Wednesday, 23 April 2014

[www.keralites.net] ഒരു ഉമ്മം ചോതിച്ച ക ഥ

 

സ്വന്തം ഭാര്യയോടെന്നപോലെ ഞാനവളോട് ഒരു ഉമ്മം ചോദിച്ചു.    പീ... പീ... പി.. എന്നൊരു ശബ്ദം കേട്ടതോടെ  ഒരു രൂപ കു‌ടി ഇട്ടു ആ കോയിൻ ബോക്സിൽ. എന്നിട്ടും അവിടോന്നൊരു മറുപടിയുമില്ല.

ഞാൻ പിന്നെയും ചോദിച്ചു "നീ അവിടെ ഉണ്ടോ...?"  ഒരനക്കവും ഇല്ല.! അവൾ ഫോണ്‍ വെച്ചെന്നു തോനുന്നു. ഞാൻ ഒന്നു കൂടി ആലോചിച്ചു "ഇനിയും വിളിക്കണോ... അല്ലെങ്ങിൽ വേണ്ട ചിലപ്പോ അവളുടെ വാപ്പ വന്നുകാണും"  അത്യാവശ്യത്തിനു മാത്രം വിളിക്കാൻ പറഞ്ഞു അവൾ എന്റെ അമ്മായിയുടെ മോളുടെ കയ്യിൽ കൊടുത്തതായിരുന്നു ആ നമ്പർ. മാസം മൂന്നായി അവളുടെ ശബ്തം ഒന്നുകേട്ടിട്ട്. സഗികെട്ടു വിളിച്ചുപോയതാ അപ്പൊ.

അത്രേം നേരം എന്നെ നോക്കി ച്ചിരിച്ചു കൊണ്ടിരുന്ന ആ കടക്കാരന്റെ നോക്കി ഒന്നും സംഭവിക്കാത്ത ഭാവത്തിൽ  ഞാൻ അവിടുന്നും ഇറങ്ങി.


അവളെ ഞാൻ ആദ്യമായി കാണുന്നത് എന്റെ മാമ്മാന്റെ കല്യാണത്തിന് പോയപ്പോഴാണ്.

അന്നു എനിക്ക് ധാരാളം വളർത്തു മൃഗങ്ങളുണ്ട്. ഷെയർ കൊടുകേണ്ടി വരുന്നത് കൊണ്ട് ഉമ്മാനെ ഈ ബിസിനസ്സിൽ കൂട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ അവറ്റങ്ങൽകുള്ള   പുല്ലും വെള്ളവും ഞാൻ തന്നെയാ കൊടുത്തിരുന്നത്. ഒരു ദിവസ്സം പോലും മാറി നിൽക്കാൻ പറ്റാത്ത അവസ്ഥ. എന്നിട്ടും ഞാൻ ആ കല്യാണത്തിന് പോയത് ഉമ്മാന്റെ ഒറ്റ നിർബന്ധം കൊണ്ടാണ്.

മാമാന്റെ വീടിന്റെ തോട്ടപ്പുരതാണ് അവളുടെ വീട്. അവളെ കണ്ടതുമുതൽ മാമാക്ക് ഒരു ഞാനൊരു ശല്ല്യമായി തുടങ്ങി എന്നറിഞ്ഞ പത്താം ദിവസ്സം വരെ ഞാനവിടെ നിന്നു.  ആ പത്തു ദിവസ്സത്തിനുള്ളിൽ തന്നെ ഞാൻ അവളെ ചാലാക്കിയിരുന്നു.


ആ വെള്ള പെയിന്റടിച്ച അവളുടെ വീടിന്റെ ജനാലയിലൂടെ ഒരുപാട് പ്ലെയിങ്ങ്കിസ്സുകൾ പറന്നിട്ടുണ്ട് എന്റെ നേർക്ക്. എന്റെ മാമ പിടിക്കും വരെ അത് ഞാൻ തിരിച്ചയച്ചിരുന്നു.   ഒടുവിൽ പറയാതെ പോയെന്ന അവളുടെ പരിഭവത്തിനു മുമ്പിൽ എനിക്കുണ്ടായ ഒരേ ഒരു മാർഗം പതിനാലു കിലോമീറ്റെർ സൈക്കിൾ ചവിട്ടുക എന്നത് മാത്രമായിരുന്നു. അന്ന് പോയി ഒരു റ്റാറ്റയും കൊടുത്ത് ഞാൻ വന്നു.

പിന്നീട് അവളുടെ ശബ്തം ഞാനൊന്ന് കേൾക്കുന്നത് അന്ന് ഫോണ്‍ വിളിച്ചപ്പോഴായിരുന്നു.  അന്നും ഒരു സാധാരണ ദിവസ്സമായെ ഞാനപ്പോ കരുതിരുന്നോള്ളൂ. വൈകുന്നേരം ഞാൻ വീട്ടിൽ വന്നപ്പോൾ അവിടെ മാമ്മയും അമ്മായിയും വന്നിരിക്കുന്നു. എന്നെ വാപ്പ തല്ലാൻ ഓടിക്കുന്നതിനുള്ളിൽ തന്നെ അവർ കാര്യം പറഞ്ഞു. 


"ഞാൻ ലവ്ട് സ്പീക്കർ ഇട്ടുനിന്ന അവളുടെ വപ്പാനോടാണ് മുത്തം ചോദിച്ചദെന്നുഅവളുടെ വാപ്പ  ആ മുത്തം മൂർച്ചയുള്ള അവളുടെ വീട്ടിലെ വാക്കതിയിൽ വെച്ച് എടുത്തെങ്ങിലും നാട്ടുകാർ പിടിച്ചു മാറ്റി. അന്ന് അവൾക്കും കൊണ്ട് നല്ല ചുട്ട അടി.


അന്ന് വാപ്പ എന്നെ ആ പറമ്പ് മുഴുവനും ഇട്ടോടിചെങ്ങിലും കൈ തണ്ടയിൽ വീണ ഒരു വടു ഒഴികെ മറ്റൊന്നും എനിക്ക് കിട്ടിയില്ല. പിന്നീടാണ് ആ ഞെട്ടിക്കുന്ന സത്യം ഞാനറിഞ്ഞത് അവളുടെ വാപ്പാക്ക് പണ്ട് വെട്ടും കുത്തിന്റെയും പണി ഉണ്ടായിരുനെന്നു. ഞാനന്ന് മമ്മാന്റെ വീട്ടിൽ ചെല്ലുന്ന സമയത്ത് അവളുടെ വാപ്പ സ്വന്തം അയൽക്കാരനെ കുത്തിയ കേസ്സ് നടക്കുന്നുണ്ടായിരുന്നേ ഒള്ളു...


ഇതുകൊണ്ടോക്കെതന്നെ ഞാൻ പിന്നീട് അങ്ങോട്ട്‌ പോയില്ല. ഗൾഫിൽ വന്നതിനുശേഷം  പത്തു കാശുണ്ടാക്കി ഞാൻ അന്തസ്സോടെ അവളുടെ വീട്ടിലേക്കു പോകുന്ന ഒരുപാട് സ്വപ്‌നങ്ങൾ  കണ്ടിരുന്നു.  ഇടിവാള് കൊണ്ടപോലെയായിരുന്നു കഴിഞ്ഞ കൊല്ലം ഞാനാ കാര്യം അറിഞ്ഞത്. "അവളുടെ കല്ല്യാണം കഴിഞ്ഞു" ചെമ്മീനിലെ മധുവിനെ പ്പോലെ മൊബൈലിൽ പാട്ടും വെച്ചുകൊണ്ട് ഞാനും നടന്നു മൂന്നു ദിവസം.

 പിന്നീട് 'അവൾ പോയാൽ അവളുടെ അനുജത്തി' എന്ന പഴമൊഴി ഓർത്തുകൊണ്ട് ഞാൻ സമാദാനിചെങ്ങിലും ഇടയ്ക്കവളുടെ ആ പൂച്ച കണ്ണുകൾ ഓർമ വരുമ്പോൾ ഒരു വിഷമമാണ്, കാരണം എന്റെ മൊയലും കോഴിയും വിറ്റ കാശുകൊണ്ട്   ഞാൻ അവൾക്ക് വാങ്ങി കൊടുത്ത ചോക്ലേറ്റിനും അവളുടെ അനുജന് വാങ്ങികൊടുത്ത ഷാർജാ ഷൈക്കിനും കയ്യും കണക്കുമില്ലായിരുന്നു......
 
 

 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment