വിഷംപുരണ്ട ഭക്ഷണത്തില്‍നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൈത്താങ്ങുമായി ദേശാഭിമാനിയും മലബാര്‍ ഗോള്‍ഡും ചേര്‍ന്നുള്ള ജൈവകൃഷി പ്രോത്സാഹന പദ്ധതി– കേരളം വിളയട്ടെ. തലമുറകളെത്തന്നെ രോഗാതുരമാക്കുംവിധം ഭക്ഷണത്തില്‍ കീടനാശിനി കലരുന്ന ഗൌരവതരമായ അവസ്ഥയാണ് ഇന്നുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വിഷമയമായ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുക മാത്രമാണ് ഇതിനുള്ള ക്രിയാത്മകപരിഹാരം. ഒപ്പം ലഭ്യമായ സ്ഥലങ്ങളില്‍ ഒറ്റയ്ക്കോ കൂട്ടായോ ജൈവകൃഷി തുടങ്ങുന്നവര്‍ക്കും ബദല്‍ കാര്‍ഷികരീതികള്‍ക്ക് മുന്‍കൈയെടുക്കുന്നവര്‍ക്കുമുള്ള പ്രോത്സാഹനവും. ജനങ്ങളില്‍ ജൈവകൃഷിയോട് ആഭിമുഖ്യം വളര്‍ത്തി ഓരോ കുടുംബവും തങ്ങള്‍ക്കാവശ്യമായ കുറച്ച് ഭക്ഷ്യവസ്തുക്കളെങ്കിലും സ്വയം ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പരിപാടിയുടെ ആദ്യഘട്ടത്തില്‍ അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തും.
www.keralites.net
Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment