
നോമ്പുകാല പ്രാര്‍ഥനാ പുണ്യത്തിനായി കനകമല മാര്‍ത്തോമാ കുരിശുമുടിയിലേക്ക് വിശ്വാസികളുടെ മഹാതീര്‍ഥാടനം ഞായറാഴ്ച നടക്കും. വൈകീട്ട് 5ന് കനകമല അടിവാരപ്പള്ളിയങ്കണത്തിലെ പൊതുസമ്മേളനത്തില്‍ തൃശ്ശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മഹാ തീര്‍ഥാടനം ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനാകും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യസന്ദേശം നല്‍കും. മാര്‍ ജെയിംസ് പഴയാറ്റില്‍ അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി കെ. ബാബു, ബി.ഡി. ദേവസ്സി എം.എല്‍.എ. എന്നിവര്‍ സംസാരിക്കും. 6ന് കുരിശുമുടിയിലേക്ക് പരിഹാരപ്രദക്ഷിണം ആരംഭിക്കും. 7ന് കുരിശുമുടിയില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി ഉണ്ടാകും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കനകമല പള്ളി വികാരി ഫാ. ജോണ്‍ കവലക്കാട്ട്, അസി. വികാരി ഫാ. ബിനീഷ് മാങ്കുടിയില്‍, തീര്‍ഥാടന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡേവിസ് വെളിയന്‍ എന്നിവര്‍ അറിയിച്ചു. 18ന് ദുഃഖവെള്ളി ദിനത്തില്‍ പാപപരിഹാര കുരിശുമുടി പദയാത്ര നടക്കും. വൈകീട്ട് 5ന് താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമീജിയസ് ഇഞ്ചനാനിയല്‍ പദയാത്ര നയിക്കും.
Mukesh
+91 9400322866
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___