വാര്യരേ, എനിക്കുവേണ്ടി രണ്ടുദിവസം കിടക്കാമോ -അഴീക്കോട്
പേരാമംഗലം: വേദനയോട് മല്ലിടുമ്പോഴും അഴീക്കോട് സ്വതഃസിദ്ധമായ നര്‍മം കൈവിടുന്നില്ല. അമല ആസ്പത്രിയില്‍ എത്തിയ കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യരോട് തനിക്കു പകരം രണ്ടുദിവസം ആസ്പത്രിയില്‍ കിടക്കാമോ എന്നായിരുന്നു അഴീക്കോടിന്റെ ആദ്യ ചോദ്യം. ഒട്ടേറെ വേദികളില്‍ തന്റെ ശബ്ദവും ശരീരഭാഷയും അവതരിപ്പിച്ച വാര്യര്‍ രണ്ടുദിവസം പകരക്കാരനായി കിടക്കട്ടെ, താന്‍ പുറത്തുപോയി രണ്ട് പ്രസംഗം നടത്തിവരാമെന്നുകൂടി അഴീക്കോട് പറഞ്ഞപ്പോള്‍ മുറിയില്‍ നിന്നവര്‍ക്ക് ചിരിക്കാനായില്ല. അര്‍ബുദവേദനയില്‍ ഞെരിയുമ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള മാഷിന്റെ കഴിവ് ചുറ്റുംനിന്നവരെ അത്ഭുതപ്പെടുത്തി.
അഴീക്കോടിന്റെ രോഗവിവരം തിരക്കി രാവിലെ മുതല്‍തന്നെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ആസ്പത്രിയിലേയ്‌ക്കെത്തി. വീട്ടിലേയ്ക്ക് മാറിയാല്‍ രോഗം പകുതി മാറുമെന്നും അതിനുള്ള കാര്യങ്ങള്‍ ഒരുക്കണമെന്നും അഴീക്കോട് ഡോക്ടര്‍മാരോട് അഭ്യര്‍ഥിച്ചു. എന്നാല്‍, ആസ്പത്രി വിടുന്ന കാര്യങ്ങളില്‍ തീരുമാനമായില്ല.
ബുധനാഴ്ച 11 മണിയോടെ അഴീക്കോടിനെ കാണാനെത്തിയ നടന്‍ സുരേഷ്‌ഗോപി ഇരുപതു മിനിറ്റോളം മാഷുമായി സംസാരിച്ചു. രോഗവിവരം ആരാഞ്ഞ് സുരേഷ്‌ഗോപി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാഷിനുവേണ്ടി പ്രാര്‍ഥിച്ച കാര്യം സ്വകാര്യമായി പറഞ്ഞു. കുറച്ചു കഴിഞ്ഞെത്തിയ മന്ത്രി ശിവകുമാര്‍ ഗുരുവായൂരില്‍നിന്ന് സുരേഷ്‌ഗോപി കൊടുത്തയച്ച പ്രസാദംകൊണ്ടാണ് വന്നത്. പ്രസാദം കഴിച്ച അഴീക്കോട് ചന്ദനം നെറ്റിയില്‍ തൊട്ടു. ഉച്ചയ്ക്ക് ഇഷ്ടവിഭവമായ മീന്‍കറിയും കൂട്ടി ഊണുകഴിച്ചു. കഴിഞ്ഞദിവസം രാത്രി ഗവര്‍ണര്‍ ശങ്കരനാരായണന്‍ സന്ദര്‍ശിച്ചിരുന്നു.
കഥാകൃത്ത് പുനത്തില്‍ കുഞ്ഞബ്ദുള്ള, പി. ചിത്രന്‍ നമ്പൂതിരിപ്പാട്, വൈശാഖന്‍, മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍, എം.എന്‍. കാരശ്ശേരി, ഡോ.സി. രാജേന്ദ്രന്‍, ടി.ആര്‍. ഹാരി, പൗലോസ് മാര്‍ത്തോമ ദ്വിതീയന്‍ കാതോലിക്കബാവ, കവി പി. കുഞ്ഞിരാമന്‍ നായരുടെ മക്കളായ രവീന്ദ്രനാഥന്‍ നായര്‍, രാധ എന്നിവരും അഴീക്കോടിനെ സന്ദര്‍ശിക്കാനെത്തിയിരുന്നു.
കെ.പി. രാജേന്ദ്രനും വൈശാഖനും ടി.ആര്‍. ഹാരിയും മാഷിന് മണപ്പുറം സംസ്‌കൃതി അവാര്‍ഡ് പ്രഖ്യാപിച്ച കാര്യം അറിയിച്ചു. ആര്‍ച്ച് ബിഷപ്പ് ക്ലിമീസ് മെത്രാപ്പോലീത്ത, ബെന്നി ബെഹനാന്‍, പി.എ. മാധവന്‍ എം.എല്‍.എ., ഡി.സി.സി. പ്രസിഡന്‍റ് വി. ബാലറാം എന്നിവരും അഴീക്കോടിനെ സന്ദര്‍ശിച്ചു.

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment