്ങി കൃഷിയിടം ഫലഭൂയിഷ്ഠമാക്കാം. ചെലവില്ലാകൃഷി പ്രചാരണത്തോടൊപ്പം ജൈവ ഭക്ഷണ പ്രചാരണത്തിനും മാഷും സംഘവും സമയം കണ്ടെത്തുന്നു. നല്ല ഭക്ഷണ പ്രസ്ഥാനം എന്ന ഒരുപ്രസ്ഥാനം തന്നെ ആഴ്ചയില്‍ ജൈവ നാട്ടുചന്തയും മറ്റുമായി ചന്ദ്രന്റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. ഫോണ്‍: 04942682752 നമ്പറില്‍ വിളിക്കാം.

PRASOON

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment