Saturday 15 March 2014

[www.keralites.net] ??????????? ?????? ???? ???????????? ??? ???? ????????????..

 

ആമീര്‍ഖാന്‍ അവതരിപ്പിക്കുന്ന " സത്യമേവജയതേ" എന്ന പ്രോഗ്രാമിന്‍റെ മലയാള പരിഭാഷ ഇന്ന് ഏഷ്യാനെറ്റില്‍ കാണാനിടയായി.. ഇന്നത്തെ വിഷയം "പോലീസ്" ആയിരുന്നു.

ഇന്ത്യയില്‍ ആകമാനമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമായ പ്രവര്‍ത്തികള്‍ ആയിരുന്നു കൂടുതലും ചര്‍ച്ച ചെയ്യപ്പെട്ടത്...

കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലൊക്കെ നടക്കുന്ന ക്രൂരതകള്‍ കണ്ടപ്പോള്‍ നമ്മളൊക്കെ എന്ത് ഭാഗ്യമുള്ളവര്‍ ആണെന്ന് തോന്നിപ്പോയി.അവിടങ്ങളിലെ പോലീസ് അധികാരികള്‍ തന്നെ പോലീസുകാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാരണങ്ങളും പറയുന്നുണ്ട്.

പലപ്പോഴും ദൈനംദിന ചിലവിനുള്ള ഫണ്ടിന്‍റെ അപര്യാപ്തത അവരെ കാശുകാരായ മുതലാളിമാരുമായുള്ള അവിഹിത കൂട്ടുകെട്ടിലേക്ക് വഴിതെളിക്കുന്നു.അങ്ങനെയുള്ള പല കാരണങ്ങളും ഈ പ്രോഗ്രാമിലൂടെ അവര്‍ ചൂണ്ടിക്കാട്ടി .

ആ പ്രോഗ്രാമിന്‍റെ രണ്ടാമത്തെ സെക്ഷന്‍ ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ ആയിരുന്നു.

അതില്‍ അതിഥിയായി എത്തിയത് കേരളത്തില്‍ നിന്നും ജേക്കബ് പുന്നൂസ് സാര്‍ ആയിരുന്നു. അദ്ദേഹം നമ്മുടെ ജനമൈത്രി പോലീസിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിച്ച സമയം കേരളത്തിലെ ജനമൈത്രി പോലീസ് ഉള്‍പ്പെട്ട പ്രവര്‍ത്തനങ്ങളുടെ പല പല വിഷ്വല്‍സ് കാണിച്ചപ്പോള്‍ ആമീര്‍ഖാന്‍ ചോദിച്ച ഒരു ചോദ്യമുണ്ട്.. " ഇതൊക്കെ ഈ രാജ്യത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെ ആണോ എന്ന്".

ആമീര്‍ഖാന്‍ അങ്ങനെ ചോദിയ്ക്കാന്‍ കാരണമുണ്ടായിരുന്നു. അതുവരെ കണ്ടിരുന്ന അന്യസംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെ ക്രൂരതയുടെ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ കുറേ ചിത്രങ്ങളായിരുന്നു നമ്മുടെ ജനമൈത്രി പോലീസിന്‍റെതായി പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരുന്നത്..

ശരിക്കും അഭിമാനം തോന്നിയ നിമിഷം..

എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും നമ്മുടെ ഈ കൊച്ചു കേരളം തന്നെയാണ് ഭേദം..

കേരളത്തില്‍ ജനിക്കാന്‍ സാധിച്ചതില്‍ നമുക്ക് അഭിമാനിക്കാം..
 
 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment