Monday 7 November 2011

[www.keralites.net] മനോരമയുടെ എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍, ഏഷ്യാനെറ്റിന രക്ഷിക്കാന്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും പൃഥ്വിരാജും ഒരുമിച്ച്

 

Fun & Info @ Keralites.net

മലയാള എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളുടെ ഗണത്തിലേക്ക് മലയാള മനോരമ കുടുംബത്തില്‍ നിന്ന് പുതിയൊരു ചാനലുകൂടി എത്തുന്നു. മനോരമയുടെ മഴവില്‍ മനോരമ. ഏഷ്യാനെറ്റും സൂര്യ ടിവിയും അടക്കിവച്ചിരിക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ കുത്തക തകര്‍ക്കാനാണ് മഴവില്ലിന്റെ വരവ്. അതിനാല്‍ തന്നെ ഈ ഭീഷണി മുന്നില്‍ കണ്ട് വന്‍ പദ്ധതികളാണ് ഏഷ്യാനെറ്റും സൂര്യയും അണിയറയില്‍ തയാറാക്കുന്നത്.

ഏഷ്യാനെറ്റ് വമ്പന്‍ ഗെയിം ഷോയുമായി കാണികളെ ആകര്‍ഷിക്കാനെത്തുകയാണ്. അവതാരകരായി മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ് എന്നിവരാണ് എത്തുകയെന്നും സൂചന. സുരേഷിന്റെയും പൃഥ്വിയുടെയും കാര്യം ഏതാണ്ട് ഉറപ്പാണെന്നും മമ്മൂട്ടിയോ മോഹന്‍ലാലോ ആകും മൂന്നാമത്തെ അവതാരകനുമെന്നാണ് സൂചന. 'കോന്‍ ബനേഗാ ക്രോര്‍പതി' മോഡല്‍ പ്രോഗ്രാമാണ് ഇത്. കോടികള്‍ സമ്മാനമായി നല്‍കുന്ന ഗെയിംഷോ.

പുതിയ ഗെയിംഷോയുടെ ആശയം ജോണ്‍ ബ്രിട്ടാസിന്റേതാണ്. പ്രോഗ്രാമിന്റെ പെര്‍ഫെക്ഷനായി എത്ര പണം ചെലവഴിക്കാനും ചാനല്‍ തയ്യാറായിട്ടുണ്ട്. സാമൂഹികപ്രാധാന്യമുള്ള ചോദ്യങ്ങളാണ് ഗെയിംഷോയില്‍ ഉള്‍പ്പെടുത്തുക. ഇന്ത്യയില്‍ ഇതുവരെ ഒരു ചാനലും നല്‍കിയിട്ടില്ലാത്തത്ര വലിയ സമ്മാനത്തുകയായിരിക്കും ഈ ഗെയിംഷോയുടെ മറ്റൊരു ആകര്‍ഷണ ഘടകം. സൂര്യ ടിവിയില്‍ മുകേഷ് അവതരിപ്പിക്കുന്ന ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന ഷോ വന്‍ ഹിറ്റാണ്.

ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയാ ഐഡിയ സ്റ്റാര്‍ സിംഗര്‍ കഴിഞ്ഞ സീസണുകളിലേതുപോലെ അങ്ങ് ഏശുന്നുമില്ല. കൂടാതെ മനോരമ ചാനലിന്റെ വരവും. ഇതെല്ലാം കൂടിയായപ്പോള്‍ എന്തെങ്കിലും പുതിയ പ്രോഗ്രാമുകള്‍ ചെയ്താലേ രക്ഷയുള്ളൂവെന്ന് ഏഷ്യാനെറ്റിന് വ്യക്തമായി മനസിലായി. അതിനാലാണ് പുതിയ ഷോയുമായി രംഗത്തെത്താന്‍ ശ്രമിക്കുന്നത്.

ഷോയുടെ പേരും മറ്റുകാര്യങ്ങളും ഉടന്‍ തീരുമാനിക്കും. ഇതിന് മുന്‍പ് ഇന്ത്യന്‍ റുപ്പിയെന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി പൃഥ്വി ഗെയിം ഷോ അവതരിപ്പിച്ചിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment