Monday, 21 April 2014

[www.keralites.net] ഏപ്രില്‍ 22 - ലോക ഭൌമ ദിനം

 


 

 
ഏപ്രില്‍ 22 ഇന്ന് ലോക ഭൌമ ദിനം 

സ്വപ്ന സുന്ദര ഭൂമിയില്‍ നാം എല്ലാം ജീവിക്കുന്നു എന്നതിനെ ഓര്‍മ്മപെടുതുന്ന ഒരു സുന്ദര ദിനം. 
പരിസ്ഥിതിയുടെ വെല്ലുവിളികളെ എങ്ങനെ അഭിമുഖീകരിക്കണം, അതിനെ എങ്ങനെ പരിഹരിക്കണം എന്നതിനെ പറ്റി ചിന്തിക്കാനുള്ള ഒരു ദിവസം കൂടിയാണിത്.നമ്മുടെ ഭൂമിയെ സംരക്ഷിക്കുക എന്നുള്ളത് എല്ലാ പൌരന്റെയും എല്ലാ രാജ്യത്തിന്‍റെയും ബ്രുഹുതായ ഉത്തരവാദിത്തം ആണ്.ഒന്ന് ചിന്തിക്കൂ, ഈ ഒരു ദിവസം മാത്രമാണോ നാം ഭൌമ ദിനമായി ആചരിക്കേണ്ടത്...?? അല്ല തീര്‍ച്ചയായും അല്ല, സത്യം പറഞ്ഞാല്‍ എല്ലാ ദിവസവും ഭൌമ ദിനമായി നാം കണക്കാക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യേണ്ടത്.ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം ,പ്ലാസ്റ്റിക്കിന്റെ അമിത ഉപഭോഗം, മരം മുറി എന്നിവയാണ് ഭൂമിയെ അനാരോഗ്യവതിയാക്കുന്നത്. അര ഡിഗ്രി ചൂട് കൂടുമ്പോള്‍ കടലിലെ ജലനിരപ്പ് ഒരടിയോളം ഉയരും. തീരപ്രദേശങ്ങളെ വെള്ളത്ത്തിലാക്കാന്‍ ഇത് മതി.ഭൂമിയുടെ നിലനില്‍പ്പ്‌ നമ്മുടെതും കൂടിയാണെന്ന് ഭൌമ ദിനം ഒരിക്കല്‍ കൂടി നമ്മെ ഉണര്‍ത്തുന്നു.ഭൂമി അതിന്റെ ഭീകര മുഖം പുറത്തെടുത്താല്‍ മനുഷ്യന്‍ ഒന്നിനും കൊള്ളാത്ത നോക്കുകുത്തിയാകുമെന്നു മറക്കുന്നു. ജപ്പാനിലുണ്ടായ സുനാമി അതിന്റെ ഒരു ഉദാഹരണമാന്ണു. 

 

 
എല്ലാ ദിവസവും നമ്മുടെ ഭൂമിയെ സഹായിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു....

1 . നടന്നോ, സൈക്ലിലോ സ്കൂളിലോ, ജോലി സ്ഥലത്തോ പോകുക, ഇതു വാഹങ്ങള്‍ മൂലം ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം തടയാന്‍ വളരെയേറെ സഹായിക്കുന്നു.
2 . വൃക്ഷങ്ങളും ചെടികളും നട്ടു വളര്‍ത്തുക. വൃക്ഷങ്ങളും ചെടികളും വായു ശുദ്ധി ആകാന്‍ സഹായിക്കുന്നു.
3 ചപ്പു ചവറുകള്‍ അതിനായി വെച്ചിരിക്കുന്ന ചവിറ്റുകുട്ടയില്‍ തന്നെ ഇടുക, ഇതു പരിസരം മലിനമാകാതെ സഹായിക്കുന്നു..
4 . Recycle ..!! നമ്മുടെ മനോഹര ഭൂമി വൃത്തിയായി സൂക്ഷിക്കാന്‍ പറ്റിയ ഒരു പ്രധാന ഉപാധി ആണിത്...


നമുക്ക് ഒരേ ഒരു ഭൂമി മാത്രമേ ഉള്ളൂ, അതിനെ നമുക്ക് തന്നെ സംരക്ഷിക്കാം, 
അതിനുള്ള ഉത്തരവാദിത്തം നമുക്ക് തന്നെയാണ്...
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഭൌമ ദിനാശംസകള്‍.....!!!

 

 
 Mukesh        

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment