യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ അനുജത്തി മര്‍ദിച്ച് പോലീസിലേല്‍പ്പിച്ചു
എടപ്പാള്‍: കുളിമുറിയില്‍ കയറി യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ സഹോദരി കൈകാര്യം ചെയ്തശേഷം പോലീസിലേല്‍പ്പിച്ചു. അരമണിക്കൂറോളം ജനക്കൂട്ടത്തിനുനടുവില്‍ യുവാവിന്റെ ഷര്‍ട്ടില്‍ പിടിച്ചുനിന്ന പെണ്‍കുട്ടി ഹൈവെ പോലീസ് എസ്.ഐക്ക് ഇയാളെ കൈമാറിയശേഷം പരാതിയുമായി ഇവര്‍ക്കൊപ്പം സ്റ്റേഷനിലേക്കുപോയി. തടിച്ചുകൂടിയ ജനങ്ങളും റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും സംസ്ഥാനപാതയില്‍ ഏറെനേരം ഗതാഗതതടസ്സമുണ്ടാക്കി.
എടപ്പാള്‍ - തൃശ്ശൂര്‍ റോഡില്‍ കണ്ണഞ്ചിറയില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ഇവിടെയുള്ള ഒരു വീടിന്റെ പിന്നിലെ കുളിമുറിയില്‍ വീട്ടിലെ മുതിര്‍ന്ന പെണ്‍കുട്ടി കുളിക്കാന്‍ കയറിയസമയത്ത് അതിനുള്ളില്‍ ഒളിച്ചുനിന്ന യുവാവ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ അനുജത്തിയാണ് യുവാവിനെ കൈകാര്യംചെയ്തത്. മുഖത്തടിച്ചും മുട്ടുകാല്‍ കൊണ്ട് തൊഴിച്ചും മര്‍ദനം തുടര്‍ന്നതോടെ അതുവഴി പോയിരുന്ന ജനങ്ങളും വാഹനങ്ങളുമെല്ലാം നിര്‍ത്തി തടിച്ചുകൂടി. മൊബൈല്‍ഫോണില്‍ രംഗംപകര്‍ത്താനും തിരക്കായിരുന്നു. ജനക്കൂട്ടത്തിന് മധ്യത്തിലും കൂസലില്ലാതെ യുവാവിനെ കൈകാര്യം ചെയ്യുന്നത് യുവതി തുടര്‍ന്നു. പരിക്കേറ്റും ഷര്‍ട്ടുകീറിയും നിന്ന യുവാവിനെ സ്ഥലത്തെത്തിയ ഹൈവെ പോലീസിന് യുവതി കൈമാറി.
തുടര്‍ന്ന് യുവതി പോലീസിനൊപ്പം ചങ്ങരംകുളം സ്റ്റേഷനിലേക്ക് പോയി. നെല്ലിശ്ശേരി സ്വദേശിയായ യുവാവിനെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. മാനസിക വിഭ്രാന്തിയുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടയയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ കൈയൊഴിഞ്ഞതിനാല്‍ പിന്നീട് കേസെടുത്തിട്ടുണ്ട്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment