Tuesday 20 September 2011

[www.keralites.net] ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍

 

തൃശൂര്‍: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി ഗവ. എല്‍പി സ്‌കൂള്‍ അധ്യാപകന്‍ ചൊവ്വന്നൂര്‍ കരിപ്പറമ്പില്‍ സുദാസിനെ (48)യാണ്‌ പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 16ന്‌ ഉച്ചഭക്ഷണസമയത്ത് ക്ലാസിലെ മറ്റ് കുട്ടികള്‍ പുറത്തുപോയ സമയത്തായിരുന്നു അദ്ധ്യാപകന്റെ പീഡനം. ശാരീരികാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നുള്ള പരിശോധനയില്‍ കുട്ടി സംഭവം വെളിപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വടക്കാഞ്ചേരി താലൂക്ക് ആസ്പത്രിയിലും തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പെണ്‍കുട്ടിയെ ചികിത്സയ്ക്ക് വിധേയമാക്കി. എന്നാല്‍ സ്ക്കൂള്‍ അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. മണിയടിച്ചപ്പോള്‍ ക്ലാസില്‍ കയറാനായി വിദ്യാര്‍ത്ഥിനിയെ തല്ലുക മാത്രമാണ് ഉണ്ടായതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. വര്‍ഷങ്ങളായി ഈ സ്‌കൂളിലെ അദ്ധ്യാപകനായ സുദാസിനെക്കുറിച്ച് ഇതുവരെ പരാതികളൊന്നും ഉണ്ടായിട്ടില്ലെന്ന് മറ്റ് അദ്ധ്യാപകര്‍ വ്യക്തമാക്കി.
 
English Summery
Trissur: Teacher arrested in a case of sexual abuse of first standard student of Erumeli Govt. L.P school. The accused Sudas (48) and school authorities denied the issue and says that he only punished the girl for not entering class after interval.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment