സംസ്ഥാനത്ത് ഡ്രൈവിങ്ങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി മോട്ടോര്‍ വാഹന വകുപ്പിലെ മൂന്നംഗ ഉദ്യോഗസ്ഥ സംഘം ബാംഗ്ലൂര്‍ സന്ദര്‍ശിച്ചു. സ്മാര്‍ട്ട് കാര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കുകയാണ് ലക്ഷ്യം. വടകര ആര്‍.ടി.ഒ. രാജീവ് പുത്തലത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബാംഗഌര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റും ഓട്ടോമാറ്റിക് ഡ്രൈവിങ്ങ് ടെസ്റ്റിങ് ട്രാക്കും സന്ദര്‍ശിച്ചു.
എ.ടി.എം. കാര്‍ഡ് രൂപത്തിലുള്ള കാര്‍ഡില്‍ ചിപ്പ് ഘടിപ്പിച്ചാണ് ഇവ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. കാര്‍ഡ് റീഡറിന്റെ സഹായത്തോടെ വാഹന ഉടമയുടെ മുഴുവന്‍ വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പിലെ പരിശോധകര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. മുന്‍പ് അപകടത്തില്‍പെട്ടതിന്റെ ചരിത്രവും അറിയാനാവും. കാര്‍ഡിനുള്ള ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്കുമാര്‍, സനല്‍കുമാര്‍ എന്നിവരും സംഘത്തിലുണ്ട്. ഇവര്‍ വിശദമായ റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കും.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment