Sunday 9 October 2011

[www.keralites.net] കറന്‍സിനോട്ടില്‍ എഴുതുന്നത് സര്‍ക്കാര്‍ വിലക്കി

 

കറന്‍സിനോട്ടുകളില്‍ എഴുതിയും പടംവരച്ചും കലാവിരുത് പ്രകടിപ്പിക്കുന്നവര്‍ ജാഗ്രതൈ. ഇതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നു. നോട്ടുകളില്‍ എഴുതുന്നത് റിസര്‍വ്ബാങ്ക് നേരത്തെതന്നെ വിലക്കിയിരുന്നു. എന്നിട്ടും ഇത് വ്യാപകമായി കണ്ടുവരുന്നതിന്റെ പശ്ചാത്തലത്തില്‍ ധനകാര്യവകുപ്പാണ് നോട്ടുകളില്‍ എഴുതുന്നത് തടഞ്ഞ് ഉത്തരവിറക്കിയത്.

കറന്‍സിനോട്ടിന്റെ വാട്ടര്‍മാര്‍ക്ക് രേഖപ്പെടുത്തിയ വെളുത്തഭാഗത്തെഴുതുന്നത് വിലക്കിയാണ് ധനകാര്യവകുപ്പ് അഡീഷണല്‍സെക്രട്ടറി എം.ചന്ദ്രദാസ് എല്ലാ സര്‍ക്കാര്‍വകുപ്പുകള്‍ക്കും ഉത്തരവ് അയച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍, കോര്‍പറേഷനുകള്‍, പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങള്‍, സഹകരണസൊസൈറ്റികള്‍ എന്നിവയ്ക്കും നിര്‍ദേശം ബാധകമാണ്.

ക്ലീന്‍നോട്ട് പോളിസിയുടെ ഭാഗമായി റിസര്‍വ്ബാങ്ക് 2001ല്‍ എല്ലാ കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്കും കറന്‍സിയില്‍ എഴുതുന്നതിനെതിരെ അറിയിപ്പ് നല്‍കിയിരുന്നു. 2007ല്‍ പൊതുജനങ്ങളെ ഇക്കാര്യമറിയിച്ച് പത്രക്കുറിപ്പും ഇറക്കി. എന്നാല്‍, നിയമപരമായി ഇത് തടയാന്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരുകളാണെന്നതിനാല്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ റിസര്‍വ്ബാങ്കിന് കഴിഞ്ഞിരുന്നുള്ളൂ.

റിസര്‍വ്ബാങ്ക് നിര്‍ദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം തോട്ടക്കരയിലെ ടി.പി.പ്രദീപ്കുമാര്‍ ധനകാര്യസെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment