ഞങ്ങളിലാരാ സുന്ദരി?
തൃശ്ശൂര്‍: നിരനിരയായി 65 സുന്ദരിമാര്‍ റാംപില്‍ അണിനിരന്നപ്പോള്‍ വിധികര്‍ത്താക്കളായെത്തിയവരുടെ മനസ്സ് ഒരു നിമിഷം സംശയിച്ചു, സുന്ദരിപ്പട്ടം ആര്‍ക്കു നല്‍കും? ആരെ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കും? മത്സരരംഗത്തുണ്ടായിരുന്ന 64 പേരെ പിന്തള്ളിക്കൊണ്ട് പൂമലയിലെ ഹോള്‍സ്റ്റെയിന്‍ ഫ്രീസനെ സൗന്ദര്യറാണിയായി തിരഞ്ഞെടുത്തു. റാംപില്‍ നില്‍ക്കുകയായിരുന്ന ഹോള്‍സ്റ്റെയിന്‍ ആയിരുന്നു പിന്നീട് താരം. വിധികര്‍ത്താക്കള്‍ റാണിപ്പട്ടം ചാര്‍ത്തി ആദരിച്ചു.
പൂമല ഡാമിനു സമീപം ക്ഷീരസംഗമത്തോടനുബന്ധിച്ച് നടന്ന കന്നുകാലി പ്രദര്‍ശനത്തിലാണ് സൗന്ദര്യറാണിയെ തിരഞ്ഞെടുക്കുന്ന മത്സരം നടന്നത്. പൂമല എം.എം. ജെയിംസിന്റേതാണ് ഹോള്‍സ്റ്റെയിന്‍ ഫ്രീസന്‍ പശു. 21 ലിറ്റര്‍ പാല്‍ നല്‍കും.
കന്നുകാലി പ്രദര്‍ശനത്തില്‍ കറവപ്പശുക്കള്‍, കിടാരികള്‍, കന്നുകുട്ടികള്‍, എരുമകള്‍ എന്നീ വിഭാഗങ്ങളുണ്ടായിരുന്നു. പ്രതിരോധ കുത്തിവയ്പ് നല്‍കിയ ഉരുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം പ്രോത്സാഹനസമ്മാനമായി സൗജന്യ കാലിത്തീറ്റയും നല്‍കി.
ക്ഷീരസംഗമത്തോടനുബന്ധിച്ച് ക്ഷീരവികസന സെമിനാര്‍, ഗവ്യജാലകം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ഉപന്യാസ മത്സരം, പൊതുസമ്മേളനം എന്നിവ നടന്നു.പുഴയ്ക്കല്‍ ക്ഷീരവികസന ഓഫീസര്‍ വി. ശ്രീജ, ക്ഷീര വികസനവകുപ്പ് അസി. ഡയറക്ടര്‍ റാഫി പോള്‍, ഓഫീസര്‍മാരായ കെ.കെ. നന്ദന്‍, പി.എം. സുഷമ, ഡെപ്യൂട്ടി ഡയറക്ടര്‍ സൈമണ്‍ ക്രിസ്റ്റി പാറമേല്‍ എന്നിവര്‍ ഇതിന് നേതൃത്വം നല്‍കി.
"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___