Wednesday 9 April 2014

[www.keralites.net] തൃപ്രയാർ തേവർ പുഴ ക ടന്നു

 


 
ഇരുകരകളിലും കൈകൂപ്പി നിന്നിരുന്ന ഭക്തരുടെ രാമനാമ ജപങ്ങള്‍ക്കിടയില്‍ സ്വന്തം പള്ളിയോടത്തില്‍ തേവര്‍ പുഴ കടന്നു. ആഹ്ലാദവും സങ്കടവും കണ്ണീരണിഞ്ഞ ബുധനാഴ്ചയിലെ സന്ധ്യയിലായിരുന്നു തേവരുടെ യാത്ര. പടിഞ്ഞാറെ കരയിലെ ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കിയാണ് തേവര്‍ കിഴക്കേ കരയിലെ ഗ്രാമപ്രദക്ഷിണത്തിന് പുറപ്പെട്ടത്.
സന്ധ്യയ്ക്ക് നിയമവെടിക്കുശേഷമായിരുന്നു തേവര്‍ യാത്ര പുറപ്പെട്ടത്. ക്ഷേത്രക്കടവില്‍ തയ്യാറായിനിന്നിരുന്ന പള്ളിയോടത്തില്‍ സ്ഥാപിച്ച ചേങ്ങിലയില്‍ തൃക്കോല്‍ശാന്തി പത്മനാഭന്‍ എമ്പ്രാന്തിരി തേവരുടെ തിടമ്പെഴുന്നള്ളിച്ചുവെച്ചു. ഇരുകരകളിലും ശംഖനാദം നിലയ്ക്കാതെ മുഴങ്ങിയപ്പോള്‍ കുടശാന്തി പള്ളിയോടം തുഴഞ്ഞു. ഭക്തരുടെ രാമനാമജപം ഇതോടെ ഉച്ചത്തിലായി. തേവര്‍ യാത്രയാകുന്നതിന്റെ വേദനയിലായ പടിഞ്ഞാറെ കരയിലെ രാമനാമത്തിന് സങ്കടത്തിന്റെ ഗദ്ഗദമായിരുന്നു. കിഴക്കേക്കരയാവട്ടെ ആഹ്ലാദക്കണ്ണീരിലും.
കിഴക്കേ കടവില്‍ പള്ളിയോടമടുത്തപ്പോള്‍ കര്‍പ്പൂരദീപങ്ങളും ചിരാതുകളും തേവരെ വരവേറ്റു. ലാത്തിരിയും പൂത്തിരിയും പടക്കവും തേവര്‍ക്കുള്ള ആദരവായി. മണ്ഡപത്തിലെ ഇറക്കിപ്പൂജയ്ക്കുശേഷം ആമലത്ത് തറവാട്ടുകാരുടെ പറ സ്വീകരിച്ച് തേവര്‍ കിഴക്കേനട പൂരത്തില്‍ എഴുന്നള്ളി. തുടര്‍ന്ന് തേവരുടെ കിഴക്കേനടയിലെ ഗ്രാമപ്രദക്ഷിണമാരംഭിച്ചു.
 

 Mukesh      
+91 9400322866

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment