Monday 19 December 2011

[www.keralites.net] ലക്ഷം കോടി ഡോളറിന്‍െറ പരാജയം

 

 'ഒരു യുദ്ധം തുടങ്ങുന്നതിനേക്കാള് പ്രയാസകരമാണ് അത് അവസാനിപ്പിക്കുന്നത്' എന്ന നിരീക്ഷണത്തോടെ പ്രസിഡന്റ് ബറാക് ഒബാമ, ഒമ്പതുവര്ഷം നീണ്ട അമേരിക്കന് സൈനികദൗത്യം ഇറാഖില് അവസാനിച്ചതായി ബുധനാഴ്ച രാത്രി പ്രഖ്യാപിച്ചു. വ്യാഴാഴ്ച അവശേഷിച്ച യാങ്കിപ്പടയും ഇറാഖ് വിട്ടതിന്െറ സൂചനയായി അമേരിക്കന് പതാക ബഗ്ദാദില് താഴ്ത്തുകയും ചെയ്തു. ഇനി, ഇറാഖിസേനയെ പരിശീലിപ്പിക്കാന് മാത്രമായി ഏതാനും പട്ടാള ഉദ്യോഗസ്ഥരേ ബഗ്ദാദില് തങ്ങൂ എന്നും അമേരിക്ക ലോകത്തെ അറിയിച്ചു.അങ്ങനെ, വൈറ്റ്ഹൗസില് പ്രസിഡന്റായി കാലുകുത്തിയ ഉടനെ ഒബാമ നല്കിയ വാഗ്ദാനങ്ങളിലൊന്ന് അദ്ദേഹം നിറവേറ്റിയതായി അവകാശപ്പെടാം. 2003ല് അന്നത്തെ പ്രസിഡന്റ് ജോര്ജ് ഡബ്ള്യു. ബുഷ് ആയിരുന്നല്ളോ ഇറാഖില് ഏകാധിപതി സദ്ദാം ഹുസൈന് കൂട്ടസംഹാരായുധങ്ങള് സമാഹരിച്ചിരിക്കുന്നുവെന്നും ഭീകരസംഘടനയായ അല്ഖാഇദയെ അയാള് സഹായിക്കുന്നുവെന്നും ആരോപിച്ച് 1,70,000 അമേരിക്കന് ഭടന്മാരെയും പുറമെ നാറ്റോ അംഗരാജ്യങ്ങളുടെ സൈനികസംഘങ്ങളെയും ഇറാഖിലേക്ക് അയച്ചത്.അധിനിവേശ സൈന്യം സദ്ദാമിനെയും കൂട്ടാളികളെയും പിടിച്ച് വിചാരണപ്രഹസനം നടത്തി കൊന്നു പ്രതിഷേധിച്ച ഇറാഖികളില് ഒബാമയുടെ കണക്കുപ്രകാരം 60,000 പേരെയും ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോര്ട്ട് പ്രകാരം ഒരു ലക്ഷം പേരെയും മനുഷ്യാവകാശ സംഘടനകളുടെ കണ്ടെത്തലനുസരിച്ച് ആറുലക്ഷം മുതല് പത്തുലക്ഷം വരെ പൗരന്മാരെയും ഒമ്പതു വര്ഷത്തിനുള്ളില് കൊന്നുതള്ളി. നാറ്റോ സേനയില് അമേരിക്കക്കു മാത്രം 4500 സൈനികര് നഷ്ടമായി. ചെലവായ തുകയോ? ഒരു ലക്ഷം കോടി ഡോളര് എന്നാണ് വൈറ്റ്ഹൗസിന്െറ കണക്ക്.
ഭീമമായ ജീവഹാനിയും അനേകായിരം കോടികളുടെ നാശനഷ്ടങ്ങളും ക്ഷണിച്ചുവരുത്തിയ, ലക്ഷം കോടി ചെലവിട്ട സൈനികദൗത്യംകൊണ്ട് ഒടുവില് അമേരിക്ക എന്തു നേടി? സദ്ദാം ഹുസൈന് എന്ന ഏകാധിപതിയില്നിന്ന് ഇറാഖിനെ മോചിപ്പിച്ച് രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചതോ? അവകാശവാദം മുഖവിലക്കെടുത്താല്പോലും ചില്ലിക്കാശ് അമേരിക്കയുടെ ഖജനാവില്നിന്ന് ചെലവിടാതെയും ഒരു ഭടനെപ്പോലും ബലികഴിക്കാതെയും തുനീഷ്യയിലെയും ഈജിപ്തിലെയും ജനങ്ങള് അവരെ അടക്കിഭരിച്ച സ്വേച്ഛാധിപതികളില്നിന്ന് മോചനം നേടിയ വര്ത്തമാനകാല അനുഭവം മുന്നില്വെച്ചാല് ശുദ്ധ മണ്ടത്തമല്ളേ അമേരിക്ക കാണിച്ചത്!ഇറാഖില് സമാധാനവും ജനാധിപത്യവും സഥാപിതമായി എന്ന അവകാശവാദമാകട്ടെ തീര്ത്തും അസംബന്ധമാണുതാനും. ഏകാധിപത്യത്തിലൂടെയാണെങ്കിലും സദ്ദാം ഇറാഖിനെ ഏകീകൃതവും ശക്തവുമാക്കി നിലനിര്ത്തുന്നതില് വലിയ അളവോളം വിജയിച്ചിരുന്നു. ഇപ്പോഴോ? ശിയാക്കളും സുന്നികളും കുര്ദുകളും പരസ്പരം പോരടിക്കുന്ന, രക്തപ്പുഴ ഒഴുകുന്ന, അതീവ ദുര്ബല രാജ്യമായി ഇറാഖ് മാറി. അതിലുപരി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ശത്രുവായി അമേരിക്ക പ്രഖ്യാപിച്ച ഇറാന്െറ സ്വാധീനം മുമ്പെന്നത്തേക്കാളും ഇറാഖില് വര്ധിച്ചു.പ്രധാനമന്ത്രി നൂരി അല് മാലികി ഉള്പ്പെടെയുള്ളവര് ഇറാനെ അവഗണിച്ച് മുന്നോട്ടുനീങ്ങാന് കഴിയാത്ത നിസ്സഹായാവസ്ഥയിലാണ്. അതോടൊപ്പം ആഭ്യന്തരക്കുഴപ്പം അവസാനിക്കുകയോ സമാധാനം പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തിട്ടുമില്ല. കുര്ദിസ്താന് മേഖല ഭരണഘടന അനുവദിച്ച സ്വയംഭരണാധികാരത്തിന്െറ മറവില് സ്വതന്ത്ര രാജ്യത്തെപ്പോലെയാണ് പെരുമാറുന്നത്. ഇറാഖിലെ രണ്ടു കോടി 70 ലക്ഷം ജനങ്ങളില്‍ 40 ശതമാനത്തിനും ലോകപ്രസിദ്ധമായ യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളൊഴുകുന്ന നാട്ടില് ശുദ്ധജലം ലഭിക്കുന്നില്ളെന്നു പറഞ്ഞാല് അമേരിക്ക നടപ്പാക്കിക്കൊണ്ടിരുന്ന 'രാജ്യപുനര്നിര്മാണ പ്രക്രിയ'യുടെ ഫലപ്രാപ്തി ഊഹിക്കാനാവും.2008 പകുതി ആവുമ്പോഴേക്ക്117 ബില്യന് ഡോളറിന്െറ പുനര്നിര്മാണ പ്രവര്ത്തനങ്ങള് അമേരിക്ക പൂര്ത്തീകരിച്ചതായാണ് കണക്കും! എണ്ണസമൃദ്ധിയില് ലോകത്തിന്െറ മുന്നിരയിലുള്ള ഇറാഖിന്െറ തലസ്ഥാനമായ ബഗ്ദാദില്പോലും വൈദ്യുതി വിതരണം കൃത്യമോ കാര്യക്ഷമമോ അല്ളെന്നതാണ് മറ്റൊരു യാഥാര്ഥ്യം. തൊഴിലില്ലായ്മയും പട്ടിണിയുമാവട്ടെ സാര്വത്രികവും. അഴിമതി സകല റെക്കോഡും ഭേദിച്ച് മുന്നേറുന്നു. ഒരന്യരാജ്യത്തിന്െറ പുനര്നിര്മാണത്തിനുവേണ്ടി അമേരിക്ക എന്തിന് വലിയ ഭാരം പേറണം എന്ന് ചിന്തിക്കുന്ന ഉദ്യോഗസ്ഥപ്രമുഖരാണ് പെന്റഗണില് ഇരിക്കുന്നത് എന്നതും അമേരിക്കന് പദ്ധതികള് പാളാന് കാരണമാണ്.
ഇപ്പോള് അമേരിക്ക സ്വന്തം പടയെ ഇറാഖില്നിന്ന് പിന്വലിച്ചതും രാജ്യത്തിന്െറ സ്ഥിതി മെച്ചപ്പെട്ടതുകൊണ്ടോ സമാധാനം സ്ഥാപിതമായതുകൊണ്ടോ അല്ളെന്ന് വ്യക്തമാണ്. ആഭ്യന്തരമായി അമേരിക്ക നേരിടുന്ന കടുത്ത വെല്ലുവിളികളായ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും തദ്ഫലമായി പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭവും കണ്ടില്ളെന്ന് നടിക്കാന് ബറാക് ഒബാമക്കാവില്ല. അടുത്തകാലത്ത് നടന്ന എല്ലാ അഭിപ്രായ വോട്ടെടുപ്പിലും അദ്ദേഹത്തിന്െറ ഗ്രാഫ് കുത്തനെ താഴോട്ടാണ്. ഇങ്ങനെപോയാല് രണ്ടാമൂഴം സ്വപ്നം കാണേണ്ടതില്ല എന്ന മുന്നറിയിപ്പ് അദ്ദേഹത്തിന് കിട്ടിക്കഴിഞ്ഞു.അതുകൊണ്ടാണ് ഭാരമേറിയ ഇറാഖി ദൗത്യം അവസാനിപ്പിക്കാനും അഫ്ഗാനിസ്താനില്നിന്ന് കഴിയുംവേഗം തലയൂരാനും ഒബാമ തീരുമാനിക്കേണ്ടിവന്നിരിക്കുന്നത്. പുറമെ, പടര്ന്നുകയറുന്ന അറബ് വസന്തത്തിന്െറ അലയൊലികള് ഇറാഖിനെ മാത്രം മറികടന്നുപോവും എന്ന് പ്രതീക്ഷിക്കുന്നതും ബുദ്ധിയല്ല. ചുരുക്കത്തില്‍, കഴിഞ്ഞ ദിവസം ബഗ്ദാദില് അമേരിക്കയുടെ ദേശീയ പതാക ഒരു ചരിത്രദൗത്യം നിറവേറ്റിയ സംതൃപ്തിയില് താഴ്ത്തിയതല്ല, അത് പരാജയബോധത്തിന്െറയും അപമാനഭാരത്തിന്െറയും പ്രതീകാത്മകമായ കൊടി താഴ്ത്തലാണ്. ചരിത്രം പാഠംപഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു, മനുഷ്യന് ഒരിക്കലും പഠിക്കുന്നില്ളെങ്കിലും


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment