Wednesday 9 April 2014

[www.keralites.net] പ്രകൃതി എന്തുകെ ാണ്ടാണ്‌ വൃഷണങ് ങളെ ശരീരത്തിന്റ െ പുറത്ത്‌ സൂക്ഷ ിച്ചിരിക്കുന്നത ്‌

 

ചൂടില്‍ നിന്നും വൃഷണങ്ങളെ സംരക്ഷിക്കുവാനായി പ്രകൃതി നിശ്‌ചയിച്ച ഉപായമാണ്‌ വൃഷണങ്ങള്‍ പുറത്ത്‌ സ്‌ഥിതിചെയ്യുക എന്നത്‌. അന്തരീക്ഷത്തിലെ ഊഷ്‌മാവ്‌ ഉയരുമ്പോള്‍ വൃഷണസഞ്ചികള്‍ അയഞ്ഞ്‌ ശരീരത്തില്‍ നിന്നും അകന്ന്‌ സ്‌ഥിതി ചെയ്യും. അമിത ചൂടും വന്ധ്യതയും പ്രകൃതി എന്തുകൊണ്ടാണ്‌ വൃഷണങ്ങളെ ശരീരത്തിന്റെ പുറത്ത്‌ സൂക്ഷിച്ചിരിക്കുന്നത്‌ എന്നത്‌ ജീവ ശാസ്‌ത്രത്തിലെ കൗതുകകരമായ ഒരു നിരീക്ഷണമാണ്‌. പ്രത്യുത്‌പാദനത്തിന്‌ ആവശ്യമായ അണുക്കള്‍ക്ക്‌ അനുയോജ്യമായ (spermatozoa) ശരീരോഷ്‌മാവ്‌ 94 ഡിഗ്രിഫാരന്‍ഹീറ്റ്‌ ആണ്‌. എന്നാല്‍ മനുഷ്യശരീരത്തിന്റെ ഉള്ളിലെ ചൂട്‌ 97 ഡിഗ്രി ഫാരന്‍ഹീറ്റിനും 98 ഡിഗ്രി ഫാരന്‍ഹീറ്റിനും ഇടയ്‌ക്കാണ്‌. ഈ ചൂടില്‍ നിന്നും വൃഷണങ്ങളെ സംരക്ഷിക്കുവാനായി പ്രകൃതി നിശ്‌ചയിച്ച ഉപായമാണ്‌ വൃഷണങ്ങള്‍ പുറത്ത്‌ സ്‌ഥിതിചെയ്യുക എന്നത്‌. അന്തരീക്ഷത്തിലെ ഊഷ്‌മാവ്‌ ഉയരുമ്പോള്‍ വൃഷണസഞ്ചികള്‍ അയഞ്ഞ്‌ ശരീരത്തില്‍ നിന്നും അകന്ന്‌ സ്‌ഥിതി ചെയ്യും. അന്തരീക്ഷത്തിലെ ഊഷ്‌മാവ്‌ താഴുമ്പോള്‍ വൃഷണസഞ്ചി ചുരുങ്ങി വൃഷണങ്ങള്‍ ശരീരത്തോട്‌ ഒട്ടിച്ചേര്‍ന്നും കിടക്കും. വൃഷണ സഞ്ചിയിലെ ഈ എയര്‍കണ്ടീഷനിംഗ്‌ സംവിധാനത്തിന്റെ പിന്നില്‍ ക്രിമാസ്‌റ്ററിക്‌ പേശികളുടെ സങ്കോചവും വികാസവുമാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പരിധിവരെ പുറത്തെ ചൂടോ തണുപ്പോ ശുക്ലാണുക്കളുടെ ഉത്‌പാദനത്തെ ബാധിക്കാതിരിക്കാനുള്ള സംവിധാനം ശരീരത്തിനുള്ളില്‍ തന്നെയുണ്ട്‌. പക്ഷേ അമിതമായ ചൂട്‌ തുടര്‍ച്ചയായി വൃഷണത്തില്‍ നേരിട്ട്‌ അടിക്കുന്നതും ഇറുകിയ അടിവസ്‌ത്രങ്ങള്‍ ധരിച്ച്‌ ശരീരത്തിന്റെ സ്വാഭാവിക സംവിധാനത്തെ തടസപ്പെടുത്തുന്നതും ശുക്ലാണുക്കളുടെ ഉത്‌പാദനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്‌. എന്നാല്‍ ശുക്ലത്തിന്റെ അളവില്‍ കുറവ്‌ ഉണ്ടാകാന്‍ സാധ്യതയില്ല. ശുക്ലാണുക്കളുടെ എണ്ണത്തിലോ ഗുണമേന്മയിലോ കുറവ്‌ വരാം. അതിനാല്‍ വന്ധ്യതയ്‌ക്കുള്ള വിദൂര സാധ്യത തള്ളിക്കളയാനാവില്ല.

 

 

 

Abdul Jaleel
Office Manager


 

 : 00966 (1) 2116891
 : www.alrajhibank.com.sa

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment