Monday 21 April 2014

[www.keralites.net] ഈ-ഗോ'ഡ്‌സ് ഓണ്‍ കണ് ‍ട്രി

 

'ഈ-ഗോ'ഡ്‌സ് ഓണ്‍ കണ്‍ട്രി

Fun & Info @ Keralites.netകൊച്ചി: സത്യം പറഞ്ഞാല്‍ നമുക്ക് ഇന്ന് ഒരാളെ നോക്കി ചിരിക്കാന്‍ പോലും മടിയാണ്. എന്താണോ നമ്മളൊക്കെ ഇങ്ങനെ ആയിപ്പോയത്. സാധാരണ പുറംരാജ്യത്തൊക്കെ േപായാല്‍ ഒട്ടും പരിചയമില്ലെങ്കില്‍പ്പോലും അവര് നേരെ കാണുമ്പോള്‍ ചിരിച്ചുകൊണ്ട് 'ഹായ്' എന്നോ 'ഗുഡ് മോര്‍ണിങ്' എന്നോ ഒക്കെപ്പറയും. അതുകാണുമ്പോള്‍ തന്നെ നമുക്കൊരു സന്തോഷമാണ്. നേരെ മറിച്ച്, ഇവിടെ ഒരാളെ നമ്മള്‍ ലിഫ്റ്റില്‍ വെച്ച് കണ്ടാല്‍ (ചിലപ്പോ ഡെയ്‌ലി കാണുന്നയാളായിരിക്കും) അയാളുടെ മുഖത്തുപോലും നോക്കില്ല. ഞാനെന്തിന് അവനെ നോക്കണം എന്ന ആറ്റിറ്റിയൂഡില്‍ റൈറ്റിലേക്കോ െലഫ്റ്റിലേക്കോ അല്ലെങ്കില്‍ മൊബൈലിലേക്കോ നോക്കി നില്കും. എന്നാലും തൊട്ടടുത്ത് നില്കുന്നവനെ നോക്കി ഒന്ന് ചിരിക്കില്ല. ചിരിച്ചതുകൊണ്ടുമാത്രം കോടീശ്വരനായ ഒരാളുടെ കഥ ഈ അടുത്ത് ഞാന്‍ വായിച്ചു. പുള്ളി വെറും ഒരു ടാക്‌സിക്കാരനായിരുന്നു. ഒരുദിവസം ടാക്‌സിക്കാരെല്ലാവരും കൂടി എങ്ങനെ ബിസിനസ് മെച്ചപ്പെടുത്താം എന്ന ഒരു ക്ലാസ്സില്‍ പങ്കെടുത്തു. അവിടെ ക്ലാസ്സെടുത്ത, തലയ്ക്കകത്ത് ആള്‍ത്താമസമുള്ള ആ ആള്‍ പറഞ്ഞത് 'നിങ്ങള്‍ ദിവസേന ചിരിച്ചുകൊണ്ട് ഒരു കസ്റ്റമറിനെ കെയര്‍ ചെയ്തു നോക്ക്. അതുമാത്രം മതി നിങ്ങളുടെ ബിസിനസില്‍ മെച്ചമുണ്ടാകാന്‍'. അത് കേട്ടുകൊണ്ടിരുന്ന 150 പേരില്‍ 149 പേരും 'പേേിന്ന... വല്ലപ്പോഴുമൊരിക്കല്‍ മാത്രം കാണുന്ന അവരെ നോക്കി എന്തു ചിരിക്കാനാ... അവര്‍ക്കാവശ്യമുണ്ടെങ്കില്‍ അവര് വരും' എന്ന ഭാവത്തില്‍ അങ്ങനെ വീണ്ടും ജോലി ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരുവന്‍ മാത്രം അതൊന്ന് ജീവിതത്തില്‍ അപ്ലൈ ചെയ്യാന്‍ തന്നെ തീരുമാനിച്ചു.

പതിവുപോലെ കസ്റ്റമര്‍ വരുന്നു. സീറ്റില്‍ മാത്രം ഇരുന്നിരുന്ന ഈ വ്യക്തി യാത്രക്കാരന് ചെന്ന് ഡോര്‍ തുറന്നുകൊടുക്കുന്നു. യാത്രക്കാരോട് ചിരിച്ചുകൊണ്ട് കുശലാന്വേഷണങ്ങള്‍ ചോദിക്കുന്നു. അവരിറങ്ങുമ്പോള്‍ പെട്ടി എടുക്കാന്‍ വരെ സഹായിക്കുന്നു. ഒരു പൈസ പോലും കൂടുതല്‍ മേടിക്കാതെ ഓടിയതിന്റെ മാത്രം കാശ് പറയുന്നു. എല്ലാം കഴിഞ്ഞ് തന്റെ വിസിറ്റിങ് കാര്‍ഡും യാത്രക്കാരനെ ഏല്പിച്ച് 'ഇനിയും ഇവിടെ വരുമ്പോള്‍ എന്നെ വിളിക്കണം' എന്ന് സ്‌നേഹത്തോടെ പറയുന്നു. ഇത്രയും നന്നായി ഡീലു ചെയ്ത ആ ടാക്‌സിക്കാരനെയല്ലാതെ ഇവിടെ വരുമ്പോള്‍ അയാള്‍ വേറെ ആരെ വിളിക്കാന്‍,അല്ലേ...
Fun & Info @ Keralites.net
ഇത് കുറേ മാസങ്ങളായി തുടര്‍ന്നുകഴിഞ്ഞപ്പോള്‍ ഇയാള്‍ക്ക് നിന്നുതിരിയാന്‍ പോലും സമയമില്ലാതെയായി. എല്ലാവര്‍ക്കും ഇയാള്‍ തന്നെ വേണം. അങ്ങനെ ഇയാള് സ്വന്തമായി ആദ്യം രണ്ട് കാറ് മേടിക്കുന്നു. തന്റെ ഡ്രൈവേഴ്‌സിനോടും ഇയാള്‍ പറഞ്ഞത് ഇതുമാത്രമാണ്: 'കസ്റ്റമറായിരിക്കണം നമ്മുടെ ദൈവം... എപ്പോഴും നല്ല ചിരിച്ച മുഖത്തോടെ മാത്രം വേണം അവരെ സ്വീകരിക്കാന്‍. അവര് പോകുമ്പോ വിസിറ്റിങ് കാര്‍ഡ് കൊടുക്കാനും മറക്കരുത്'. ഇത് അവരും തുടര്‍ന്നു.

കൊല്ലം മൂന്ന് കഴിഞ്ഞപ്പോ ഇദ്ദേഹത്തിന് സ്വന്തമായി മുപ്പത് കാറുകളായി. ഇപ്പോള്‍ എണ്ണിയാല്‍ തീരാത്ത ത്ര കാറുകളുടെ ഓണറാണ് മൂപ്പര്. സക്‌സസിന്റെ രഹസ്യം ചോദിച്ചാല്‍ അപ്പോഴും ചിരിച്ചുകൊണ്ട് പുള്ളി പറയുന്നത്: 'നമ്മള്‍ മറ്റൊരാള്‍ക്ക് കൊടുക്കുന്ന വാല്യു ഒന്ന് മാത്രമാണ് സാറേ... പിന്നെ, എന്നും നമ്മള്‍ കാത്തുസൂക്ഷിക്കേണ്ട ഈ ചിരിച്ച മുഖവും...'

നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നവും ഇതുതന്നെയാണ്. ചിരിച്ച മുഖവുമില്ല, മറ്റൊരാളെ അംഗീകരിക്കുകയുമില്ല. ചില സ്ഥാപനത്തില്‍ കയറിച്ചെല്ലുമ്പോള്‍ അവരുടെ ആറ്റിറ്റിയൂഡ് കണ്ടാല്‍ (അത് പ്രൈവറ്റെന്നോ ഗവണ്‍മെന്റെന്നോ ഇല്ല) എന്തിനാണ് ഇവര് ഈ ജോലിക്ക് വരുന്നതെന്ന് തോന്നിപ്പോകാറുണ്ട്. ഒരിക്കലും ചിരിക്കില്ല. ഒന്ന് ചിരിച്ചാല്‍ തന്നെ ആ ജോലി ആസ്വദിച്ച് ചെയ്യാന്‍ പറ്റും എന്ന കാര്യം അവര്‍ ഓര്‍ക്കുന്നുമില്ല. അല്ലെങ്കില്‍ ചിലരുടെ ജോലിയുടെ പദവി അവരെക്കേറി അങ്ങോട്ട് ബാധിച്ചിട്ട് (നമ്മളെപ്പോഴും പറയാറുള്ള ആ ജാഡ കാണിച്ച്) അവരങ്ങോട്ടിരിക്കും. ജീവിതത്തില്‍ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടാകും. പക്ഷേ, ചിരിച്ച മുഖത്തോടെ ജോലി ചെയ്യാന്‍ പറ്റുക, ഒരാളോട് സംസാരിക്കാന്‍ പറ്റുക... അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്.

ഇതുപോലെ തന്നെയാണ് വേറൊരാളെ അംഗീകരിക്കല്‍ എന്ന് പറയുന്നതും. 'എന്തോ... ഞാനവനെ അംഗീകരിച്ചാല്‍ ഞാന്‍ അവനെക്കാള്‍ ചെറുതായിപ്പോകുമോ' എന്ന തോന്നലാണെന്ന് തോന്നുന്നു നമ്മളെക്കൊണ്ട് അങ്ങനെ ചെയ്യിക്കാത്തത്. ഒരുത്തന്‍ നല്ലൊരു കാര്യം ചെയ്താലും എങ്ങനെയെങ്കിലും ഒരു കുറ്റം കണ്ടുപിടിച്ച് പറയുക എന്ന ഒരു വൃത്തികെട്ട ശീലമാണ് നമ്മുടെ ഇടയില്‍ നിന്ന് ആദ്യം മാറ്റേണ്ടത്.

ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും വേറെ ഒരാളെ കുറിച്ച് കുറ്റം പറഞ്ഞ് സന്തോഷം കണ്ടെത്തുകയെന്നത് ചിലരുടെ വിനോദമാണ്. അങ്ങനെ പറയുമ്പോള്‍ ഞാന്‍ അവനെക്കാള്‍ മെച്ചപ്പെട്ടവനാണ് എന്ന തോന്നല്‍ ഉള്ളില്‍ വരുന്നതു കൊണ്ടായിരിക്കണം അവരെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്.
ഇതു പറയുന്നതുകൊണ്ട് ജീവിതത്തില്‍ ഒന്നും തന്നെ നേടാന്‍ പോകുന്നില്ല എന്ന തുതിരിച്ചറിയാതെയാണ് അവരീ പറഞ്ഞുകൊണ്ടിരിക്കുന്നത്. 'വ്യക്തികളെക്കുറിച്ച് പറയുന്നവര്‍ വിഡ്ഢികളും ആശയങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ ബുദ്ധിമാന്മാരുമാണ്' എന്നാണ് പറയാറുള്ളത്.

നമ്മുടെ ഉള്ളിലുള്ള ഈ 'അഹം' എന്ന ഭാവം (ഞാനെന്ന ഭാവം) ആണ് ഇവിടത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം. ഇന്ന് ഇവിടത്തെ ഈ ട്രാഫിക്കിന്റെ തന്നെ ഒരു അമ്പത് ശതമാനത്തിന് കാരണം നമ്മുടെ ഈ ഈഗോയാണ്. 'അങ്ങനെ നീയിപ്പോ എടുത്തോണ്ട് പോകണ്ട...'എന്ന ചിന്ത വരുമ്പോഴാണ് ഈ ബ്ലോക്കുണ്ടാകുന്നത്. വണ്ടിയുടെ മാത്രം ബ്ലോക്കല്ല. എല്ലാത്തരത്തിലുള്ള ബ്ലോക്കുകള്‍ക്കും കാരണം ഈ ഈഗോയാണ്. ഈഗോ ഒരു സിംപ്റ്റം മാത്രമാണ്. ഭയങ്കരമായ തലവേദന വരുന്നത് ഉള്ളിലെ വേറെന്തോ അസുഖത്തിന്റെ സൂചനയാണ് എന്നതുപോലെ അകത്തുള്ള പല പ്രശ്‌നങ്ങളുടെയും സിംപ്റ്റമാണ് ഈഗോ. സ്വയം തിരിച്ചറിഞ്ഞ ഒരുത്തനും ഈഗോയുണ്ടാകില്ല. എന്തുകാര്യത്തിനാണെങ്കിലും ഒരു ശതമാനം മാറ്റം മതി,അത് വലിയൊരു മാറ്റമായി മാറാന്‍. 99 ഡിഗ്രി ചൂടുവെള്ളത്തില്‍ ഒരിക്കലും രോഗാണുക്കള്‍ ചാകില്ല. പക്ഷേ, അത് 100 ഡിഗ്രി തിളച്ച വെള്ളമായാലോ അപ്പോ ഒരു ഡിഗ്രി മാറ്റം അത് വലിയൊരു മാറ്റം തന്നെയാണ്. സ്വന്തമായി അംഗീകരിക്കുന്ന ഒരുത്തന് മാത്രമേ മറ്റുള്ളവനെയും അംഗീകരിക്കാന്‍ കഴിയൂ..

'മുന്നില്‍ കാണുന്ന ഒരുത്തനെ സ്‌നേഹിക്കാന്‍ കഴി യാത്തവന് എങ്ങനെയാണ് ഒരിക്കലും കാണാത്ത ഈശ്വരനെ സ്‌നേഹിക്കാന്‍ കഴിയുക...'

NB: ഇനിയെങ്കിലും ഞാനെന്തിന് ഇവന് മെയിലയയ്ക്കണം എന്ന 'ഈഗോ' മാറ്റിവച്ച് അയയ്ക്കൂ ഒരു മെയില്‍... അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ 'കുറ്റം' പറയും!!
 

 
 
 
 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment