FWD:
Fire Force മേധാവിസ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ തെറിപ്പിച്ചത് Flat Mafia യെ സഹായിക്കാന്‍. Flat ഉടമകളില്‍നിന്ന് കോടികള്‍ കൈപ്പറ്റിയതിനുള്ള പ്രത്യുപകാരമായാണ് ജേക്കബ് തോമസിനെ തരംതാഴ്ത്തുന്നതരത്തില്‍ സ്ഥാനമാറ്റം. ഫ്ളാറ്റ് മാഫിയയുടെ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതായിരുന്നു ഫയര്‍ഫോഴ്സ് മേധാവിയായി ജേക്കബ് തോമസ് സ്ഥാനമേറ്റപ്പോള്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍. നിലവിലുള്ള ഫ്ളാറ്റ് സമുച്ചയങ്ങളും നിര്‍മാണത്തിലിരിക്കുന്നവയും ഫയര്‍ഫോഴ്സിന്റെ നിബന്ധനകള്‍ പാലിച്ചിരുന്നില്ല. ഇതിനെതിരെ ജേക്കബ് തോമസ് ശക്തമായ നിലപാടെടുത്തു. ഇതിന്റെ പകപോക്കല്‍കൂടിയാണ് തരംതാഴ്ത്തുന്നതരത്തില്‍ സ്ഥാനം തെറിപ്പിച്ചുള്ള സര്‍ക്കാര്‍നടപടി.
ADGP യായിരുന്ന അനില്‍കാന്ത് ഇരുന്ന പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ M D യായാണ് DGP ജേക്കബ് തോമസിനെ മാറ്റിനിയമിച്ചത്. അനില്‍കാന്തിനെ ഫയര്‍ഫോഴ്സ് മേധാവിയാക്കി. പത്തും പതിനഞ്ചും നിലകളുള്ള ഫ്ളാറ്റുകളില്‍ തീപിടിത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാല്‍ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയായിരുന്നു ഫ്ളാറ്റ് മാഫിയയുടെ നിര്‍മാണപ്രവര്‍ത്തനം. ഫയര്‍ഫോഴ്സ് മേധാവിയായി സ്ഥാനമേറ്റ ജേക്കബ് തോമസിന്റെ ഇടപെടല്‍ ഇതിന് തടസ്സമായതോടെയാണ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി അദ്ദേഹത്തെ തെറിപ്പിച്ചത്. നേരത്തെ വിജിലന്‍സ് ADGP യായിരുന്നപ്പോള്‍ ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെയും പാറ്റൂര്‍ ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെയും ജേക്കബ് തോമസ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു......
www.keralites.net |
Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment