Wednesday 9 April 2014

[www.keralites.net] തെരഞ്ഞെടുപ്പ്‌ ആവേശം അണപൊട്ടി; സൗദിയില്‍ മലയാള ികള്‍ക്ക്‌ പണി പ ോയി

 

തെരഞ്ഞെടുപ്പ്‌ ആവേശം അണപൊട്ടി; സൗദിയില്‍ മലയാളികള്‍ക്ക്‌ പണി പോയി

 

സക്കാക: നാട്ടിലെ തെരഞ്ഞെടുപ്പു പോരാട്ടത്തിന്റെ അലയൊലിയില്‍ ആവേശംപൂണ്ട്‌ സൗദിയില്‍ തമ്മിലടിച്ച മലയാളികളില്‍ ഒരാള്‍ക്കു ജോലിനഷ്‌ടം, അപരനു ജയില്‍വാസം!

കൊടുങ്ങല്ലൂര്‍ സ്വദേശിയും കോണ്‍ഗ്രസ്‌ അനുഭാവിയുമായ രവികുമാറും വടകര സ്വദേശിയും സി.പി.എമ്മുകാരനുമായ മുജീബുമാണ്‌ തെരഞ്ഞെടുപ്പു പോരിന്റെ പേരില്‍ കുടുങ്ങിയത്‌. സൗദിയിലെ സക്കാകയില്‍നിന്ന്‌ 30 കിലോമീറ്റര്‍ അകലെ രഹ്‌മാനിയയിലെ തൊഴിലാളികളായിരുന്നു ഇരുവരും. സൗദി ടെലിഫോണ്‍സിന്റെ കേബിള്‍ ഇടുന്ന ജോലിക്കിടെയായിരുന്നു കൈയാങ്കളി.

ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ സ്വന്തം പാര്‍ട്ടികള്‍ക്കായി ഫേസ്‌ബുക്കിലൂടെയും മറ്റും പരസ്‌പരം ആക്ഷേപം ഉന്നയിച്ച്‌ ഇരുവരും വാഗ്വാദം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ജോലിസ്‌ഥലത്ത്‌ പരസ്‌പരം ഏറ്റുമുട്ടിയശേഷം മുജീബിനെ യന്ത്രസഹായത്തോടെ മണ്ണിട്ടുമൂടാന്‍ രവി ശ്രമിച്ചതോടെയാണ്‌ രംഗം വഷളായത്‌.

സംഭവസ്‌ഥലത്തെത്തി ഇരുവരെയും കസ്‌റ്റഡിയിലെടുത്ത പോലീസ്‌ സ്‌പോണ്‍സര്‍മാരെ വിളിച്ചു വരുത്തിയതോടെ കുരുക്കുമുറുകി. ഇഖാമ (താമസാനുമതി രേഖ) പരിശോധിച്ചപ്പോള്‍ രവി സ്‌പോണ്‍സര്‍ മാറിയാണു ജോലി ചെയ്യുന്നതെന്നു വ്യക്‌തമായി.

സ്വതന്ത്രമായി ജോലി ചെയ്യാന്‍ രവിയെ അനുവദിച്ചതിന്‌ വന്‍തുക പിഴ നല്‍കണമെന്നു ഭയന്ന്‌ സ്‌പോണ്‍സര്‍ രവിയെ തള്ളിപ്പറഞ്ഞു. എക്‌സിറ്റ്‌ അടിച്ച പാസ്‌പോര്‍ട്ട്‌ ഇദ്ദേഹം പോലീസിനു കൈമാറിയതോടെ രവിയുടെ സൗദിജീവിതത്തിനു കലാശക്കൊട്ടായി. മുജീബിനു രണ്ടുനാള്‍ കൂടി ജയിലില്‍ കഴിയേണ്ടി വരും. മോശമായ ഫേസ്‌ബുക്ക്‌ പോസ്‌റ്റുകളുടെ പേരില്‍ മുജീബിനെതിരേ കൂടുതല്‍ നടപടിക്കും സാധ്യതയുണ്ട്‌.

- See more at: http://www.mangalam.com/print-edition/india/169051#sthash.Vz8HpzjP.dpuf

 

 

 

Abdul Jaleel
Office Manager


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment