സമയത്തിന് ഭക്ഷണം കഴിച്ച് തൂക്കം നിയന്ത്രിക്കൂ
ശരീരഭാരം കുറയ്ക്കാന്‍ വ്യായാമവും ഭക്ഷണനിയന്ത്രണവും പ്രധാനമാണ്. ഭക്ഷണം സമയാസമയത്തിന് കഴിക്കുന്നതും വണ്ണം കുറയാനുള്ള നല്ലൊരു മാര്‍ഗമാണ്.
വ്യായാമത്തിന് മുന്‍പെ ഭക്ഷണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. മധുരപലഹാരങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍, ചോറ്, നെയ്യ് തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ കുറച്ച് പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിയ്്ക്കുക.
പ്രഭാതഭക്ഷണം നല്ലപോലെ കഴിച്ച് ബാക്കി സമയങ്ങളില്‍ കുറച്ചു ഭക്ഷണമാകാം. നല്ല പ്രഭാതഭക്ഷണം ദിവസം മുഴുവന്‍ ഊര്‍ജം നല്‍കും. പ്രഭാതഭക്ഷണത്തില്‍ കൊഴുപ്പു കളഞ്ഞ പാല്‍, ജ്യൂസ് എന്നിവ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ഭക്ഷണം നിയന്ത്രിക്കുന്നത് മാത്രമല്ലാ, സമയത്തിന് ഭക്ഷണം കഴിയ്ക്കുന്നതും പ്രധാനമാണ്. നേരം തെറ്റിയുള്ള ഭക്ഷണവും വണ്ണം കൂട്ടും. എത്ര തിരക്കുണ്ടെങ്കിലും സമയാസമയത്തിന് ഭക്ഷണം കഴിയ്ക്കുന്നത് ആരോഗ്യത്തിന് പ്രധാനമാണ്.
ചെറുനാരങ്ങാനീരും ചൂടുവെള്ളവും കൂട്ടിക്കലര്‍ത്തി കുടിയ്ക്കുന്നത് വണ്ണം കുറയാന്‍ നല്ലതാണ്. പ്രത്യേകിച്ച് വയറു കുറയുവാനും കയ്യിന്റെ തടി കുറയാനും ഇത് നല്ലതാണ്.
മദ്യവും കോള, സോഡ തുടങ്ങിയവയും ഒഴിവാക്കുക. പകരം ധാരാളം വെള്ളം കുടിയ്ക്കാം.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net